ഡൽഹി പോലീസിൽ അനവധി തസ്തികകളിക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. നോണ്‍ ഗസറ്റഡ്, നോണ്‍ മിനിസ്റ്റീരിയല്‍ ഗ്രൂപ്പ് സി തസ്തിക എന്നിങ്ങനെ വിവിധ ട്രേഡുകളിലായി 707 മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസുകാര്‍ക്കും ഐ.ടി.ഐ.ക്കാര്‍ക്കും ഈ തസ്തികകളിൽ അപേക്ഷിക്കാം. കുക്ക്, വാട്ടര്‍ കാരിയര്‍, സഫായ് കര്‍മചാരി, മോച്ചി (കോബ്ലര്‍), ധോബി (വഷര്‍മാന്‍), ടെയ്ലര്‍, ഡാഫ്ട്രി, മാലി, ബാര്‍ബര്‍, കാര്‍പ്പെന്റര്‍, എന്നിവയിലേക്കാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷക്കും 'http://www.delhipolice.nic.in' എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 16.