Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്ത് ഇനി പുതിയ എന്‍ജിനീയറിങ് കോളജുകളും കോഴ്‌സുകളും അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ 

06 FEBRUARY 2018 09:01 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഇനി പുതിയ എന്‍ജിനീയറിങ് കോളജുകളും കോഴ്‌സുകളും അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍. ഇക്കാര്യം വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഭാവി പദ്ധതി റിപ്പോര്‍ട്ട് അഖിലേന്ത്യ സാങ്കേതിക വിദ്യഭ്യാസ കൗണ്‍സിലിന് (എ.ഐ.സി.ടി.ഇ) കൈമാറി. 

പുതിയ കോളജുകളും നിലവിലെ കോളജുകളില്‍ പുതിയ കോഴ്‌സുകളും അനുവദിക്കരുതെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശ. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വര്‍ഷമായി എന്‍ജിനീയറിങ് കോളജുകളില്‍ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ചൂണ്ടിക്കാട്ടിയാണ് ശിപാര്‍ശ. 

സംസ്ഥാനത്ത് കൂണുപോലെ എന്‍ജിനീയറിങ് സ്ഥാപനങ്ങള്‍ മുളച്ചുപൊങ്ങുന്നത് ഗുണകരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാദ്യമായാണ് സംസ്ഥാനം എ.ഐ.സി.ടി.ഇക്ക് ഇത്തരമൊരു ശിപാര്‍ശ സമര്‍പ്പിക്കുന്നത്. ഒഴിഞ്ഞുകിടന്ന എന്‍ജിനിയറിങ് സീറ്റുകളില്‍ 90 ശതമാനത്തിലധികം സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലാണ്. 

സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ വിദഗ്ധ സമിതിയുടെ ശിപാര്‍ശ പ്രകാരം അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരളം ശിപാര്‍ശ ചെയ്തിട്ടുണ്ട്. എന്‍ജിനീയറിങ് കോളജ് അധ്യാപകരുടെ യോഗ്യത കര്‍ശനമായി പരിശോധിക്കണം. യോഗ്യരായ അധ്യാപകര്‍ കോളജുകളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഇതുവഴി മാത്രമേ സ്വാശ്രയ കോളജുകളിലെ അധ്യയന, പഠന നിലവാരം ഉയര്‍ത്താന്‍ കഴിയൂ. 
അധ്യയനപഠന നിലവാരം വിലയിരുത്താന്‍ കൃത്യമായ സംവിധാനവും തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാന്‍ സമയബന്ധിത നടപടികളും വേണം. കോളജുകളിലെ അടിസ്ഥാന സൗകര്യം, കുട്ടികളുടെ പ്രതികരണം എന്നിവ വിലയിരുത്താന്‍ സംവിധാനം വേണമെന്നും ശിപാര്‍ശയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (1 hour ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (2 hours ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (2 hours ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (2 hours ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (3 hours ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (3 hours ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (3 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (4 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (4 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (4 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (4 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (4 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (4 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (5 hours ago)

Malayali Vartha Recommends