കേന്ദ്ര പൊലീസ് സേനകളിൽ മെഡിക്കൽ ഓഫിസർ ആകാം

ബിഎസ്‌എഫ്, സിആർപിഎഫ്, ഐടിബിപി, എസ്‌എസ്‌ബി, അസം റൈഫിൾസ് എന്നിങ്ങനെയുള്ള കേന്ദ്ര പോലീസ് സേനകളിൽ മെഡിക്കൽ ഓഫിസർ തസ്‌തികയിലെ 661 ഒഴിവുകളിലേക്ക് മെഡിക്കൽ ഓഫിസർ സെലക്ഷൻ ബോർഡ്(സിഎപിഎഫ്) അപേക്ഷ ക്ഷണിച്ചു.
ഗ്രൂപ്പ് എ സ്‌പെഷലിസ്‌റ്റ് മെഡിക്കൽ ഓഫിസർ (ഡപ്യൂട്ടി കമൻഡാന്റ്) തസ്‌തികയിൽ 232 ഒഴിവുകളുണ്ട്.
മെഡിക്കൽ ഓഫിസർ (അസിസ്‌റ്റന്റ് കമൻഡാന്റ്) തസ്‌തികയിൽ 428 ഒഴിവുകളുണ്ട്.
ഡെന്റൽ സർജൻ (അസിസ്‌റ്റന്റ് കമൻഡാന്റ്) തസ്‌തികയിൽ ഒരൊഴിവുമാണുള്ളത്.
സ്‌ത്രീകൾക്കും അപേക്ഷിക്കാം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 10.
വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ്: www.crpf.nic.in.
https://www.facebook.com/Malayalivartha