എസ്.എസ്.എല്‍.സി : ഐ.ടി. പരീക്ഷ ഫെബ്രുവരി 15 മുതല്‍

കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷാഫലത്തിലുണ്ടായ പിശകുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്നൊരുക്കം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ ഭാരവാഹികളുടെ യോഗത്തില്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു.
എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 9 മുതല്‍ 28 വരെയാണ് നടക്കുക. ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ ഫിബ്രവരി 15 27 വരെ നടക്കും. ഐ.ടി. യുടെ മോഡല്‍ പരീക്ഷ ജനവരി 18 29 വരെയാണ്. സ്‌കീം നിശ്ചയിക്കല്‍ മാര്‍ച്ച് 29, 30 തീയതികളില്‍ നടക്കും. മൂല്യനിര്‍ണയം ഏപ്രില്‍ ഒന്നിന് തുടങ്ങും. 19 ന് തീരും. സമാന്തരമായി ടാബുലേഷനും നടക്കും. 22 നാണ് അത് തീരുക. ഫലപ്രഖ്യാപനം 25ന് നടത്താമെന്നാണ് ഏകദേശ ധാരണ.
ഫലം ഏപ്രില്‍ 20 നായിരുന്നു. ഫലപ്രഖ്യാപനം നേരത്തെ നടത്താന്‍ ധൃതി കൂട്ടിയതും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ കുറവും ഫലത്തില്‍ പിശക് കടന്നുകൂടാന്‍ ഇടയാക്കിയിരുന്നു. എസ്.എസ്.എല്‍.സി. രേഖയില്‍ കുട്ടികളുടെ വിവരങ്ങള്‍ ചേര്‍ക്കുന്നതിനുള്ള സമ്പൂര്‍ണ സൈറ്റ് ഇപ്പോള്‍ തിരുത്തലുകള്‍ വരുത്തുന്നതിനായി സ്‌കൂളുകള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഡിസംബര്‍ 31 നകം തിരുത്തലുകള്‍ വരുത്തണം. പരീക്ഷാ മേല്‍നോട്ടത്തിനുള്ള അധ്യാപകരുടെ എണ്ണവും മൂല്യനിര്‍ണയ ക്യാമ്പുകളുടെ എണ്ണവും കൂട്ടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha