വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 9 മുതല്‍

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ തിയറി പരീക്ഷകള്‍ 2016 മാര്‍ച്ച് ഒമ്പത് മുതലും ഒന്നാംവര്‍ഷ ഒന്നും രണ്ടും മൊഡ്യൂള്‍ തിയറി പരീക്ഷകള്‍ 2016 മാര്‍ച്ച് 10 മുതലും രണ്ടാംവര്‍ഷ ടൈപ്പ്‌റൈറ്റിങ് ആന്‍ഡ് ഷോര്‍ട്ട്ഹാന്‍ഡ് പ്രായോഗിക പരീക്ഷകള്‍ 2016 ഫെബ്രുവരി 27 മുതലും ഒന്നാംവര്‍ഷ രണ്ടാം മൊഡ്യൂള്‍ പ്രായോഗിക പരീക്ഷകള്‍ ഫെബ്രുവരി 22 മുതലും രണ്ടാംവര്‍ഷ വൊക്കേഷണല്‍ നോണ്‍ വൊക്കേഷണല്‍ പ്രായോഗിക പരീക്ഷകള്‍ ഫെബ്രുവരി എട്ട് മുതലും ആരംഭിക്കും.
ഒന്നും രണ്ടും വര്‍ഷത്തെ പരീക്ഷകള്‍ക്ക് പിഴകൂടാതെ ഈ മാസം 15 വരെയും 20 രൂപ പിഴയോടുകൂടി ഡിസംബര്‍ 22 വരെയും 0202–01–102–93 ഢഒടഋ ളലല െ എന്ന ശീര്‍ഷകത്തില്‍ ഫീസടയ്ക്കാം. അപേക്ഷാഫോറവും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാകേന്ദ്രത്തില്‍ നിന്നും ലഭിക്കും. കണക്ക് അധിക വിഷയമായി പരീക്ഷ എഴുതുന്ന സംസ്ഥാന ഓപ്പണ്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ 100 രൂപ ഫീസ് അധികമായി അടയ്ക്കണം.
കൂടുതല്‍ വിവരങ്ങള്‍ www.vhsexaminationkerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകളുടെ മാതൃക പരീക്ഷാ വിജ്ഞാപനത്തില്‍ നിന്നും പകര്‍പ്പുകള്‍ എടുത്തോ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്‌തോ ഉപയോഗിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha