ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിൽ ട്രെയിനി ,ഇന്റേൺസ് ,യങ് പ്രഫഷണൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.155 ഒഴിവുകളാണുള്ളത്

ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിൽ ട്രെയിനി ,ഇന്റേൺസ് ,യങ് പ്രഫഷണൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .ആകെ 155 ഒഴിവുകളാണുള്ളത് .ഏപ്രിൽ 25 വരെ ഓൺലൈനായിട്ടു അപേക്ഷിക്കാം .
ട്രെയിനി
ഗ്രാജുവേറ്റ് എൻജിനിയർ ട്രെയിനി ,സയൻസ് ഗ്രാജുവേറ്റ് ട്രെയിനി,ഡിപ്ലോമ ട്രെയിനി തസ്തികയിൽ 103 ഒഴിവുകളാണുള്ളത് .ഗ്രാജുവേറ്റ് എങ്ങീനെയാർ ട്രെയിനി തസ്തികയിൽ 43 ഒഴിവുകളാണുള്ളത് .സിവിൽ ,വാട്ടർ റിസോഴ്‌സസ് ,ഇലക്ട്രോണിക്സ് ആൻഡ് ഐ ടി , ഇലെക്ട്രിക്കൽ , മെഡിക്കൽ , കെമിക്കൽ ,റെസ്റ്റൈൽസ്,മെക്കാനിക്കൽ വിഭാങ്ങളിലാണ് ഗ്രാജുവേറ്റ് ട്രെയിനി ഒഴിവുകൾ.
യോഗ്യത :ബന്ധപ്പെട്ട വിഷയത്തിൽ ബി ടേക് അല്ലെങ്കിൽ തത്തുല്യം
സ്റ്റൈപൻഡ് :35000 രൂപ
പ്രായപരിധി :2018 ജനുവരി ഒന്നിന് 35 വയസ്സ്.
സയൻസ് ഗ്രാജുവേറ്റ് തസ്തികയിൽ 22 ഒഴിവുകളാണുള്ളത്.കൊച്ചിയിൽ ഒരൊഴിവുണ്ട്.
യോഗ്യത :ബി എസ് സി കെമിസ്ട്രി/മൈക്രോബിയോളജി
സ്റ്റൈപൻഡ് :35000
പ്രായപരിധി:2018 ജനുവരി ഒന്നിന് 35 വയസ്സ്.
മെക്കാനിക്കൽ, സിവിൽ,ഇലെക്ട്രിക്കൽ,മെറ്റലർജി വിഭാഗങ്ങളിലാണ് ഡിപ്ലോമ ട്രെയിനി ഒഴിവുകൾ.കൊച്ചിയിൽ ഒരൊഴിവുണ്ട്
യോഗ്യത:ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ്/ടെക്നോളജി ഡിപ്ലോമ
സ്റ്റൈപൻഡ് :30000
പ്രായപരിധി:2018 ജനുവരി ഒന്നിന് 35 വയസ്സ്.
വിശദ വിവരങ്ങൾക്ക് :www .bis .gov .in
യങ് പ്രഫഷണൽ
സിവിൽ ,വാട്ടർ റിസോഴ്സ്സ് , മെക്കാനിക്കൽ ,മെറ്റലർജിക്കൽ ,റെസ്റ്റൈൽസ് ,ഇലെക്ട്രിക്കൽ , ഇലക്ട്രോണിക്സ്,സിസ്റ്റം അഡ്മിനിസ്ട്രേഷൻ ,പ്രോഗ്രാമിങ് , കെമിസ്ട്രി ,അഗ്രികൾച്ചർ ,ഫുഡ് ടെക്നോളജി,ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ ,ഹ്യുമൻ റിസോഴ്സ്സ് ,ഫിനാൻസ്,പബ്ലിക് റിലേഷൻ,ഇക്കോണോമിക്കസ് ,ജനറൽ വിഭാഗങ്ങളിലാണ് ഒഴിവുകൾ.ന്യു ഡൽഹി നോയിഡ,ചെന്നൈ എന്നിവിടങ്ങളിലാണ് ഒഴിവുകൾ.
യോഗ്യത:ബന്ധപ്പെട്ട വിഷയത്തിൽ പി ജി ബിരുദവും അല്ലെങ്കിൽ ബി ടെക് /എംബിഎ/സിഎ അല്ലെങ്കിൽ തത്തുല്യം.കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം .സമാനമേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന .
പ്രായപരിധി :2018 ജനുവരി ഒന്നിന് 35 വയസ്സ്.
ശമ്പളം:50000
വിശദ വിവരങ്ങൾക്ക് : www .bis .gov .in
ഇന്റേൺ ഒഴിവുകൾ
സിവിൽ,ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ /കംപ്യുട്ടർ സയൻസ് ആൻഡ് ഐ ടി .ഇലെക്ട്രിക്കൽ,പബ്ലിക് റിലേഷൻസ് ,ജനറൽ വിഭാഗങ്ങളിലായി ആറ് ഇന്റേൺ ഒഴിവുകളുണ്ട് ന്യൂഡൽഹിയിലാണ് അവസരം .
യോഗ്യത:ബിരുദം,പി ജി അല്ലെങ്കിൽ,റിസർച്ച് ലെവൽ അക്കാദമിക് കോഴ്സിന് എൻറോൾ ചെയ്തവരാകണം.
സ്റ്റൈപൻഡ്:പ്രതിമാസം 5000 രൂപ
വിശദ വിവരങ്ങൾക്ക് :www .bis .gov .in
https://www.facebook.com/Malayalivartha