വിദ്യാര്‍ഥികള്‍ക്ക് വഴിതെളിക്കാന്‍ ഇനി ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ അഭിരുചി പരീക്ഷ

വിദ്യാര്‍ഥികള്‍ക്ക് വഴിതെളിക്കാന്‍ ഇനി ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ അഭിരുചി പരീക്ഷ. ഹയര്‍ സെക്കന്‍ഡറിക്ക് ശേഷം യോജിക്കുന്ന തൊഴില്‍ മേഖല തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.തുടര്‍ പഠനത്തിനാവശ്യമായ മാര്‍ഗ നിര്‍ദേശവും പരിശീലനവും സ്‌കൂള്‍ വഴി പ്ലസ്ടു പഠന കാലയളവില്‍ നല്‍കാനും ലക്ഷ്യമിടുന്നു.
എന്‍ജിനിയറിങ്ങും മെഡിക്കലും ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ കോഴ്‌സുകളില്‍ തോല്‍വി ശതമാനം വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. താത്പര്യമില്ലാത്ത പഠന മേഖലയ്ക്ക് പിന്നാലെ പോകുന്നതാണ് വിദ്യാര്‍ഥികളുടെ നിലവാരത്തകര്‍ച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. സ്‌കൂള്‍ പഠന കാലയളവില്‍ തന്നെ വിദ്യാര്‍ഥികളുടെ അഭിരുചി തിരിച്ചറിയുന്നത് ഈ പ്രശ്‌നം പരിഹരിക്കാനുതകും.
പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് അഭിരുചി പരീക്ഷ നടത്തുക. ഇന്ത്യയില്‍ തന്നെ ആദ്യമാണ് ഇത്തരമൊരു നീക്കമെന്ന് ഹയര്‍ സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ് െസല്‍ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ഡോ. സി.എം. അസീം പറഞ്ഞു. ഈ അധ്യയന വര്‍ഷം തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കും. അടുത്ത വര്‍ഷത്തോടെ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം.
തൊഴില്‍ അഭിരുചി കണ്ടെത്താന്‍ സ്വകാര്യ ഏജന്‍സികളുടെ നേതൃത്വത്തിലാണ് നിലവില്‍ പരീക്ഷയുള്ളത്. 5000 രൂപ മുതലുള്ള ഫീസ് സാധാരണ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഇത് അപ്രാപ്യമാക്കുന്നു.ആദ്യ ഘട്ടത്തില്‍ 50 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷാ സോഫ്റ്റ്!വെയര്‍ തയ്യാറായി വരുന്നു. സ്‌കൂളുകളുടെ തിരഞ്ഞെടുപ്പും ഇതോടൊപ്പം ഡിസംബറോടെ പൂര്‍ത്തിയാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha