എൻജിനീയറിങ് പ്രവേശന പരീക്ഷാ ഫലം 18നു ശേഷം പ്രസിദ്ധീകരിക്കും

ഈ വർഷത്തെ സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ ഫലം ഈ മാസം 18നു ശേഷം പ്രസിദ്ധീകരിക്കും. സ്കോർ മാത്രമായിരിക്കും ആദ്യ ഘട്ടത്തിൽ പ്രസിദ്ധീകരിക്കുക. ഹയർ സെക്കന്‍ഡറി മാർക്ക് കൂടി ചേർത്തു സമീകരിച്ച റാങ്ക് പട്ടിക പിന്നീട് പ്രസിദ്ധപ്പെടുത്തും. ഉത്തരസൂചിക സംബന്ധിച്ച വിദ്യാർഥികളുടെ പരാതികൾ സാങ്കേതിക സമിതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അന്തിമ തീരുമാനമായ ശേഷം സ്കോറുകൾ തീരുമാനിക്കും. പ്രവേശന പരീക്ഷയുടെ സ്കോർ കുറവാണെങ്കിൽ വിദ്യാർഥികൾ ഹയർ സെക്കൻഡറിയുടെ മാർക്ക് അപ്‍ലോഡ് ചെയ്യാത്ത അപ്‍ലോഡ് ചെയ്യാത്ത സാഹചര്യമുണ്ട്. അങ്ങനെ വന്നാൽ, അവർ എൻജിനീയറിങ് റാങ്ക് പട്ടികയിൽ ഉണ്ടാവില്ല. ഇത് സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിൽ ആവശ്യത്തിനു വിദ്യാർഥികളില്ലാത്ത സാഹചര്യം ഉണ്ടാക്കും. അതിനാലാണു ഹയർ സെക്കൻഡറി മാർക്ക് നേരത്തേ അപ്‌ലോഡ് ചെയ്യാൻ അവസരം നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. പ്രവേശന പരീക്ഷയുടെ മൂല്യനിർണയ ജോലികൾ അന്തിമഘട്ടത്തിലാണെന്നു പ്രവേശന പരീക്ഷാ കമ്മിഷണർ ഡോ. എം.ടി.റെജു അറിയിച്ചു. എല്ലാ ബോർഡുകളുടെയും ഹയർ സെക്കൻഡറി ഫലം വന്ന ശേഷമേ റാങ്ക് പട്ടിക തയാറാക്കൂ. കരിയർ
https://www.facebook.com/Malayalivartha