Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ആധാറിലെ പരിഷ്‌ക്കാരങ്ങള്‍ നീറ്റ് അപേക്ഷകരെ വെട്ടിലാക്കി, വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നെട്ടോട്ടത്തില്‍

10 FEBRUARY 2018 10:35 AM IST
മലയാളി വാര്‍ത്ത

ആധാറിലെ പുതിയ പരിഷ്‌കാരം അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് അപേക്ഷകരെ വെട്ടിലാക്കി. നീറ്റിന് അപേക്ഷിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണ്. ആധാറില്‍ തെറ്റുകള്‍ കടന്നുകൂടിയവര്‍ക്ക് അത് തിരുത്തിമാത്രമേ അപേക്ഷിക്കാനാകൂ.
അക്ഷയകേന്ദ്രങ്ങള്‍ വഴിയാണ് ആധാറിലെ തെറ്റുകള്‍ തിരുത്തുന്നത്. എന്നാല്‍ അക്ഷയസംരംഭകരുടെ കൃഷ്ണമണി സ്‌കാന്‍ ചെയ്താല്‍ (ഐറിസ് സ്‌കാന്‍) മാത്രമേ ലോഗിന്‍ ചെയ്യാന്‍ കഴിയൂവെന്ന പുതിയ നിബന്ധന വന്നതോടെ ഭൂരിഭാഗം കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം അവതാളത്തിലായി. ഇതോടെ തിരുത്തലുകള്‍ ആവശ്യമുള്ള വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഓട്ടത്തിലാണ്.

ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്‌കാരമെന്ന് കേന്ദ്ര ഐ.ടി.മന്ത്രാലയം ആറിന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. പുതിയ ഐറിസ് സ്‌കാനറിന് 13,000 രൂപയാണ് വില. എന്നാല്‍ ഏതു മോഡല്‍ വാങ്ങണമെന്നത് സംബന്ധിച്ചും മാര്‍ഗനിര്‍ദേശം ലഭിച്ചിട്ടില്ല. യാതൊരു മുന്നറിയിപ്പുമില്ലാതെ ഒറ്റ ദിവസം കൊണ്ട് ഈ പരിഷ്‌കാരം വരുത്തിയതില്‍ അക്ഷയ സംരംഭകര്‍ക്കിടയിലും പ്രതിഷേധം നീറിപ്പുകയുകയാണ്.

ആധാറിലെ പേരോ, മേല്‍വിലാസമോ, മൊബൈല്‍ ഫോണ്‍ നമ്പറോ മാറ്റേണ്ടവരാണ് കുരുങ്ങിയത്. ഫിംഗര്‍ സ്‌കാനറുണ്ടെങ്കില്‍ സംരംഭകന്റെ വിരലടയാളം ഉപയോഗിച്ച് രണ്ടു മണിക്കൂറിനുള്ളില്‍ ആധാര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇനി വിരലടയാളത്തിന് പുറമെ ഓപ്പറേറ്ററുടെ കൃഷ്ണമണിയുടെ സ്‌കാന്‍ കൂടി ചേര്‍ക്കണം. 
കഴിഞ്ഞ വര്‍ഷം ഐറിസ് സ്‌കാനിംഗ് നടപ്പാക്കാന്‍ യു.ഐ.ഡി.എ.ഐ(യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യ)ശ്രമിച്ചെങ്കിലും കേരളത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു. സംസ്ഥാനത്ത് ആകെ 2600 അക്ഷയകേന്ദ്രങ്ങളാണുള്ളത്. ഇതില്‍ 1000 കേന്ദ്രങ്ങളില്‍ ആധാര്‍ എന്റോള്‍മെന്റിന് സൗകര്യമുണ്ട്. അവശേഷിച്ച കേന്ദ്രങ്ങളിലെ അപ്‌ഡേഷന്‍ സൗകര്യമാണ് ഇപ്പോള്‍ ഇല്ലാതായത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (2 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (2 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (2 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (3 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (3 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (3 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (4 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (4 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (5 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (5 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (5 hours ago)

Malayali Vartha Recommends