ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മുംബൈ റിഫൈനറിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മുംബൈ റിഫൈനറിയിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. പ്രോസസ് ടെക്നീഷ്യന്‍, യൂട്ടിലിറ്റി ഓപ്പറേറ്റര്‍, യൂട്ടിലിറ്റി ഓപ്പറേറ്റര്‍ (ബോയിലര്‍) എന്നീ തസ്തികകളിലായിട്ട് 32 ഒഴിവുകളുണ്ട്.
പ്രോസസ് ടെക്നീഷ്യന്‍
യോഗ്യത: കെമിക്കല്‍ എന്‍ജിനീയറിങ്/ ടെക്നോളജിയില്‍ 60 ശതമാനം മാര്‍ക്കോടെ ഡിപ്ലോമ. കുറഞ്ഞത് 5 വര്‍ഷം മുന്‍പരിചയം.
യൂട്ടിലിറ്റി ഓപ്പറേറ്റര്‍
യോഗ്യത: മെക്കാനിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്/ ടെക്നോളജിയില്‍ 60 ശതമാനം മാര്‍ക്കോടെ ഡിപ്ലോമ. കുറഞ്ഞത് 5 വര്‍ഷം മുന്‍പരിചയം.
യൂട്ടിലിറ്റി ഓപ്പറേറ്റര്‍ (ബോയിലര്‍)
യോഗ്യത: മെക്കാനിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്/ ടെക്നോളജിയില്‍ 60 ശതമാനം മാര്‍ക്കോടെ ഡിപ്ലോമ. ഫസ്റ്റ് ക്ലാസ് ബോയിലര്‍ അറ്റന്‍ഡന്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ബോയിലര്‍ ഓപ്പറേഷന്‍സ് എന്‍ജിനീയര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാവണം. കുറഞ്ഞത് 5 വര്‍ഷം മുന്‍പരിചയം. ബി.ഇ./ ബി.ടെക്. യോഗ്യതയുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.
ശമ്പളം: 13,800-41,000 രൂപ.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും:
https://www.bharatpetroleum.in/careers/current-openings.aspx.
https://www.facebook.com/Malayalivartha