Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വി.എച്ച്.എസ്.ഇ പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പണം ഇന്ന് അവസാനിക്കും...

09 JUNE 2023 06:57 AM IST
മലയാളി വാര്‍ത്ത
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വി.എച്ച്.എസ്.ഇ പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പണം ഇന്ന് അവസാനിക്കും. ഇന്നലെ രാത്രി വരെയുള്ള കണക്ക് പ്രകാരം 4,49,920 അപേക്ഷകള്‍ ലഭിച്ചു. കൂടുതല്‍ അപേക്ഷകര്‍ മലപ്പുറം ജില്ലയില്‍- 78140. കുറവ് വയനാട്ടില്‍-11573. ട്രയല്‍ അലോട്ട്‌മെന്റ് 13നും ഒന്നാം അലോട്ട്‌മെന്റ് 19നും നടക്കും.

പ്‌ളസ് വണ്‍ പ്രവേശനം: ആദ്യദിനം 44,714 അപേക്ഷ. അപേക്ഷകരുടെ എണ്ണം മറ്റ് ജില്ലകളില്‍: തിരുവനന്തപുരം 33852, കൊല്ലം 32500, പത്തനംതിട്ട 13832, ആലപ്പുഴ 25187, കോട്ടയം 22585, ഇടുക്കി 12399, എറണാകുളം 36887, തൃശൂര്‍ 38133, പാലക്കാട് 43258, കോഴിക്കോട് 46140, കണ്ണൂര്‍ 36352, കാസര്‍കോട് 19109.

അതേസമയം ഒരു റവന്യു ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ചേര്‍ത്ത് ഒറ്റ അപേക്ഷ മതിയാകുന്ന ഏകജാലക സംവിധാനമാണ്. ഒരാള്‍ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കുന്നതില്‍ തടസ്സമില്ല.

ആദ്യ അലോട്‌മെന്റില്‍ത്തന്നെ ഏറ്റവും ഇഷ്ടപ്പെട്ട സ്‌കൂളും കോംബിനേഷനും കിട്ടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി, ഫീസടച്ച് സ്ഥിര പ്രവേശനം നേടാവുന്നതാണ്. പക്ഷേ പലരുടെയും കാര്യം ഇതാകില്ല. കിട്ടിയതില്‍ പൂര്‍ണതൃപ്തിയില്ല; ഫോമില്‍ എഴുതിക്കൊടുത്ത മുന്‍ഗണനാക്രമത്തില്‍, ആദ്യമുള്ളതല്ല താഴെയുള്ളതാണു കിട്ടിയത്; പിന്നീട് ഒഴിവു വന്ന് മാറിയാല്‍ക്കൊള്ളാമെന്ന് ആഗ്രഹം. നിങ്ങളുടെ നില ഇതാണെങ്കില്‍, രേഖകള്‍ സ്‌കൂളില്‍ ഏല്‍പിച്ച് താല്‍ക്കാലിക പ്രവേശനം മതിയെന്നു വയ്ക്കാം. ഫീസടയ്‌ക്കേണ്ട. കാത്തിരുന്ന് ഇഷ്ടപ്പെട്ട മാറ്റം കിട്ടിയാല്‍, അതുപ്രകാരം പുതിയതിലേക്കു പോയി സ്ഥിര പ്രവേശനം വാങ്ങാവുന്നതാണ്.

മുഖ്യ അലോട്‌മെന്റ് കഴിയുന്നതിനു മുന്‍പ് അഡ്മിഷന്‍ സ്ഥിരമാക്കിക്കൊള്ളണം. അലോട്‌മെന്റ് കിട്ടിയവര്‍ നിശ്ചിത സമയത്തിനകം ഫീസടച്ചു ചേരാതിരുന്നാല്‍ പ്രവേശന ചാന്‍സ് നഷ്ടപ്പെടും. അവരുടെ പേരു നീക്കം ചെയ്യും. പിന്നീട് പരിഗണിക്കുകയില്ല. ഏതെങ്കിലും ഘട്ടത്തില്‍ താല്‍ക്കാലികത്തെ സ്ഥിരമാക്കണമെന്നു തോന്നിയാല്‍ ഫീസടച്ചു ചേരുക. നേരത്തേ സമര്‍പ്പിച്ച ഉയര്‍ന്ന ഓപ്ഷനുകള്‍ എല്ലാമോ അവയില്‍നിന്നു തിരഞ്ഞെടുത്തവ മാത്രമോ റദ്ദു ചെയ്യണമെന്ന് പ്രിന്‍സിപ്പലിന് എഴുതിക്കൊടുക്കണം. ഇങ്ങനെ റദ്ദു ചെയ്യിക്കാത്ത പക്ഷം പിന്നീട് നിലവിലുള്ള ഉയര്‍ന്ന ഓപ്ഷനുകളില്‍ ഒഴിവു വന്നാല്‍ അവയിലേക്കു നിങ്ങളെ നിര്‍ബന്ധിച്ചു മാറ്റും.

ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിച്ച കുട്ടിക്ക് എല്ലായിടത്തും ഒരുമിച്ച് അലോട്‌മെന്റ് കിട്ടി, ഏതെങ്കിലുമൊരു ജില്ലയില്‍ പ്രവേശിക്കുന്നതോടെ മറ്റു ജില്ലയിലെ / ജില്ലകളിലെ ഓപ്ഷനുകള്‍ സ്വയം റദ്ദാകുകയും ചെയ്യും. ഒരു ജില്ലയില്‍ മാത്രമാണ് ആദ്യം പ്രവേശനം കിട്ടുന്നതെങ്കില്‍, തുടര്‍ന്നു മറ്റൊരു ജില്ലയില്‍ അവസരം കിട്ടിയാല്‍ അങ്ങോട്ടു പോകാവുന്നതാണ്.


ട്രയല്‍ അലോട്‌മെന്റ് ജൂണ്‍ 13. ആദ്യ അലോട്‌മെന്റ് 19. മൂന്ന് അലോട്‌മെന്റുകള്‍ അടങ്ങുന്ന മുഖ്യ അലോട്‌മെന്റ് ജൂലൈ 1 വരെ. ക്ലാസ് തുടങ്ങുന്നത് ജൂലൈ 5. പക്ഷേ സപ്ലിമെന്ററിയടക്കം അഡ്മിഷന്‍ ഓഗസ്റ്റ് 4 വരെ തുടരും. സപോര്‍ട്‌സ് / കമ്യൂണിറ്റി / മാനേജ്‌മെന്റ് / അണ്‍എയ്ഡഡ് ക്വോട്ട പ്രവേശനത്തീയതികള്‍ വേറെ. ഇവ പ്രോസ്‌പെക്ടസിലുണ്ട്. പ്രോസ്പെക്ടസിലെയും, അതോടൊപ്പം ഡൗണ്‍ലോഡ് ചെയ്യാവുന്ന അനുബന്ധങ്ങളിലെയും കാര്യങ്ങളെല്ലാം സശ്രദ്ധം വായിച്ചു പഠിച്ച്, വേണ്ടവിധം ആലോചിച്ചുമാത്രം ഓപ്ഷനുകള്‍ രേഖപ്പെടുത്തേണ്ടതാണ്.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (45 minutes ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (52 minutes ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (1 hour ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (1 hour ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (1 hour ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (1 hour ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (1 hour ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (1 hour ago)

സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ  (1 hour ago)

SABARIMALA സ്വര്‍ണ്ണക്കൊള്ളക്കാരെ പൂട്ടാന്‍ പുതിയ അവതാരം  (1 hour ago)

ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമായ ബജറ്റ്: മന്ത്രി വീണാ ജോര്‍ജ്: ആരോഗ്യ മേഖലയ്ക്ക് 2500.31 കോടി രൂപ വകയിരുത്തി  (2 hours ago)

അഫ്ഗാനിസ്ഥാനില്‍ പ്രാകൃത നിയമങ്ങളുമായി താലിബാന്‍ : ആശങ്ക പ്രകടിപ്പിച്ചു മനുഷ്യാവകാശ സംഘടനകള്‍  (2 hours ago)

സംസ്ഥാനത്ത് പച്ച-വെള്ള അലർട്ടുകൾ;  (2 hours ago)

ഒറ്റയടിക്ക് വര്‍ധിച്ചത് 8640 രൂപ;  (2 hours ago)

മലപ്പുറത്ത് 40 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

Malayali Vartha Recommends