എൽ ഡി സി സാധ്യതാ ചോദ്യങ്ങൾ : ജനറൽ ഇംഗ്ലീഷ്

Noun (നാമം)
ഒരു വ്യക്തിയുടെയോ, സ്ഥലത്തിന്റെയോ, വസ്തുവിന്റെയോ പേരിനെ സൂചിപ്പിക്കുന്ന പദമാണ് Noun (നാമം)
ഉദാ: Suresh, Mini, Bag, Book, Pen etc
നാമങ്ങളെ രണ്ടായി തിരിച്ചിട്ടുണ്ട്.
1. Collective Noun - ഒരു ഗ്രൂപ്പിനെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന നാമമാണിത്.
ഉദാ: Army, family, committee, crowd etc.
2. Common Noun ഒരു വര്‍ഗ്ഗത്തിന് പൊതുവായി ഉപയോഗിക്കുന്ന നാമം.
ഉദാ: birds, men, women, animals etc....
Pronoun (സര്‍വ്വനാമം)
ഒരു നാമത്തിന് പകരമായി ഉപയോഗിക്കുന്ന പദമാണ് സര്‍വ്വനാമം.
ഉദാ: He, she, it, that, which etc.
സര്‍വ്വനാമം പ്രധാനമായി നാലായി തിരിച്ചിട്ടുണ്ട്.
1. Personal Pronouns വ്യക്തികളെ സൂചിപ്പിക്കുന്നു.
ഉദാ: He. She, you, I, they, etc...
2. Reflective Pronouns - ഒരു വ്യക്തിക്കോ, വ്യക്തികള്‍ക്കോ പ്രതേ്യക ഊന്നല്‍ കൊടുക്കുന്നതിനുപയോഗിക്കുന്നു.
ഉദാ: Yourselves, himself, ourselves, myself, themselves etc.
3. Demonstrative pronouns ഒരു പ്രതേ്യക വസ്തുതയെ വിശദീകരിക്കുന്നതിനുപയോഗിക്കുന്നു.
ഉദാ: That, which, those, these etc
4. Relative Pronoun - പ്രതേ്യക വ്യക്തികളെ ബന്ധപ്പെടുത്തുന്നതിനുപയോഗിക്കുന്നു.
Adjective (നാമവിശേഷണം)
ഒരു നാമത്തെ പ്രതേ്യകിച്ച് വിശേഷിപ്പിക്കുന്നതിനോ, അതിന്റെ ഗുണത്തെ എടുത്തു കാണിക്കുന്നതിനോ, ഉപയോഗിക്കുന്ന പദമാണ് നാമവിശേഷണം.
നാമവിശേഷണം പ്രധാനമായും 4 തരത്തിലുണ്ട്.
1. Qualtiy Adjectives ഗുണത്തെ സൂചിപ്പിക്കുന്നു.
ഉദാ: good, bad, big, small etc...
2. Quanttiy Adjectives അളവിനെ സൂചിപ്പിക്കുന്നു.
ഉദാ: Large, pletny, some, enough etc...
3. Demonstrative Adjectives - വിശദീകരണ സ്വഭാവമുള്ള നാമവിശേഷണത്തെ സൂചിപ്പിക്കുന്നു.
ഉദാ: That, this, those, these etc.
4. Interrogative Adjective ചോദ്യരൂപത്തിലുള്ള നാമവിശേഷണത്തെ സൂചിപ്പിക്കുന്നു.
ഉദാ: Who, whose, what, which etc...
Verb (ക്രിയ)
ഒരു വ്യക്തി ചെയ്യുന്ന പ്രവൃത്തിയെ സൂചിപ്പിക്കുന്ന പദമാണ് ക്രിയ. ക്രിയകള്‍ രണ്ടുതരത്തിലുണ്ട്.
1. Transitive verb (സകര്‍മ്മക ക്രിയകള്‍)
Object ഉള്ള ക്രിയകളെ സകര്‍മ്മക ക്രിയകള്‍ എന്നുപറയുന്നു.
ഉദാ: Mini learns Hindi (ഇവിടെ Hindi എന്ന പദം object ആണ്)
2. Intransitive verb - (അകര്‍മ്മക ക്രിയകള്‍)
Object ഇല്ലാത്ത ക്രിയകളെ അകര്‍മ്മക ക്രിയകള്‍ എന്നുപറയുന്നു.
ഉദാ: Suresh eats nicely (ഇവിടെ nicely എന്ന വാക്ക് ക്രിയയായ eats വിശേഷിപ്പിക്കുന്നു. അതായത് nicely എന്ന പദം object അല്ല.)
Adverb (ക്രിയാവിശേഷണം)
ഒരു പ്രവൃത്തിയെ വിശേഷിപ്പിക്കുന്ന പദമാണ് ക്രിയാവിശേഷണം.
ഉദാ: well, often, fully etc....
ക്രിയാ വിശേഷണങ്ങള്‍ പ്രധാനമായും 5 തരത്തിലുണ്ട്.
1. Adverbs of time – സമയത്തെ സൂചിപ്പിക്കുന്നു.
ഉദാ: Daily, weekly, before, now, later, soon, ago etc...
