വിദേശത്ത് എംബിബിഎസ് മെഡിക്കല്‍ പഠനത്തിന് പോയാലും നീറ്റ് പാസാകണം

ഇന്ത്യയില്‍ എം.ബി.ബി.എസ് പ്രവേശനത്തിന് സീറ്റ് ലഭിക്കാതെ വരുന്ന വിദ്യാര്‍ത്ഥികള്‍ വിദേശത്ത് മെഡിക്കല്‍ പഠനത്തിന് പോയാലും നീറ്റ് പരീക്ഷ പാസാകണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിലൂടെ യോഗ്യരായ വിദ്യാര്‍ത്ഥികള്‍ മാത്രം പ്രവേശനം നേടുന്നുവെന്ന് ഉറപ്പാക്കാനാവുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.ഇത് സംബന്ധിച്ച ശുപാര്‍ശ ആരോഗ്യമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
ശുപാര്‍ശ അംഗീകരിച്ചാല്‍ നീറ്റ് പാസാകുന്നവര്‍ക്ക് മാത്രമെ വിദേശത്ത് മെഡിക്കല്‍ പഠനം നടത്തുന്നതിന് എതിര്‍പ്പില്ലാ രേഖ (നോ ഒബ്‌ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) നല്‍കൂ. 2016 മുതലാണ് എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് നിര്‍ബന്ധമാക്കി തുടങ്ങിയത്.
വിദേശത്ത് എം.ബി.ബി.എസ് പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികളില്‍ 12 മുതല്‍ 15 ശതമാനം മാത്രമെ, മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ നടത്തുന്ന വിദേശ ഗ്രാജുവേറ്റ്‌സ് പരീക്ഷ പാസാകുന്നുള്ളു. വിദേശത്ത് പഠനം പൂര്‍ത്തിയാക്കി തിരികെ ഇന്ത്യയിലെത്തുന്നവര്‍ ഈ പരീക്ഷ പാസായില്ലെങ്കില്‍ അവരെ രാജ്യത്ത് പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കാതിരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
നിലവില്‍ ഇന്ത്യയ്ക്ക് പുറത്ത് എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയില്‍ നിന്ന് ആവശ്യകതാ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. പ്രതിവര്‍ഷം ഏഴായിരം വിദ്യാര്‍ത്ഥികള്‍ ഇന്ത്യയ്ക്ക് പുറത്ത് എം.ബി.ബി.എസ് പ്രവേശനം തേടുന്നുണ്ട്. ചൈനയിലേക്കും റഷ്യയിലേക്കുമാണ് ഇവരില്‍ ഭൂരിഭാഗവും പോകുന്നത്.
ഇന്ത്യയില്‍ ആകെയുള്ളത് 52 ,715 മെഡിക്കല്‍ സീറ്റുകള്‍ മാത്രമാണ്. അതേസമയം മെഡിക്കല്‍ പഠനം ആഗ്രഹിച്ച് 18 ലക്ഷം വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വരുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്ക് അനുസരിച്ച് വിദേശത്ത് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിത് 13നും 26.9 ശതമാനത്തിനും ഇടയിലാണ്. ഇത് വളരെ ആശങ്കപ്പെടുത്തുന്നതാണെനന് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറയുന്നു.
ലക്ഷക്കണക്കിന് രൂപ ചെലവിട്ട് വിദേശത്ത് പഠനം പൂര്‍ത്തിയാക്കി തിരികെ ഇന്ത്യയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക്, പരീക്ഷ പാസാകാതെ കഴിയാന്‍ വരുന്നതോടെ ഇന്ത്യയിലെ ആരോഗ്യമേഖലയില്‍ സംഭാവന ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടാകുന്നതെന്ന് മന്ത്രാലയം പറയുന്നു.
https://www.facebook.com/Malayalivartha