Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..

എക്‌സറേയുടെ കഥ..റോഡ്ജന്റെയും

17 AUGUST 2016 04:28 PM IST
മലയാളി വാര്‍ത്ത

ഒരു ശാസ്ത്രജ്ഞന്‍ തന്റെ കണ്ടുപിടിത്തമുപയോഗിച്ച് കൈയുടെ ചിത്രമെടുത്തപ്പോള്‍ ആളുകള്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞത് ചെകുത്താന്റെ കയ്യുകള്‍ എന്നാണ്. കാരണമെന്തെന്നല്ലേ? കൈപ്പത്തിയിലെ എല്ലുകള്‍ മാത്രമേ ചിത്രത്തിലുണ്ടായിരുന്നുള്ളൂ. എക്‌സ്‌റേ എന്ന അദൃശ്യരശ്മികളെ ശാസ്ത്രത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ വില്‍ഹെം കോണ്‍റാഡ് റോണ്‍ട്ജന്‍ എന്ന മഹാനായ ശാസ്ത്രജ്ഞന് കഴിഞ്ഞില്ലായിരുന്നുവെങ്കില്‍, ഒരുപക്ഷേ, അദ്ദേഹം വെറുമൊരു ഭൗതികശാസ്ത്ര ഗവേഷകനായി ഒതുങ്ങേണ്ടിവന്നേനെ. വൈദ്യശാസ്ത്രചരിത്രത്തിലെ വഴിത്തിരിവായി മാറിയ മഹത്തായ കണ്ടുപിടിത്തം നടത്തിയ ആ ശാസ്ത്രജ്ഞന്‍ തന്റെ കണ്ടുപിടിത്തത്തിന് പേറ്റന്റ് എടുക്കാനോ അതിലൂടെ കോടികള്‍ സമ്പാദിക്കാനോ പ്രശസ്തിനേടാനോ ആഗ്രഹിച്ചില്ല. ആ കണ്ടുപിടിത്തം സൃഷ്ടിച്ച ദൂഷ്യഫലങ്ങളെപ്പറ്റി അദ്ദേഹം അറിഞ്ഞതുമില്ല.


ഇന്നത്തെ ജര്‍മനിയിലുള്‍പ്പെടുന്ന പഴയ പ്രഷ്യയിലെ ലോവര്‍ റൈന്‍ പ്രവിശ്യയിലെ ലെന്നപ്പില്‍ 1845 മാര്‍ച്ച് 27നാണ് റോണ്‍ട്ജന്‍ ജനിച്ചത്. വസ്ത്രവ്യാപാരിയായിരുന്നു പിതാവ്. കുടുംബം നെതര്‍ലന്‍ഡ്‌സിലേക്ക് താമസംമാറ്റിയതോടെ അവിടുത്തെ ഒരു ബോര്‍ഡിങ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബാല്യത്തില്‍ ചില ഉപകരണങ്ങള്‍ നിര്‍മിക്കുന്നതില്‍ താല്‍പര്യമുണ്ടായിരുന്നു റോണ്‍ട്ജന്. 1862ല്‍ ഉട്രെക്റ്റിലെ ഒരു ടെക്‌നിക്കല്‍ സ്‌കൂളില്‍ ചേര്‍ന്നു. എന്നാല്‍, രേഖാചിത്രം വരച്ച് അധ്യാപകനെ കളിയാക്കിയതിന് സ്‌കൂളില്‍നിന്നു പുറത്താക്കപ്പെട്ടു. തുടര്‍ന്നു സൂറിച്ചിലെ പോളിടെക്‌നിക്കില്‍ ചേര്‍ന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠനമാരംഭിച്ചു. അവിടെവച്ച് ക്ലോഷ്യസ്, കുന്റ്‌റ് തുടങ്ങിയ പ്രഗല്‍ഭ ശാസ്ത്രജ്ഞരുടെ ക്ലാസുകള്‍ കേള്‍ക്കാനും അവരുമായി പരിചയപ്പെടാനും സാധിച്ചത് വഴിത്തിരിവായി. റോണ്‍ട്ജനിലെ പ്രതിഭയെ ഈ ശാസ്ത്രജ്ഞര്‍ തൊട്ടുണര്‍ത്തി. 1869ല്‍ സൂറിച്ച് സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ഗവേഷണബിരുദം നേടിയ റോണ്‍ട്ജന്‍ കുന്റ്‌റിന്റെ സഹായിയായി ഗവേഷണങ്ങള്‍ ആരംഭിക്കുകയും അദ്ദേഹം ജര്‍മനിയിലെ ബവേറിയയില്‍ വുര്‍ത്സ്‌ബെര്‍ഗ് സര്‍വകലാശാലയിലേക്ക് പോയപ്പോള്‍ അനുഗമിക്കുകയും ചെയ്തു. താപഗതിക(തെര്‍മോ ഡൈനാമിക്‌സ്)ത്തിലായിരുന്നു ആദ്യകാല ഗവേഷണങ്ങള്‍.
എക്‌സ്‌റേയുടെ കണ്ടുപിടിത്തം
1895 നവംബര്‍ 8: വുര്‍ത്സ്‌ബെര്‍ഗ് സര്‍വകലാശാലയിലെ ഭൗതികശാസ്ത്ര മേധാവിയായി റോണ്‍ട്ജന്‍ സേവനമനുഷ്ഠിക്കുമ്പോള്‍ കാഥോഡ് രശ്മികളെപ്പറ്റി ഗവേഷണം ചെയ്യുകയായിരുന്നു.പെട്ടെന്നാണ് ഒരു അപൂര്‍വപ്രകാശം പരന്നത്. ആ പ്രകാശം സ്‌ക്രീനില്‍ പതിയുന്നു. ആ പ്രകാശദിശയിലേക്ക് റോണ്‍ട്ജന്‍ തന്റെ കൈ ഉയര്‍ത്തിക്കാട്ടി. പക്ഷേ, പതിഞ്ഞത് കൈപ്പത്തിക്കു പകരം കൈയിലെ അസ്ഥിയുടെ നിഴലായിരുന്നു. ഈ അദ്ഭുതരശ്മികളുടെ പാതയില്‍ പലതരം പദാര്‍ഥങ്ങള്‍ വച്ചു നടത്തിയ പരീക്ഷണങ്ങളിലൂടെ ഇവയ്ക്ക് പദാര്‍ഥങ്ങളിലൂടെ തുളച്ചുകയറാനുള്ള കഴിവുണ്ടെന്നു മനസ്സിലാക്കി. ആ രശ്മികള്‍ക്ക് റോണ്‍ട്ജന്‍ അജ്ഞാതരശ്മികള്‍ എന്ന അര്‍ഥത്തില്‍ ഒരു പേരു നല്‍കി എക്‌സ്‌റേ രശ്മികള്‍ .
പദാര്‍ഥങ്ങളെ തുളച്ചു കടന്നുപോവാനുളള അതിന്റെ കഴിവ് വൈദ്യശാസ്ത്രരംഗത്ത് വലിയൊരു വിപ്ലവം സൃഷ്ടിച്ചു. മാംസംപോലുള്ള മൃദുപദാര്‍ഥങ്ങളെ തുളച്ചുകടക്കുകയും എല്ലുകള്‍ പോലുള്ള കഠിന പദാര്‍ഥങ്ങളാല്‍ തടയപ്പെടുകയും ചെയ്യുക വഴി മനുഷ്യരുടെ ആന്തരികാവയവങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹത്തിന് മനസ്സിലായി. ഗവേഷകലോകത്തോടു തന്റെ പുതിയ കണ്ടെത്തലിനെക്കുറിച്ച് പറയാന്‍ പോവുമ്പോള്‍ റോണ്‍ട്ജന്‍ ഒരു ചിത്രംകൂടി കൈയിലെടുത്തിരുന്നു. ഒരു വിരലില്‍ മോതിരമണിഞ്ഞ, നീണ്ട വിരലുകളുള്ള ഒരു സ്ത്രീയുടെ കയ്യിന്റെ ചിത്രം അത് റോണ്‍ട്ജന്റെ പത്‌നി അന്ന ബെര്‍ത്ത ലുഡ്വിഗിന്റെ കൈപ്പത്തിയായിരുന്നു.