2. Adverbs of place – സ്ഥലങ്ങളെ സൂചിപ്പിക്കുന്ന ക്രിയാ വിശേഷണങ്ങളാണ്.
ഉദാ: Here, there, within etc.
3. Frequency & Adverbs – ചിലപ്പോള്‍ അല്ലെങ്കില്‍ ഇടയ്ക്കിടയ്ക്ക് എന്ന പദത്തെ സൂചിപ്പിക്കുന്നു.
ഉദാ: Often, seldom, once, twice etc.
4. Adverbs of Reasons – കാരണത്തെ സൂചിപ്പിക്കുന്നു.
ഉദാ: Therefore, because, hence etc...
5. Interrogative Adverbs – ചോദ്യരൂപത്തില്‍ പ്രയോഗിക്കുന്ന ക്രിയാവിശേഷണങ്ങളാണിവ.
ഉദാ: Where, when, who, what, why, how etc...
ഓര്‍മ്മിക്കേണ്ട വസ്തുതകള്‍
• News, Scenery, Information, Furniture, Crockery, Cutlery, Stationery, Machinery, Jewellery, Luggage, Potery, Advice, Innings etc... എന്നീ നാമങ്ങള്‍ക്ക് (Nouns) Plural form ഇല്ല. അതുകൊണ്ട് ഈ നാമങ്ങള്‍ക്ക് ശേഷം Singular verbs തന്നെ വരണം.
A gang of thieves, A fleet of ships
A number of boys, A piece of news,
A bottle of milk, A bunch of grapes
• A bar of chocolate etc – എന്നീ Collective nouns singular ആയതുകൊണ്ട് ഇവയ്ക്ക് ശേഷം singular verbs തന്നെ ചേര്‍ക്കണം.
• Cattle, Police, Pautlry, People, Artillary, Scissors, Trousers etc... എന്നീ നാമങ്ങള്‍ Plural ആയതുകൊണ്ട് ഇവയുടെ കൂടെ Plural verb തന്നെ വരണം.
• 'More than one', 'Many a' എന്നീ പ്രയോഗങ്ങള്‍ വന്നാല്‍ Singular noun Dw Singular verbs ഉം ഉപയോഗിക്കണം.
• Arms, Belongings, clothes, surroundings,t roops etc... എന്നീ നാമങ്ങള്‍ക്ക് ശേഷം Plural verb ഉപയോഗിക്കണം.
• 'One' Subject ആയി വരുന്ന വാക്യത്തില്‍ അതിനെ തുടര്‍ന്നു വരുന്ന Pronoun, one/one's ആയിരിക്കും.
ഉദാ: One must do one's dtuy
• One of – ന് ശേഷം Plural Noun – ഉം വരണം. എന്നാല്‍ verb singular ആയിരിക്കണം.
• എന്നാല്‍ ഒരു relative pronoun – നു ശേഷം വരുന്ന one of ഏകവചന രൂപത്തിലോ ബഹുവചന രൂപത്തിലോ verb വന്നേക്കാം.
ഉദാ: This is one of her best books that have published recently. ഇവിടെ that എന്ന relative pronoun best books നെ സൂചിപ്പിക്കുന്നതുകൊണ്ട് plural verbs ഉപയോഗിക്കണം. അങ്ങനെയാണ് 'have' വന്നത്.
• ഒരു sentence – ന്റെ ആദ്യം each, every, each one, every one etc ... എന്നീ പ്രയോഗങ്ങള്‍ വന്നാല്‍ ഇവയ്ക്ക് ശേഷം Singular noun Dw Singular verb ഉം മാത്രമേ വരാന്‍ പാടുള്ളൂ.
ഉദാ: Every Boy is absent in the class.
• Superior, Inferior, Senior, Junior, Prior etc. എന്നീ Adjectives -ന് ശേഷം 'than' ഉപയോഗിക്കാന്‍ പാടില്ല. ഇവയ്ക്കുശേഷം 'to' മാത്രമേ ചേര്‍ക്കാന്‍ പാടുള്ളൂ.
ഉദാ: He is superior to his subordinates.
• 'Few' എന്ന പദം എണ്ണാന്‍ കഴിയുന്ന (countable) Nound നു മുന്‍പില്‍ ഉപയോഗിക്കുന്നു.
ഉദാ: There are a few teachers in the school
• 'Little' എന്ന പദം എണ്ണാന്‍ കഴിയാത്ത (Uncountable) Nouns - നു മുന്‍പില്‍ ഉപയോഗിക്കുന്നു.
ഉദാ: There is a little water in this bottle.
• 'Many' എന്നപദം എണ്ണാന്‍ കഴിയുന്ന (countable) Nouns - ന് മുന്‍പില്‍ ഉപയോഗിക്കുന്നു.
ഉദാ: There are my animals in the forest.
• 'Much' എന്ന പദം എണ്ണാന്‍ കഴിയാത്ത (Uncountable) Noun - നു മുന്‍പില്‍ ഉപയോഗിക്കുന്നു.
ഉദാ: There is much wealth with him
Contd....
https://www.facebook.com/Malayalivartha