Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...


പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..


സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..


2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം; എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

ഉപഗ്രഹവേധ മിസൈല്‍ വിജയകരമാക്കിയ നാലാമത്തെ രാജ്യമായി ഇന്ത്യ

28 MARCH 2019 02:37 PM IST
മലയാളി വാര്‍ത്ത

More Stories...

പുതുചരിത്രമെഴുതി ഇന്ത്യയും ഐ.എസ്.ആർ.ഒയും... 4.41 ടൺ ഭാരമുള്ള ജി.സാറ്റ് 7ആർ ഉപഗ്രഹ വിക്ഷേപണം വിജയകരം

സിഎംഎസ്-03 വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ ... ഭാരമേറിയ വസ്തുക്കള്‍ ഉള്‍ക്കൊള്ളാന്‍ കാര്യക്ഷമതയുള്ള എല്‍വിഎം3-എം5 റോക്കറ്റായിരിക്കും വിക്ഷേപണത്തിനായി ഉപയോഗിക്കുക

നാസയുടെ നിശബ്ദ സൂപ്പർസോണിക് ജെറ്റ് പറന്നുയർന്നു; ബൂം-ഫ്രീ ജെറ്റുകൾ യാത്രാ സമയം പകുതിയായി കുറയ്ക്കും

കൊതുകുകളില്ലാത്ത ലോകത്തിലെ ഏക രാജ്യം എന്ന റെക്കോർഡ് പോയി ; ഐസ്‌ലൻഡിൽ മൂന്ന് കൊതുകുകളെ കണ്ടെത്തി

ചൊവ്വ ഗ്രഹത്തിന്റെ തണുത്തുറഞ്ഞ പ്രതലത്തിനടിയിൽ ഇപ്പോഴും ജീവന്റെ അവശിഷ്ടങ്ങൾ ഉണ്ടാകാമെന്ന് പഠനം കണ്ടെത്തി

ഉപഗ്രഹവേധ മിസൈല്‍ വിജയകരമാക്കിയ നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. താഴ്ന്ന സഞ്ചാരപാതയുള്ള ഉപഗ്രഹങ്ങളെ നശിപ്പിക്കുന്ന മിസൈലുകളാണ് ഉപഗ്രഹവേധ മിസൈല്‍. (ലോ എര്‍ത്ത് ഓര്‍ബിറ്റ് - ഭൂമിയില്‍ നിന്ന് 160 മുതല്‍ 2000 കിലോമീറ്റര്‍ ദൂരത്തിലുള്ള ബഹിരാകാശ പാതയാണിത്. അതിനു മുകളില്‍ മീഡിയം എര്‍ത്ത് ഓര്‍ബിറ്റും അതിനു മേലെ ജിയോ സ്‌റ്റേഷനറി ഓര്‍ബിറ്റ് എന്നും അറിയപ്പെടുന്നു)ഇങ്ങനെ ഭൂമിയുടെ ഉപരിതലത്തില്‍ 300 കിലോമീറ്റര്‍ അകലെയായി മാത്രം (താഴ്ന്ന ഓര്‍ബിറ്റിലൂടെ) സഞ്ചരിച്ച ഉപഗ്രഹത്തെയാണ് ഇന്ത്യ വിക്ഷേപിച്ച ആന്റി സാറ്റലൈറ്റ് മിസൈല്‍ നശിപ്പിച്ചത്.

മിഷന്‍ ശക്തി എന്ന് പേരിട്ട പദ്ധതിയില്‍ ഉപഗ്രഹത്തിന്റെ സഞ്ചാരപാത താഴ്ത്തിയ ശേഷമാണ് ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞര്‍ ആന്റി സാറ്റലൈറ്റ് മിസൈല്‍ പരീക്ഷിച്ചത്. മൂന്ന് മിനിട്ടിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ മിസൈലിന് സാധിച്ചു. യു.എസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് മാത്രമായിരുന്നു ഉപഗ്രഹവേധ മിസൈലുകള്‍ ഉണ്ടായിരുന്നത്. ഈ ഗണത്തിലേക്കാണ് ഇന്ത്യയും എത്തിയത്. ഈ സാങ്കേതിക വിദ്യ കൈവശമുണ്ടെന്ന് ഇസ്രായേലും അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ല.

രാജ്യങ്ങള്‍ പ്രധാനമായും ഗതാഗതം, വാര്‍ത്താവിനിമയം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ഉപഗ്രഹങ്ങളെ ഉപയോഗിക്കാറുള്ളത്. മറ്റൊരു പ്രധാന ആവശ്യം രാജ്യങ്ങളുടെ മിസൈല്‍ ഉപയോഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി വിജയിപ്പിക്കുക എന്നതാണ്. മിസൈലുകള്‍ കൃത്യമായ സ്ഥലങ്ങളില്‍ പതിക്കുന്നതും മറ്റും ഉപഗ്രഹങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ്. ഇത്തരം ഉപഗ്രഹങ്ങളെ നശിപ്പിക്കുന്നതിലൂടെ ഒരു രാജ്യത്തിന്റെ മിസൈലുകളെ ഉപയോഗ ശൂന്യമാക്കാന്‍ സാധിക്കും.

ശീതയുദ്ധകാലത്താണ് യു.എസും റഷ്യയും ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷിച്ചത്. ഇതുവരെയും ഒരു രാജ്യവും മറ്റൊരു രാജ്യത്തിന്റെ ഉപഗ്രഹങ്ങളെ തകര്‍ത്തിട്ടില്ല. പരീക്ഷണത്തിന് അതാത് രാജ്യത്തിന്റെ ഉപഗ്രഹങ്ങളെയാണ് ഉപയോഗിക്കാറ്. ഓര്‍ബിറ്റില്‍ തുടരുന്ന കാലഹരണപ്പെട്ട ഉപഗ്രഹങ്ങളാണ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്. ഇന്ത്യയും സ്വന്തം ഉപഗ്രഹമാണ് ഉപയോഗിച്ചതെന്ന് പറയുന്നുണ്ടെങ്കിലും ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല.

ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണങ്ങള്‍ എല്ലാ തവണയും വിവാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. ബഹിരാകാശത്തെ ആയുധവത്കരണത്തിലേക്ക് നയിക്കുന്നതാണ് നടപടി എന്നാണ് വിമര്‍ശനങ്ങളുയരാറ്. ബഹിരാകാശ ആയുധവത്കരണം 1967-ലെ ബഹിരാകാശ ഉടമ്പടി പ്രകാരം നിരോധിച്ചതാണ്.  പ്രധാനമന്ത്രി മോദി പ്രസംഗത്തില്‍ ഇക്കാര്യം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഇത് പ്രതിരോധത്തിന് വേണ്ടി മാത്രമാണെന്നും ഇന്ത്യയുടെ ബഹിരാകാശ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണെന്നും പറഞ്ഞ മോദി ബഹിരാകാശ ആയുധവത്കരണത്തിന് ഇന്ത്യ എപ്പോഴും എതിരായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഉപഗ്രഹ വേധ മിസൈല്‍ പ്രയോഗങ്ങള്‍ ബഹിരാകാശ മാലിന്യങ്ങള്‍ക്കും വഴിവെക്കുന്നു. ബഹിരാകാശത്ത് തകര്‍ക്കപ്പെടുന്ന ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ മറ്റ് ബഹിരാകാശ പേടകങ്ങള്‍ക്ക് ഭീഷണിയാകാനും സാധ്യതയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും  (4 hours ago)

യുഎഇയിലെ കാറപകടത്തില്‍ 29 കാരന് ദാരുണാന്ത്യം  (4 hours ago)

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (7 hours ago)

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു  (7 hours ago)

ശബരിമല പൂജകള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം  (7 hours ago)

ക്ലാസ് സമയത്ത് കുട്ടികളെ കൊണ്ട് കാല്‍ മസാജ് ചെയ്യിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (8 hours ago)

സീരിയല്‍ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍  (8 hours ago)

അബദ്ധത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ സംഭവം: ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി എങ്ങനെ വീണുയെന്ന് പൊലീസ്  (9 hours ago)

ജോണ്‍ട്യൂറിംഗ് വാട്‌സണ്‍ സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു...  (9 hours ago)

ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ...  (9 hours ago)

ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുക; ഡിവൈഎഫ്ഐ...  (9 hours ago)

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി  (10 hours ago)

ആഗോള നിക്ഷേപകരായ ആന്റ്‌ലറിന്റെ പ്രീ-സീഡ് ഫണ്ടിംഗ് സ്വന്തമാക്കി മലയാളി എ.ഐ സംരംഭം...  (10 hours ago)

ശൈത്യ ചെയ്തതിലും എത്രയോ വലിയ തെറ്റുകൾ കുണുമോൾ അവിടെ ചെയ്തിട്ടുണ്ട്; അനുമോളെ വലിച്ച് കീറി കുറിപ്പ്  (10 hours ago)

3 മെഡിക്കല്‍ കോളേജുകള്‍ക്ക് പുതിയ കാത്ത് ലാബുകള്‍: അത്യാധുനിക സംവിധാനങ്ങള്‍ക്ക് 44.30 കോടിയുടെ ഭരണാനുമതി...  (10 hours ago)

Malayali Vartha Recommends