ബിരുദതല പ്രൈവറ്റ് രജിസ്‌ട്രേഷന്‍ കേരള സര്‍വകലാശാല നിര്‍ത്തലാക്കുന്നു, ഇല്ലാതാകുന്നത് 30 വര്‍ഷമായി നിലനിന്ന സൗകര്യം

ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രിപഠനം അസാധ്യമാക്കുന്ന തീരുമാനവുമായി കേരള സര്‍വകലാശാല. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നിറുത്തലാക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം. വിദ്യാര്‍ഥികള്‍ ഉയര്‍ന്ന ഫീസ് നല്‍കി വിദൂര പഠന കേന്ദ്രത്തില്‍ ചേരട്ടെ എന്നാണ് സര്‍വകലാശാലയുടെ നിലപാട്.
പ്ലസ്ടു കഴിഞ്ഞ കുട്ടികളില്‍ വെറും 30 ശതമാനം പേര്‍ക്കു മാത്രമാണ് സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയുകയെന്നാണു കണക്കുകള്‍. അത്രയും സീറ്റുകളെ കേരളത്തിലെ കോളജുകളില്‍ ലഭ്യമായിട്ടുള്ളൂ. ബാക്കി കുട്ടികളില്‍ ബഹുഭൂരിപക്ഷത്തിന്റേയും ആശ്രയമായിരുന്നു പ്രൈവറ്റ് രജിസ്‌ട്രേഷന്‍. ഇതാണ് കേരള സര്‍വകലാശാല അവസാനിപ്പിച്ചത്. പാരലല്‍ കോളജുകള്‍ വഴിയാണ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍കാര്‍ പഠിക്കുന്നത്. ഇവിടെ 1500 മുതല്‍ 2500 വരെയാണ് സാധാരണ നല്‍കുന്ന ഫീസ്. അനേകായിരം പേര്‍ ഇത്തരത്തില്‍ പ്രൈവറ്റ് രജിസ്‌ട്രേഷനിലൂടെ ഡിഗ്രി നേടിയിരുന്നു.
ഈ സമ്പ്രദായം നിറുത്തലാക്കിയതോടെ കുട്ടികള്‍ സര്‍വകലാശാലയുടെ വിദൂര പഠനകേന്ദ്രത്തില്‍ ചേരണമെന്നാണ് നിര്‍ദേശം. 13,000 രൂപയാണ് ഫീസ്. കൂടാതെ അധികം കുട്ടികള്‍ ചേര്‍ന്നാല്‍ കോണ്‍ടാക്ട് ക്ലാസുകള്‍ സംഘടിപ്പിക്കാനോ പഠനസാമഗ്രികളും നോട്ടുകളും നല്‍കാനോ ഉള്ള സംവിധാനം വിദൂരപഠന കേന്ദ്രത്തിനില്ല.
അങ്ങനെ വിദൂര പഠനത്തില്‍ ചേരുന്നവര്‍ തുടര്‍ന്ന് ഏതെങ്കിലും പാരലല്‍ കോളേജില്‍ ചേര്‍ന്നു പഠിക്കുകയും വേണം. ഇത് അധിക സാമ്പത്തിക ബാദ്ധ്യതയ്ക്കു കാരണമാകും.
പ്രൈവറ്റ് രജിസ്‌ട്രേഷന് 1500 രൂപ മാത്രം മതിയെന്നിരിക്കെ വിദൂരവിഭാഗത്തില്‍ രജിസ്ട്രര്‍ ചെയ്യാന്‍ 13,000 രൂപ അടയ്ക്കണം .
ഇപ്പോള്‍തന്നെ പിജി വിദ്യാര്‍ഥികളുടെ പഠനകാര്യങ്ങള്‍ നോക്കാന്‍പോലും കേന്ദ്രത്തിനാകുന്നില്ല. എം.ജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ െ്രെപവറ്റ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെയാണ് കേരള സര്‍വകലാശാലയുടെ ഏകപക്ഷീയമായ തീരുമാനം എന്നാണ് ആക്ഷേപം.
https://www.facebook.com/Malayalivartha