കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ അസിസ്റ്റൻറ് പ്രഫസർ നിയമനത്തിന് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ വിവിധ യു.ജി, പി.ജി പ്രോഗ്രാമുകളിലേക്ക് അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യത ഉള്ളവർക്കു അപേക്ഷിക്കാം. ജൂൺ 20 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
യു.ജി പ്രോഗ്രാമുകൾ: ബി.എ അഫ്ദലുൽ-ഉലമ/അറബിക്/ഇക്കണോമിക്സ്/ഇംഗ്ലീഷ്/ഹിന്ദി/ഹിസ്റ്ററി/മലയാളം/ഫിലോസഫി/പൊളിറ്റിക്കൽ സയൻസ്/സംസ്കൃതം/സോഷ്യോളജി/ബി.ബി.എ/ബി.കോം/ബി.എസ്സി മാത്തമാറ്റിക്സ്.
പി.ജി പ്രോഗ്രാമുകൾ: എം.എ അറബിക്/ഇക്കണോമിക്സ്/ഇംഗ്ലീഷ്/ഹിന്ദി/ഹിസ്റ്ററി/മലയാളം/ഫിലോസഫി/പൊളിറ്റിക്കൽ സയൻസ്/സംസ്കൃതം/സോഷ്യോളജി/എം.കോം/എം.എസ്.സി മാത്തമാറ്റിക്സ്.
കൂടുതൽ വിവരങ്ങൾ www.universityofcalicut.info ൽ ലഭിക്കും.
https://www.facebook.com/Malayalivartha