സ്‌കൂളുകളില്‍ എല്ലാ കുട്ടികളെയും ജയിപ്പിക്കുന്നത് നിര്‍ത്താന്‍ ആലോചന

സ്‌കൂളുകളില്‍ എല്ലാ കുട്ടികളെയും വിജയിപ്പിക്കുന്ന രീതി നിര്‍ത്തുന്നതു സംബന്ധിച്ചു വിദഗ്ദ്ധരുമായി ചര്‍ച്ച നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനം. ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തി നയം മാറ്റം നടപ്പാക്കാനാണ് ആലോചന.
എല്ലാവരെയും വിജയിപ്പിക്കുന്ന രീതി ശരിയല്ലെന്നു കേന്ദ്ര മാനവശേഷി മന്ത്രാലയത്തിനു പൊതു വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍മൂല്യ നിര്‍ണയ രീതി പഠന നിലവാരം താഴുന്നതിനും പൊതു വിദ്യാലയങ്ങളുടെ പ്രസക്തി നഷ്ടപ്പെടുന്നതിനും ഇടയാക്കി. കുട്ടികളുടെ കാര്യക്ഷമത കുറഞ്ഞു.
ജയവും തോല്‍വിയും വ്യക്തമാക്കുന്ന മൂല്യനിര്‍ണയം പുനസ്ഥാപിക്കണം സംസ്ഥാന സിലബസില്‍ നിന്നു കുട്ടികള്‍ മറ്റു ബോര്‍ഡുകളിലേക്കു പോകുന്നതിനും പരീക്ഷാ സമ്പ്രദായം കാരണമായി. എഴുത്തു പരീക്ഷയില്‍ അഞ്ചു മാര്‍ക്ക് കിട്ടിയാല്‍ പോലും കുട്ടികള്‍ എസ്എസ്എല്‍സി പാസാകുന്ന തുടര്‍മൂല്യ നിര്‍ണയ രീതിയാണു കേരളത്തിലെ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ നിലനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha