മെഡിക്കല്‍ പ്രവേശനം: നീറ്റ് പരീക്ഷ ഇന്ന്

മെഡിക്കല്‍രംഗത്തെ വിവിധ കോഴ്‌സുകളില്‍ ഉപരിപഠനത്തിനായുള്ള നാഷണല്‍ എലിജിബിലിറ്റി ആന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ്(നീറ്റ്) ഇന്നു നടക്കും. രാജ്യത്തെ വിവിധ സെന്ററുകളിലായി 11.35 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇക്കുറി പരീക്ഷയെഴുതുന്നത്.
180 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യപേപ്പറാണു മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്കായി തയാറാക്കിയിരിക്കുന്നത്. 10ന് തുടങ്ങുന്ന പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുന്‌പെങ്കിലും ഹാളില്‍ ഹാജരാകാന്‍ വിദ്യാര്‍ഥികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ എട്ടിനാണു ഫലം പ്രഖ്യാപിക്കുക.
https://www.facebook.com/Malayalivartha