Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

ഇന്ത്യ- ചൈന ബന്ധത്തിന്റെ നാള്‍വഴി....‘ഇന്ത്യ, ചൈന ഭായ് ഭായ്’ മുദ്രാവാക്യം മുഴങ്ങിയേടത്ത് ഇപ്പോൾ യുദ്ധകാഹളം ..കാരണമിതാണ്

18 JUNE 2020 05:53 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിന്റെ ഉള്ളിൽ 8,500 വർഷം പഴക്കമുള്ള ഒരു ലോകം

സംരംഭകര്‍ക്ക് ആഫ്രിക്ക തുറന്നിടുന്നത് വലിയ അവസരങ്ങൾ: മലയാളികള്‍ക്ക് അവസരങ്ങളുടെ ഭൂഖണ്ഡം

1938 -ല്‍ ഡി സി സി അധ്യക്ഷയായ ആദ്യവനിത...ഇത് പി എസ് സി യിൽ ചോദിക്കും ,ഉറപ്പ്...

ആർമിയിൽ വനിതകൾക്ക് 'കന്യകാത്വ' പരിശോധന ഇല്ല! പകരം ഈ ടെസ്റ്റ്... ഇനി മുതൽ പുരുഷനും സ്ത്രീക്കും തുല്യ യോഗ്യത പരീക്ഷ: അടിമുടി മാറ്റവുമായി ഇന്തോനേഷ്യ

ബിഹാര്‍ റെജിമെന്റും ഘാതക് പ്ലാറ്റൂണും...അതിര്‍ത്തിയിലെത്തിയ ബിഹാര്‍ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാന്‍ഡോകളും കൂടി സിനിമയിലൊക്കെ കാണുന്നതുപോലെ 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചുകളഞ്ഞു...അതിനുശേഷം പാറക്കഷണങ്ങള്‍ കൊണ്ട് ഇടിച്ച് അവരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തതു പോലെ വികൃതമാക്കി...പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലോ വേര്‍പെട്ട നിലയിലോ ആണ് കണ്ടെത്തിയത് .. കൊന്നശേഷം ശരീരങ്ങള്‍ ആക്രോശത്തോടെ വലിച്ചെറിയുകയാണത്രെ ഇവർ ചെയ്തത് ...ചൈനയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകളഞ്ഞ ഘാതക് പ്ലാറ്റൂണും ബിഹാ

45 വർഷത്തിന് ശേഷം ഇതാദ്യമായി ചൈനയുമായുള്ള ഇന്ത്യൻ സംഘർഷത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഇന്ത്യക്ക് ചൈനയുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ കുറിച്ച് കൂടുതലറിയാം..ഇന്ത്യയ്ക്കും ചൈനയ്ക്കും സാംസ്ക്കാരികമായി ആയിരത്തോളം വര്‍ഷങ്ങളുടെ ചരിത്രമുണ്ട്..

രാജഭരണ കാലഘട്ടങ്ങളിൽ കാലങ്ങളോളം ഉറ്റ സുഹൃത്തുക്കളായിരുന്നു ഇന്ത്യയും ചൈനയും.. മറ്റ് രാജ്യങ്ങളുമായൊന്നും ഇല്ലാത്ത വിധം ഒരുകാലത്ത് വ്യാപാരവും സൌഹൃദവും ഇന്ത്യയുമായി ചൈനയ്ക്കുണ്ടായിരുന്നു... ചീന ഭരണിയും ചീനപ്പട്ടും ഇന്ത്യയിലെമ്പാടും അക്കാലത്ത് പ്രചരിച്ചിരുന്നു..

ആ സൗഹൃദം 1947 ഇന്ത്യ സ്വതന്ത്രമാകുമ്പോഴും നിലനിന്നിരുന്നു.. 1950-ൽ തായ്‌വാനിലെ റിപ്പബ്ലിക് ഓഫ് ചൈന ഭരണകൂടത്തെ പിന്തള്ളി ലോകരാജ്യങ്ങൾ പീപ്പിൾസ്‌ റിപ്പബ്ലിക്ക് ഓഫ്‌ ചൈനയെ അംഗീകരിക്കുന്നതു മുതൽ ആരംഭിക്കുന്നു. പീപ്പിൾസ്‌ റിപ്പബ്ലിക്ക് ഓഫ്‌ ചൈനയെ ആദ്യം അംഗീകരിച്ച രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയുടെ സ്ഥാനം.

