യു.ജി.സി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

ജൂണില്‍ നടത്തിയ യു.ജി.സി നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ഫലം പ്രസിദ്ധീകരിച്ചു. സര്‍വകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലെ നിയമനത്തിനുള്ള യോഗ്യതാപരീക്ഷയാണ് നെറ്റ്. ജൂനിയര്‍ റിസര്‍ച് ഫെലോഷിപ്പിനും നെറ്റ് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ സി.ബി.എസ്.ഇയാണ് നെറ്റ് പരീക്ഷ നടത്തുന്നത്. വര്‍ഷത്തില്‍ രണ്ടുതവണയായാണ് പരീക്ഷ. Cbseresults.nic.in ല്‍റോള്‍ നമ്പറും ജനന തീയതിയും നല്‍കി ഫലം പരിശോധിക്കാം.
ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെ.ആര്‍.എഫ്) നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 25000 രൂപ സ്‌റ്റൈപെന്റും വീട്ടുവാടക അലവന്‍സും ലഭിക്കും. അടുത്ത പരീക്ഷ ഡിസംബര്‍ 27ന് നടത്തുമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി. ഒക്ടോബര്‍ ഒന്നുമുതല്‍ ഒരുമാസം ഇതിനുള്ള അപേക്ഷ സ്വീകരിക്കും. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha