പ്രമുഖ സ്മാർട്ഫോൺ കമ്പനിയായ എം ഫോണ്‍ കേരളത്തില്‍ ജീവനക്കാരെ നിയമിക്കുന്നു

പ്രമുഖ സ്മാർട്ഫോൺ കമ്പനിയായ എംഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക് വ്യാപിപ്പിക്കുമ്പോള്‍ കേരളത്തില്‍ വന്‍ തോതില്‍ തൊഴില്‍ നിയമനങ്ങള്‍ നടത്തുന്നു. കേരളത്തില്‍ മാത്രം മൂവായിരത്തോളം ജീവനക്കാരെയാണ് നിയമിക്കുന്നത്. സ്‌മാര്‍ട്ഫോണ്‍ സെയില്‍സ് & മാര്‍ക്കറ്റിംഗ്, പ്രൊഡക്ഷന്‍, സര്‍വീസ്, ഹ്യുമന്‍ റിസോഴ്‌സ് മാനേജ്മെന്റ്, അക്കൗണ്ടിംഗ് തുടങ്ങിയ മേഖലയിലാണ് നിയമനങ്ങള്‍. നിലവില്‍ കേരളമാകെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന റീടൈല്‍ ശൃംഖലയിലേക്കാണ് 2500ല്‍ അധികം നിയമനങ്ങള്‍ നടത്തുന്നത്.
എസ്എസ്എല്‍സി മുതല്‍ യോഗ്യതയുള്ള ചെറുപ്പക്കാര്‍ക്ക് അവസരങ്ങളുണ്ട്. സാങ്കേതിക മികവും വിദ്യാഭ്യാസ യോഗ്യതയും അര്‍പ്പണ ബോധവുമുള്ള യുവതീയുവാക്കള്‍ക്ക് മികച്ച തൊഴില്‍ സാഹചര്യങ്ങളും കരിയര്‍ വളര്‍ച്ചാ സാധ്യതകളും നല്‍കുന്നതാണ് എംഫോണിന്റെ ഹ്യുമന്‍ റിസോഴ്സ് പോളിസി.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇമെയില്‍ hrm@mphone.org , ടോള്‍ ഫ്രീ നമ്പര്‍ (180042560425) എന്നിവ വഴി കമ്പനിയെ ബന്ധപ്പെടാവുന്നതാണ്.
https://www.facebook.com/Malayalivartha