അര്‍ധവാര്‍ഷിക പരീക്ഷ ഡിസംബര്‍ 10 മുതല്‍ 18 വരെ

അര്‍ധവാര്‍ഷികപരീക്ഷ ഡിസംബര്‍ 10മുതല്‍ 18വരെ. എട്ടാംക്ലാസ് വരെയുള്ള ചോദ്യപേപ്പര്‍ എസ്എസ്എയും 9, 10 ക്ലാസുകളിലേത് ഡിപിഐ നേരിട്ടും അച്ചടിപ്പിക്കും. ബാക്കിയുള്ള നാല് ക്ലസ്റ്ററുകള്‍ ഒക്ടോബര്‍ 31, നവംബര്‍ 28, ജനുവരി 30, ഫെബ്രുവരി 20 തീയതികളില്‍ നടത്താനും പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഗുണനിലവാരമുയര്‍ത്തല്‍ പദ്ധതി (ക്യുഐപി) യോഗം തീരുമാനിച്ചു.
ഓണപ്പരീക്ഷ അവതാളത്തിലായ സാഹചര്യത്തില്‍ അര്‍ധവാര്‍ഷിക പരീക്ഷാനടത്തിപ്പില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് യോഗത്തില്‍ അധ്യാപകസംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയ അധ്യക്ഷയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha