എൽ.ഡി ക്ലർക്ക്: തിരുവനന്തപുരം, മലപ്പുറം ഉദ്യോഗാർത്ഥികൾ നാളെ പരീക്ഷഹാളിലേക്ക്

തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ നാളെ എൽ.ഡി ക്ലർക്ക് തസ്തികയിലെ ആദ്യപരീക്ഷ നടക്കുകയാണ്. നാല് ലക്ഷം പേരാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഒമ്പത് ജില്ലകളിലായി 1635 പരീക്ഷകേന്ദ്രങ്ങൾ ആണ് പരീക്ഷയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലക്കുള്ള പരീക്ഷകേന്ദ്രങ്ങള്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും സജ്ജീകരിക്കും.
രണ്ടു ജില്ലകളിലായി 3,98,389 പേരാണ് അപേക്ഷിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് അപേക്ഷിച്ചത് 2,29,103 പേരാണ്. ഇവർക്കായി 978 പരീക്ഷകേന്ദ്രങ്ങളുണ്ടാകും. മലപ്പുറത്ത് അപേക്ഷിച്ച 1,69,286 പേര്‍ക്ക് 657 പരീക്ഷകേന്ദ്രങ്ങൾ തയാറാക്കി. ഇത്തവണ ഏഴുഘട്ടമായാണ് എല്‍.ഡി ക്ലര്‍ക്ക് പരീക്ഷ നടത്തുന്നത്. ആഗസ്റ്റ് 26നാണ് അവസാനപരീക്ഷ.
പരീക്ഷയെഴുതേണ്ടവര്‍ ഉച്ചക്ക് ഒന്നരക്ക് മുമ്പ് പരീക്ഷഹാളില്‍ പ്രവേശിക്കണം. അതുകഴിഞ്ഞ് വരുന്നവരെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ല. അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡിെൻറ ഒറിജിനല്‍ കൈവശം സൂക്ഷിക്കണം. ഡിസംബറിനുള്ളില്‍ സാധ്യതപട്ടിക പ്രസിദ്ധീകരിക്കാനാണ് പി.എസ്.സി ലക്ഷ്യമിട്ടിട്ടുള്ളത്. അടുത്ത മാര്‍ച്ച് 31ന് പുതിയ റാങ്ക് ലിസ്റ്റ് തയാറാകും.
എൽ ഡി സി പരീക്ഷയുടെ തീയതിയും സമയക്രമവും താഴെ കൊടുക്കുന്നു.
ജൂണ്‍ 17 -തിരുവനന്തപുരം- 2,29,103, മലപ്പുറം -1,69,286.
ജൂലൈ ഒന്ന് കൊല്ലം -1,13,488,- തൃശൂര്‍-1,61,625, കാസര്‍കോട് -64,236.
ജൂലൈ 15 എറണാകുളം -1,99,996, കണ്ണൂര്‍ -1,24,482.
ജൂലൈ 29 ആലപ്പുഴ -88,763, ഇടുക്കി -74,912, കോഴിക്കോട് -1,66,069.
ആഗസ്റ്റ് അഞ്ച് -പത്തനംതിട്ട -80,393, പാലക്കാട് -1,48,934.
ആഗസ്റ്റ് 26 കോട്ടയം -1,14,695,- വയനാട്-58,113.
ആഗസ്റ്റ് 19-14 ജില്ലകളില്‍ നിന്നുള്ള തസ്തികമാറ്റം.
https://www.facebook.com/Malayalivartha