ഹാള്‍ടിക്കറ്റ് രണ്ടാഴ്ച മുമ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് പി.എസ്.സി

പരീക്ഷാ തീയതിക്കു രണ്ടാഴ്ച മുമ്പെങ്കിലും ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കു മാത്രം പരീക്ഷ എഴുതാന്‍ അനുമതിയെന്ന് പബ്ലിക് സര്‍വീസ് കമ്മിഷന്‍. ഇവര്‍ക്കു വേണ്ടി മാത്രമേ ചോദ്യക്കടലാസ് അച്ചടിക്കുകയും പരീക്ഷാസൗകര്യം ഒരുക്കുകയും ചെയ്യുകയുള്ളൂ.
അപേക്ഷകരില്‍ പകുതിയോളം പേര്‍ പരീക്ഷ എഴുതാന്‍ എത്താത്തതു മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പി.എസ്.സിയുടെ തീരുമാനം.
അപേക്ഷിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ചോദ്യക്കടലാസ് അച്ചടിക്കുകയും പരീക്ഷാഹാള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്നുണ്ടെങ്കിലും അപേക്ഷകരില്‍ പകുതിയോളം പേര്‍ മാത്രമേ പരീക്ഷ എഴുതാന്‍ എത്താറുള്ളൂ എന്നാണ് ഇക്കാര്യം പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍.
അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് ഇന്‍വിജിലേറ്റര്‍മാരെയും നിയോഗിക്കേണ്ടതുണ്ട്. അപേക്ഷിക്കുന്നവരില്‍ ഗണ്യമായ വിഭാഗം പരീക്ഷ എഴുതാതിരിക്കുന്നതു മൂലം പി.എസ്.സിക്കു കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. പുതിയ നിയന്ത്രണം നടപ്പാകുന്നതോടെ പരീക്ഷ എഴുതുന്നവരുടെ ഏകദേശ കണക്ക് അറിയാനാകും. രണ്ടാഴ്ച മുമ്പു വരെ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നരുടെ എണ്ണം കണക്കാക്കി ചോദ്യപേപ്പര്‍ അച്ചടിക്കുകയും പരീക്ഷാ ഹാളുകള്‍ സജ്ജീകരിക്കുകയും ചെയ്താല്‍ മതി.
ചെറുതും വലുതുമായ 115 തസ്തികകളില്‍ പരീക്ഷയ്ക്കായി വിജ്ഞാപനം ക്ഷണിക്കാനും പി.എസ്.സി. തീരുമാനിച്ചു. വിവാദമായ ഓണ്‍ലൈന്‍ ഇംഗ്ലീഷ് ലക്ചറര്‍ പരീക്ഷ റദ്ദാക്കണമെന്ന് ചില അംഗങ്ങള്‍ വാദിച്ചുവെങ്കിലും കമ്മിഷന്‍ യോഗത്തില്‍ തീരുമാനമുണ്ടായില്ല.
ഈ വിഷയം അജന്‍ഡയില്‍ ഇല്ലാതിരുന്നതിനാല്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച കമ്മിഷന്‍ അംഗം ജമീല വ്യക്തമാക്കി. അജന്‍ഡയില്‍ ഉള്‍പ്പെടുത്തുന്ന ദിവസം ഇതേക്കുറിച്ച് തീരുമാനമെടുക്കാമെന്നും അവര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha