പട്ന എയിംസിൽ സീനിയർ റെസിഡൻറ് ഒഴിവുകൾ

ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് (എയിംസ്), പട്ന സീനിയർ റെസിഡൻറ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 242 ഒഴിവുകളുണ്ട്.
1. അനാട്ടമി: നാല് ഒഴിവ്
2. കമ്യൂണിറ്റി മെഡിസിൻ/ഫാമിലി മെഡിസിൻ: 10 ഒഴിവ്
3. ജനറൽ മെഡിസിൻ: 20 ഒഴിവ്
4. പീഡിയാട്രിക്സ്: 15 ഒഴിവ്
5. ജനറൽ സർജറി: 19 ഒഴിവ്
6. ഒഫ്താൽമോളജി: നാല് ഒഴിവ്
7. റേഡിയോ ഡയഗ്നോസിസ്: 10 ഒഴിവ്
8. അനസ്തേഷ്യോളജി: 16 ഒഴിവ്
9. ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്: അഞ്ച് ഒഴിവ്
10. റേഡിയോതെറപ്പി: നാല് ഒഴിവ്
11. ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ: ആറ് ഒഴിവ്
12. കാർഡിയോളജി: രണ്ട് ഒഴിവ്
13. ന്യൂറോളജി: മൂന്ന് ഒഴിവ്
14. ഗാസ്ട്രോഎൻററോളജി: രണ്ട് ഒഴിവ്
15. മെഡിക്കൽ ഓങ്കോളജി/ഹീമറ്റോളജി: രണ്ട് ഒഴിവ്
16. പൾമനറി മെഡിസിൻ: ഏഴ് ഒഴിവ്
17. എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം: രണ്ട് ഒഴിവ്
18. ന്യൂറോസർജറി: എട്ട് ഒഴിവ്
19. യൂറോളജി: രണ്ട് ഒഴിവ്
20. സർജിക്കൽ ഓങ്കോളജി: രണ്ട് ഒഴിവ്
21. ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി: ആറ് ഒഴിവ്
22. പീഡിയാട്രിക് സർജറി:12 ഒഴിവ്
23. നിയോനാറ്റോളജി: അഞ്ച് ഒഴിവ്
24. പാത്തോളജി/ലാബ് മെഡിസിൻ: ആറ് ഒഴിവ്
25. ഫാർമക്കോളജി: നാല് ഒഴിവ്
26. മൈക്രോബയോളജി: നാല് ഒഴിവ്
27. ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി: മൂന്ന് ഒഴിവ്
28. ഫിസിയോളജി: നാല് ഒഴിവ്
29. ബയോകെമിസ്ട്രി: നാല് ഒഴിവ്
30. ഡെന്റിസ്ട്രി : ഒരു ഒഴിവ്
31. സി.ടി.വി.എസ്: ആറ് ഒഴിവ്
32. ഡെർമറ്റോളജി: നാല് ഒഴിവ്
33. ഒബ്സ്റ്റസ്ട്രിക്സ് ആൻഡ് ഗൈനക്കോളജി: 12 ഒഴിവ്
34. ഇ.എൻ.ടി: ഏഴ് ഒഴിവ്
35. ഒാർത്തോപീഡിക്സ്: 15 ഒഴിവ്
36. സൈക്യാട്രി: രണ്ട് ഒഴിവ്
37. നെഫ്രോളജി : രണ്ട് ഒഴിവ്
38. സർജിക്കൽ ഗാസ്ട്രോഎൻററോളജി: രണ്ട് ഒഴിവ്
ബന്ധപ്പെട്ട വിഷയത്തിൽ മെഡിക്കൽ ബിരുദാനന്തരബിരുദമാണ് യോഗ്യത. 2017 ജൂലൈ 31 നുമുമ്പ് യോഗ്യതപരീക്ഷയെഴുതി ഫലം വന്നിരിക്കണം. ജൂലൈ 31ന് 33 വയസ്സിൽ താഴെയായിരിക്കണം പ്രായം. അപേക്ഷകൾ സ്പീഡ്/രജിസ്ട്രേഡ് പോസ്റ്റായി The Dean, All India Institute of Medical Sciences, hulwarisharif, Patna (Bihar), PIN -801507 എന്ന വിലാസത്തിലാണ് അയക്കേണ്ടത്.
1000 രൂപയാണ് അപേക്ഷഫീസ്. എസ്.സി, എസ്.ടി വിഭാഗം ഉദ്യോഗാർഥികൾക്കും ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കും വനിതകൾക്കും ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 27.കൂടുതൽ വിവരങ്ങളും അപേക്ഷ മാതൃകയും ലഭിക്കുന്നതിന് www.aiimspatna.org കാണുക.
https://www.facebook.com/Malayalivartha