എൽ ഡി സി സാധ്യത ചോദ്യോത്തരങ്ങൾ

1. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ജില്ല ഏത്? തൃശൂര്‍
2. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി നിര്‍മ്മിച്ചതെവിടെ? കൊടുങ്ങല്ലൂര്‍ (തൃശൂര്‍ )
3. ഇന്ത്യയിലെ ആദ്യത്തെ കൃസ്ത്യന്‍ പള്ളി നിര്‍മ്മിച്ചതെവിടെ? കൊടുങ്ങല്ലൂര്‍ (തൃശൂര്‍ )
4. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെ? ചെറുതുരുത്തി(തൃശൂര്‍)
5. പാലക്കാട് റയില്‍വേ ഡിവിഷന്റെ ആസ്ഥാനം എവിടെയാണ്? ഒലവക്കോട്
6. സിംഹവാലന്‍ കുരങ്ങുകള്‍ക്ക് പ്രസിദ്ധമായ നാഷണല്‍ പാര്‍ക്ക്: സൈലന്റ് വാലി
7. കേരളത്തില്‍ ഏറ്റവും ചൂട് കൂടുതല്‍ ഉള്ള ജില്ല: പാലക്കാട്
8. കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്ന സ്ഥലം: മലമ്പുഴ
9. മലമ്പുഴ അണക്കെട്ട് ഏത് നദിയിലാണ്? ഭാരതപ്പുഴ
10. ഇന്ത്യന്‍ റെയര്‍ എര്‍ത്സ് സ്ഥിതിചെയ്യുന്നത് എവിടെ? ആലുവ
11. കോട്ടയ്ക്കലിന്റെ പഴയ പേര്‍ എന്താണ്? വെങ്കടകോട്ട
12. എഴുത്തച്ഛന്റെ സ്മാരകമായ തുഞ്ചന്‍പറമ്പ് എവിടെയാണ്? തിരൂര്‍
13. ഭാരതപ്പുഴ അറബിക്കടലുമായി ചേരുന്നത് എവിടെയാണ്? പൊന്നാനി
14. കേരളത്തിലെ മെക്ക(ചെറിയ മെക്ക) എന്നറിയപ്പെടുന്ന സ്ഥലം: പൊന്നാനി
15. മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാടിന്റെ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ? ചന്ദനക്കാവ് (തിരുനാവായ)
16. കേരളാ സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ സ്ഥിതിചെയ്യുന്നത് എവിടെ?
കോഴിക്കോട്
17. ആമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട്ടെ കടപ്പുറം ഏത്? കൊളാവി
18. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് എവിടെയാണ്? കോഴിക്കോട്
19. മാനാഞ്ചിറ മൈതാനം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്? കോഴിക്കോട്
20. വയനാട്ടിലെ ആദ്യ ജലസേചന പദ്ധതി ഏത്? കാരാപ്പുഴ
21. മൈസൂറിനേയും വയനാട്ടിനെയും ബന്ധിപ്പിക്കുന്ന ചുരം ഏത്? താമരശ്ശേരി ചുരം
22. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇഞ്ചി ഉല്പാദിപ്പിക്കുന്ന ജില്ല ഏത്? വയനാട്
23. രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ല ഏത്?
വയനാട്
24. കേരളത്തിലെ ആദ്യത്തെ നിഘണ്ടു തയാറാക്കിയ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എവിടെയായിരുന്നു?
ഇല്ലിക്കുന്ന് (തലശ്ശേരി)
25. പ്രസിദ്ധമായ പറശ്ശിനിക്കടവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്? കണ്ണൂര്‍
26. പ്രസിദ്ധമായ പറശ്ശിനിക്കടവ് പാമ്പുവളര്‍ത്തല്‍ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
കണ്ണൂര്‍
27. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭൗതികശരീരം അടക്കം ചെയ്ത കണ്ണൂരിലെ പ്രസിദ്ധമായ കടലോരം ഏത്? പയ്യാമ്പലം
28. കേരളത്തിലെ ഏറ്റവും പ്രസിദ്ധ ജലക്ഷേത്രമായ അനന്തപുരം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? കാസര്‍കോട്
29. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുഴകള്‍ ഒഴുകുന്ന ജില്ല ഏതാണ്? കാസര്‍കോട്
30. ജനസംഖയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ല ഏത്? തിരുവനന്തപുരം
31. ഇന്ത്യയിലെ ആദ്യത്തെ മാജിക്ക് അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെ? പൂജപ്പുര
32. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള ഗ്രാമം ഏത്? കളിയിക്കാവിള
33. കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ് സ്ഥാപിച്ചതെവിടെ? തിരുവനന്തപുരം
34. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള താലൂക്ക് ഏത്? നെയ്യാറ്റിന്‍കര
35. പുനലൂര്‍ തൂക്കുപാലത്തിന്റെ ശില്പിയാരാണ്? ആല്‍ബര്‍ട്ട് ഹെന്റി
36. നോര്‍വെയുടെ സഹകരണത്തോടെ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്റ്റ് ആരംഭിച്ചതെവിടെ?
കൊല്ലം
37. കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപം കൊണ്ടതെവിടെ? കൊട്ടാരക്കര
38. എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഉപയോഗം മൂലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്ന ജില്ലയേത്? കാസര്‍കോട്
39. ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതി ഏത്? തെന്മല
40. തിരുവിതാംകൂറിലെ ആദ്യത്തെ റയില്‍പാത ഏതാണ്? ചെങ്കോട്ട പുനലൂര്‍
41. വേലുത്തമ്പി ദളവയുടെ അന്ത്യം കൊണ്ട് ചരിത്രപ്രസിദ്ധമായ സ്ഥലം: മണ്ണടി
42. ദീര്‍ഘമായ ചെങ്ങറ സമരം നടന്നത് എവിടെയാണ്? കോന്നി
43. കേരളത്തിലെ ഏറ്റവും സാക്ഷരത കൂടിയ താലൂക്ക്: മല്ലപ്പള്ളി
44. വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത മണ്ണടി ഏത് ജില്ലയിലാണ്? പത്തനംതിട്ട
45. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല: ആലപ്പുഴ
46. ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചതാര്? കഴ്‌സണ്‍ പ്രഭു
47. ആലപ്പുഴ ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ നാഗരാജ ക്ഷേത്രം ഏത്? മണ്ണാറശാല
48. പശ്ചിമ തീരത്തെ ആദ്യ ദീപ സ്തംഭം സ്ഥാപിച്ചത് എവിടെയാണ്? ആലപ്പുഴ
49. പമ്പ, മണിമല എന്നീ നദികള്‍ ഏത് കായലിലാണ് ചേരുന്നത്? വേമ്പനാട്ടുകായലില്‍
50. കേരളാ ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്? കോട്ടയം
https://www.facebook.com/Malayalivartha