ഐ.ഡി.ബി.ഐ. ബാങ്കില്‍ 1000 അസിസ്റ്റന്റ് മാനേജര്‍

ഐ.ഡി.ബി.ഐ. ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് എ തസ്തികയില്‍ അവസരം. 1000 ഒഴിവുകളാണുള്ളത്. മണിപ്പാല്‍ സ്‌കൂള്‍ ഓഫ് ബാങ്കിങ് വഴി ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് കോഴ്‌സിലേക്കാണ് പ്രാഥമിക തെരഞ്ഞെടുപ്പ്.
കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് എ തസ്തികയില്‍ നിയമനം ലഭിക്കും. ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ ഒന്‍പത്.
ശമ്പളം: 14400 40900 രൂപ. യോഗ്യത: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. പട്ടികവിഭാഗം, വികലാംഗര്‍ക്ക് 55 ശതമാനം മാര്‍ക്കു മതി. പ്രായം: 2016 ഒക്‌ടോബര്‍ ഒന്നിന് 28 വയസ് കവിയരുത്. പട്ടികവിഭാഗത്തിന് അഞ്ചും ഒ.ബി.സിക്ക് മൂന്നും വികലാംഗര്‍ക്കു പത്തും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും. മറ്റിളവുകള്‍ ചട്ടപ്രകാരം. ഇളവു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക.
ഓണ്‍ലൈന്‍ ടെസ്റ്റ്, പഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി മൂന്നിനാകും പരീക്ഷ. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തും. പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. അപേക്ഷാഫീസ് 700 രൂപ (പട്ടികവിഭാഗം/വികലാംഗര്‍ 150 രൂപ).
ഓണ്‍ലൈന്‍ ആയി ഡിസംബര്‍ ഒന്‍പതുവരെ ഫീസ് അടയ്ക്കാം. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, ഐ.എം.പി.എസ്. കാഷ് കാര്‍ഡ്, മൊബീല്‍ വാലറ്റ് എന്നിവയുപയോഗിച്ച് ഓണ്‍ലൈനിലൂടെ ഫീസ് അടയ്ക്കാം.
ഓണ്‍ലൈന്‍ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേര്‍ത്തിരിക്കും. ഫീസ് അടയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങളും സ്‌ക്രീനില്‍ ലഭിക്കും. ഫീസ് അടയ്ക്കുന്നതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ളതു കാണുക. ംംം.ശയറശ.രീാ എന്ന വെബ്‌സൈറ്റു വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകര്‍ക്ക് ഇമെയില്‍ വിലാസം ഉണ്ടായിരിക്കണം. അപേക്ഷിക്കുന്നതിനു മുമ്പ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനത്തിന്റെ പൂര്‍ണരൂപം കാണുക.<
https://www.facebook.com/Malayalivartha