Widgets Magazine
02
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു കേസില്‍ അറസ്റ്റ്


അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്... സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടി ടൗൺ ഹാളിലും തലക്കുളത്തൂരിലെ കൺവെൻഷൻ സെൻററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദർശന ശേഷം ഖബറടക്കം


മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്... 1.10 കോടി രൂപയാണ് അനുവദിച്ചത്


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിക്കും...പ്രവേശനം നാളെ മുതല്‍

04 JUNE 2024 12:26 PM IST
മലയാളി വാര്‍ത്ത

 

ബുധനാഴ്ച രാവിലെ 10 മുതല്‍ സ്‌കൂളില്‍ ചേരാവുന്ന വിധത്തില്‍ പ്ലസ് വണ്‍  പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിക്കും. ജൂണ്‍ അഞ്ചിനെന്നാണ് ഹയര്‍സെക്കന്‍ഡറിവകുപ്പ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ചൊവ്വാഴ്ചതന്നെ ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചേക്കും.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുവരെ സ്‌കൂളില്‍ ചേരാം. ട്രയല്‍ അലോട്മെന്റില്‍ 2,44,618 പേരാണ് ഉള്‍പ്പെട്ടിരുന്നത്. 2.5 ലക്ഷത്തോളം പേര്‍ ആദ്യ അലോട്മെന്റില്‍ ഉള്‍പ്പെടുമെന്നാണ് അറിയുന്നത്. കാന്‍ഡിഡേറ്റ് ലോഗിനിലെ ഫസ്റ്റ് അലോട്മെന്റ് റിസല്‍റ്റ് എന്ന ലിങ്കിലൂടെയാണ് പ്രവേശന സാധ്യത പരിശോധിക്കേണ്ടത്.

അലോട്മെന്റ് ലഭിച്ചവര്‍ ഈ ലിങ്കിലൂടെ രണ്ടുപേജുള്ള അലോട്മെന്റ് കത്തുപരിശോധിച്ച് തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സ്‌കൂള്‍ മനസ്സിലാക്കണം. അവിടെ നിശ്ചിതസമയത്തു ഹാജരാകണം. അലോട്മെന്റ് കത്തിന്റെ പ്രിന്റെടുക്കേണ്ടതില്ല. ചേരുമ്പോള്‍ സ്‌കൂളില്‍നിന്ന് പ്രിന്റെടുത്തു നല്‍കും.


ആദ്യ ഓപ്ഷനില്‍ തന്നെ അലോട്മെന്റ് ലഭിച്ചവര്‍ ഫീസടച്ച് നിര്‍ബന്ധമായും സ്ഥിരംപ്രവേശനം നേടണം. മറ്റുള്ളവര്‍ക്ക് താത്കാലിക പ്രവേശനത്തിന് അവസരമുണ്ട്.



അവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഫീസടക്കേണ്ടതില്ല. മൂന്ന് അലോട്മെന്റുകളാണ് മുഖ്യഘട്ടത്തിലുള്ളത്. രണ്ടാം അലോട്മെന്റിനുകൂടി ഇതേരീതിയില്‍ താത്കാലിക പ്രവേശനം സാധ്യമാണ്. എന്നാല്‍, മൂന്നാമത്തെ അലോട്മെന്റില്‍ സ്ഥിരമായി സ്‌കൂളില്‍ ചേരണം.

അതേസമയം പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റ്, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലാണ് പ്രവേശനസമയത്തു വേണ്ടത്.



ബന്ധപ്പെട്ട ബോര്‍ഡുകളില്‍ നിന്ന് യോഗ്യതാസര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സമയമനുവദിക്കും. ഇവര്‍ പ്രവേശനസമയത്ത് മാര്‍ക്ക് ലിസ്റ്റിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കിയാല്‍ മതി.

ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റും സ്വീകരിക്കും. ബോണസ് പോയിന്റ്, ടൈ ബ്രേക്ക് പോയിന്റ് എന്നിവയുമായി ബന്ധപ്പെട്ട അസല്‍ രേഖകള്‍ നിര്‍ബന്ധമായിരിക്കും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു  (6 minutes ago)

സനൽ പോറ്റി കൊച്ചിയിൽ നിര്യാതനായി...  (20 minutes ago)

ദീപയെ അറസ്റ്റ് ചെയ്യാൻ രാത്രിക്ക് രാത്രി വീട്ടിൽ പോലീസ്..? സെല്ലിൽ നിരാഹാരം തുടങ്ങി രാഹുൽ ദീപാ ജോസഫ് റോമിലേക്ക്..ഉടൻ അറസ്റ്റ്  (31 minutes ago)

കാച്ചാണിയിൽ റോഡരികിൽ നിന്ന കൂറ്റൻ മാവിന്റെ കൊമ്പൊടിഞ്ഞു  (39 minutes ago)

സൂറത്തിൽ മലയാളി വിദ്യാർഥി ആത്മഹത്യ ചെയ്തു  (55 minutes ago)

മൂന്ന് പേരെ കണ്ടെത്തി  (1 hour ago)

നടന്നത് ഒരു മണിക്കൂർ നീണ്ട വാദപ്രതിവാദം...ഒടുവിൽ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കുമെന്ന് കോടതി...രാഹുലിന്റെ റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇങ്ങനെ  (1 hour ago)

സന്ദീപ് വാര്യര്‍ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു  (1 hour ago)

എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്  (1 hour ago)

സ്പൂഫിംഗ് 10 മിനിറ്റിൽ റിപ്പോർട്ട് ചെയ്യണം  (1 hour ago)

ഡിജിറ്റൽ തെളിവുകൾ മുദ്ര വെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു  (1 hour ago)

വിനാശകരമായ വീര്യം  (1 hour ago)

സംസ്ഥാന പോലീസ് ഹെഡ് ക്വോർട്ടേഴ്‌സിൽ സ്ഥാനക്കയറ്റിന് വ്യാജരേഖ ചമക്കുകയും ഡി വൈ എസ് പി യുടെ യൂണിഫോം ധരിച്ച്  (2 hours ago)

കർണാടക മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ കോൺഗ്രസ്  (2 hours ago)

വോട്ട് രേഖപ്പെടുത്താന്‍ സ്വകാര്യമേഖലയിലുള്ളവര്‍ക്കും ...  (2 hours ago)

Malayali Vartha Recommends