എന്നാൽ 1950ൽ ചൈന ടിബറ്റ് കൈയടക്കിയതോടെ ഇരുരാജ്യവും അതിര്‍ത്തികള്‍ സുരക്ഷിതമാക്കാനുള്ള നടപടികൾ തുടങ്ങി. എന്നാൽ ഇന്ത്യ ചൈന അതിർത്തി കൃത്യമായി നിർവചിക്കപ്പെട്ടിട്ടില്ലാത്തതിനാൽ തർക്ക സാധ്യത ഉടലെടുത്തു .. 1954ല്‍ ഒപ്പുവെച്ച ‘പഞ്ചശീല’ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ‘ഇന്ത്യ, ചൈന ഭായ് ഭായ്’ മുദ്രാവാക്യം വീണ്ടും മുഴങ്ങാൻ തുടങ്ങി

ഇതിനിടെ 1959ല്‍ ടിബറ്റന്‍ ജനത നടത്തിയ സ്വാതന്ത്ര്യ പോരാട്ടത്തെ ചൈന അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമ അനുയായികളോടൊപ്പം ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി വരുകയും പരമ്പരാഗത ബന്ധങ്ങളുടെ പേരില്‍ ഇന്ത്യ അവര്‍ക്ക് അഭയം നല്‍കുകയും ചെയ്തത് ചൈനയെ പ്രകോപിപ്പിച്ചു..

ഇതാണ് 1954 ലെ സൗഹൃദ കരാര്‍ കാറ്റില്‍ പറത്തി ഇന്ത്യയെ കടന്നാക്രമിക്കാന്‍ ചൈനക്ക് പ്രേരണയായത് . ഇന്നും ഇന്ത്യ ചൈനാ ബന്ധങ്ങളില്‍ അവിശ്വാസം നിഴലിക്കുന്നതും ഇന്ത്യ ദലൈലാമയെ പിന്തുണയ്ക്കുന്നതുകൊണ്ടുതന്നെയാണ് എന്നും പറയാം

തൊട്ടുപുറകേ 1960 ൽ പ്രധാനമന്ത്രി നെഹ്‌റുവും ചൈനീസ്‌ പ്രധാനമന്ത്രി ചൗഎൻ ലായിയും തമ്മിൽ അതിർത്തി പ്രശ്‌നം പരിഹരിക്കുന്നതിന്റെ വക്കിലെത്തിയിരുന്നെങ്കിലുംപരാജയപ്പെട്ടു..

1962 നേഫയില്‍ ചൈനീസ് സേന യുദ്ധമാരംഭിക്കുന്നു......അന്ന് മുതലാണ് ഇന്ത്യാ ചൈന ബന്ധത്തിന്റെ ഊഷ്മളത നിശ്ശേഷം ഇല്ലാതായത് ...1962 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 21 വരെ നീണ്ട ചൈനീസ് ആക്രമണത്തില്‍ ഇന്ത്യക്ക് നഷ്ടമായത് ഏകദേശം 50,000 ച.കി. ഭൂപ്രദേശമാണ്. നേഫ, ലഡാക്, സിക്കിം മേഖലകളിലായി നീണ്ടുകിടക്കുന്ന ഈ അതിര്‍ത്തിപ്രദേശങ്ങള്‍ ഇന്നും ചൈനയുടെ പിടിയില്‍ തന്നെ..
1976 ൽ ഇന്ത്യ-ചൈന നയതന്ത്രബന്ധം പുനഃസ്ഥാപിക്കപ്പെടുകയും ഇന്ത്യയുടെ ഭാഗത്തു നിന്നും ചൈനയുടെ ഭാഗത്തുനിന്നും ഭരണത്തലവന്മാര്‍ പരസ്പരം വാണിജ്യ സാമ്പത്തിക സഹകരണം പുനരാരംഭിക്കുകയും ചെയ്‌തെങ്കിലും അവിശ്വാസത്തിന്റെ നിഴല്‍ വീശി അത് പലപ്പോഴും ലക്ഷ്യപ്രാപ്തി കൈവരിച്ചില്ല.

1986-'87 ൽ അതിര്‍ത്തി വീണ്ടും അശാന്തമായി യുദ്ധഭീതി പരന്നു..... ഇന്ത്യ–ചൈന അതിർത്തിയിലെ ദോക് ലാമിൽ അടുത്തിടെ ഉണ്ടായതിനു സമാനമായി 1986ൽ അതിർത്തി പ്രദേശമായ സംദൊറോങ് ചുവിലും ഇരുരാജ്യങ്ങളിലെയും സൈനികർ നേർക്കുനേര്‍ വന്നിരുന്നു.

