ത്രിവത്സര എല്‍എല്‍ബി കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടിക്രമങ്ങള്‍ ആരംഭിച്ചു

2015-16 വര്‍ഷത്തെ ത്രിവത്സര എല്‍എല്‍ബി കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടിക്രമങ്ങള്‍ ആരംഭിച്ചു. എംസിടി കോളേജ് ഓഫ് ലീഗല്‍ സ്റ്റഡീസ് (മേല്‍മുറി, മലപ്പുറം), നെഹ്‌റു അക്കാദമി ഓഫ് ലാ (ജവാഹര്‍ ഗാര്‍ഡന്‍സ്, മംഗളം, ലക്കിഡി, പാലക്കാട്) എന്നീ രണ്ട് സ്വകാര്യ സ്വാശ്രയ ലോ കോളേജിനെക്കൂടി അലോട്ട്‌മെന്റ് പ്രക്രിയയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ കോളേജുകളിലേക്കുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ 23 മുതല്‍ ഒക്ടോബര്‍ ഒന്നിന്വൈകിട്ട് മൂന്നുവരെ ഓണ്‍ലൈനായി ചെയ്യാം. അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee.kerala.gov എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04712339101, 2339102, 2339103, 2339104.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha