ഫുഡ് കോർപറേഷൻ ഒാഫ് ഇന്ത്യയിൽ വാച്ച്മാൻ

ഫുഡ് കോർപറേഷൻ ഒാഫ് ഇന്ത്യ കേരളാമേഖലയിലെ ഡിപ്പോകളിലേക്കും ഒാഫിസുകളിലേക്കും വാച്ച്മാൻ തസ്തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 127 ഒഴിവുകളാണുള്ളത്. ഒാൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂലൈ 15. കുറഞ്ഞ യോഗ്യത: എട്ടാം ക്ലാസ് ജയം. പ്രായപരിധി: 18-25 വയസ്. എസ്‌സി /എസ്ടി /ഒബിസി/ ഭിന്നശേഷിക്കാർ /വിമുക്ത ഭടൻ എന്നിവർക്കു നിയമാനുസൃത ഇളവു ലഭിക്കും. 2017 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി പ്രായം, യോഗ്യത എന്നിവ കണക്കാക്കും. അപേക്ഷാ ഫീസ്: 250 രൂപ. എസ്‌സി/ എസ്ടി /ഒബിസി/ ഭിന്നശേഷിക്കാർ വിമുക്ത ഭടൻ/ സ്ത്രീകൾ എന്നിവർക്കു ഫീസില്ല. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.fciregionaljobs.com.
https://www.facebook.com/Malayalivartha