1988ൽ രാജീവ് ഗാന്ധി ചൈന സന്ദര്‍ശിച്ചു ..34 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ചൈനയിൽ ആദ്യമായി നടത്തിയ സന്ദർശനവുമായിരുന്നു അത്.. 2003ൽ വാജ്പേയി ചൈന സന്ദര്‍ശിച്ചപ്പോൾ ഇരുരാജ്യങ്ങളിലെയും പ്രത്യേക പ്രതിനിധികളുടെ ഒരു ഉന്നതതല ചർച്ചാസംവിധാനവും രൂപവത്‌കരിച്ചു.....പക്ഷെ ചർച്ചകളൊന്നും ഉദ്ദേശിച്ച ഫലം കണ്ടില്ല..

2008 മുതല്‍ ചൈനീസ് അതിർത്തിപട്രോളുകൾ പലപ്പോഴും നിയന്ത്രണരേഖ (എൽ.ഒ.സി.) കടന്ന് ഇന്ത്യൻ ഭാഗത്തേക്കു വരുന്നത് പതിവാക്കി മാറ്റി. 2013 ലഡാക്കില്‍ ചൈനീസ് പട്രോള്‍ തമ്പടിച്ചതിനെ തുടര്‍ന്നാണ് ചൈനീസ് പ്രീമിയര്‍ ലീ ഖ്ചിയാങിന്റെ ഇന്ത്യാസന്ദര്‍ശനം..... 2014 ലഡാക്കില്‍ വീണ്ടും വന്‍ അതിര്‍ത്തിലംഘനം നടന്നു.. പ്രസിഡന്റ് ഷി ജിന്‍ പിങ് ഇന്ത്യയിലെത്തിയിട്ടും ചൈനീസ് സൈന്യം നിയന്ത്രണരേഖയ്ക്കുള്ളില്‍ തുടർന്നത് സംഘർഷം വർധിപ്പിച്ചു

2017 ഭൂട്ടാന്‍ അതിര്‍ത്തിയില്‍ ദോക് ലാമില്‍ ഇന്ത്യ-ചൈന സേനകള്‍ നേര്‍ക്കുനേര്‍ വന്നു.. 2018 ചൈനയിലെ വുഹാനില്‍ മോദി-ഷി അനൗദ്യോഗിക ഉച്ചകോടി നടന്നതോടെ ബന്ധങ്ങളിലെ പിരിമുറുക്കം അയയാൻ തുടങ്ങി

ഇതിനിടെ 2019 സെപ്റ്റംബറിൽ കശ്മീര്‍പ്രശ്‌നത്തില്‍ ചൈന, പാകിസ്താന് പൂര്‍ണപിന്തുണ പ്രഖ്യാപിചത്തോടെ വീണ്ടും ബന്ധം വഷളായി.. 2019 മോദി-ഷി രണ്ടാം അനൗദ്യോഗിക ഉച്ചകോടി മാമല്ലപുരത്ത് നടന്നപ്പോൾ നിയന്ത്രണരേഖയില്‍ കൂടുതല്‍ വ്യക്തതയുണ്ടാക്കാന്‍ നീക്കങ്ങളുണ്ടാകുമെന്ന് സൂചന നൽകിയിരുന്നു.. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ചൈനയിലേക്കുള്ള കയറ്റുമതിയും വർധിപ്പിച്ചു..

2019 ഒക്ടോബരിൽ ഷി ജിന്‍ പിങ്ങിന്റെ ഇന്ത്യാസന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ചൈന, കശ്മീര്‍പ്രശ്‌നത്തില്‍ പഴയ നിലപാടിലേക്ക് തിരിച്ചുപോയി. .

ഇപ്പോൾ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ഏറ്റുമുട്ടലിൽ 45 വർഷത്തിനുശേഷം ഇന്ത്യൻ ജവാന്മാർക്ക് വീരമൃത്യു ഉണ്ടായി..

ഗല്‍വാന്‍ താഴ്‌വരയിലെ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തില്‍ ഇരു രാജ്യങ്ങളിലെയും മേജര്‍ ജനറല്‍മാര്‍ നടത്തിയ ചര്‍ച്ച അനിശ്ചിത്വത്തില്‍ നിൽക്കുകയാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂചന പോലും ലഭിച്ചില്ലെന്ന്  (2 minutes ago)

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ട്; നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (20 minutes ago)

ഉപയോഗിച്ചത് സെഷൻ ആപ്പ്  (26 minutes ago)

കൃത്യമായ നിമിഷം  (42 minutes ago)

ബന്ധം ഡോ. ഷഹീൻ സയീദ് വഴി  (1 hour ago)

തിഹാർ ജയിലിൽ കിടന്നിട്ടുണ്ട്  (1 hour ago)

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (9 hours ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (9 hours ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (9 hours ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (9 hours ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (9 hours ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (10 hours ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (11 hours ago)

ഇനി യുഡിഎഫിന്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശന്‍  (12 hours ago)

നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി  (12 hours ago)

Malayali Vartha Recommends