1895ലെ ഈ കണ്ടെത്തല്‍ വൈദ്യശാസ്ത്രരംഗത്തും വ്യാവസായികരംഗത്തും ക്രിസ്റ്റലോഗ്രാഫിയിലുമൊക്കെ വന്‍ വിപ്ലവമാണ് സൃഷ്ടിച്ചത്. കാരണം, ശരീരത്തില്‍ കത്തിവയ്ക്കാതെ, കീറിമുറിക്കലിന്റെ വേദനകളില്ലാതെ, ശരീരത്തിന്റെ ഉള്ളറ രഹസ്യങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഈ സംവിധാനം ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും ഒരുപോലെ ആശ്വാസകരമായി. പിന്നീടങ്ങോട്ട് എക്‌സ്‌റേ സംവിധാനങ്ങളില്ലാത്ത ചികില്‍സാ സമ്പ്രദായത്തെക്കുറിച്ചു ചിന്തിക്കാന്‍ കഴിയാതെ വന്നു. 1896ല്‍ ഗ്ലാസ്‌ഗോയില്‍ ഒരു എക്‌സ്‌റേ ലാബ് തയ്യാറായി. ലോകത്തിലെ തന്നെ ആദ്യത്തെ റേഡിയോളജി ഡിപാര്‍ട്ട്‌മെന്റായിരുന്നു അത്. ജോണ്‍ മക്കന്റയര്‍ എന്ന ഡോക്ടര്‍ കുറേ എക്‌സ്‌റേകള്‍ ലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചു. ഒരു കുഞ്ഞിന്റെ തൊണ്ടയില്‍ കുടുങ്ങിയ നാണയം, ഒരു രോഗിയുടെ മൂത്രാശയകല്ലിന്റെ ചിത്രം ഇവയൊക്കെ ലോകശ്രദ്ധ പിടിച്ചുപറ്റി അതേവര്‍ഷം തന്നെ ഈ വിദ്യ ചികില്‍സാരംഗത്ത് ഉപയോഗിക്കാന്‍ തുടങ്ങി. ഹാള്‍ എഡ്വേര്‍ഡ് എന്ന ഡോക്ടറായിരുന്നു എക്‌സ്‌റേയുടെ സഹായത്തോടെ ഒരു സ്ത്രീയുടെ കൈയില്‍ തറച്ച സൂചി കണ്ടെത്തി നീക്കംചെയ്തത്. പിന്നീടങ്ങോട്ട് എക്‌സ്‌റേ ചികില്‍സയുടെ കാലമായിരുന്നു. ഒന്നാം ലോകയുദ്ധം മുറിവേല്‍പ്പിച്ച ആയിരക്കണക്കിന് സൈനികരുടെ ശരീരത്തില്‍ തറച്ച വെടിയുണ്ടകളും ലോഹക്കഷണങ്ങളുമൊക്കെ എക്‌സ്‌റേയുടെ സഹായത്തോടെ പുറത്തെടുത്തു.
എക്‌സ്‌റേയുടെ കണ്ടുപിടിത്തം റോണ്‍ട്ജന് വലിയ ബഹുമതികള്‍ നേടിക്കൊടുത്തു. 1901ല്‍ ഭൗതികശാസ്ത്രത്തിലുള്ള ആദ്യ നൊബേല്‍ സമ്മാനം അദ്ദേഹത്തെ തേടിയെത്തി. ശാസ്ത്രനേട്ടങ്ങള്‍ മാനവരാശിയുടെ നന്മയ്ക്കുവേണ്ടിയാവണമെന്നും ശാസ്ത്രനേട്ടങ്ങളുടെ ഗുണഫലങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാവണമെന്നുമുള്ള പക്ഷക്കാരനായിരുന്നു റോണ്‍ട്ജന്‍. രാജകീയ സമ്മാനങ്ങള്‍ മാത്രമല്ല, പേറ്റന്റിലൂടെ ലഭിക്കാവുന്ന വന്‍ സാമ്പത്തിക ലാഭവും അദ്ദേഹം ഉപേക്ഷിച്ചു. താന്‍ കണ്ടെത്തിയ അദ്ഭുത രശ്മികള്‍ക്ക് റോണ്‍ട്ജന്റെ പേര് നല്‍കാമെന്നു പലരും നിര്‍ബന്ധിച്ചിട്ടും അതിനും അദ്ദേഹം തയ്യാറായില്ല. ആ കിരണങ്ങള്‍ എക്‌സ്‌റേ എന്നുതന്നെ ഇപ്പോഴും അറിയപ്പെടുന്നു. പേരും പ്രശസ്തിയും പണവുമൊന്നും ആ നിസ്വാര്‍ഥനായ ശാസ്ത്രജ്ഞനെ സ്വാധീനിച്ചതേയില്ല. നൊബേല്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍ ആ തുക മുഴുവന്‍ അദ്ദേഹം വുര്‍ത്സ്‌ബെര്‍ഗ് സര്‍വകലാശാലയ്ക്ക് സമ്മാനിച്ചു.
പ്രകൃതിസ്‌നേഹവും നിരീക്ഷണപാടവവും ജീവിതാന്ത്യംവരെ കാത്തുസൂക്ഷിച്ച റോണ്‍ട്ജന്‍ മനുഷ്യരാശിയുടെ മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജം പകര്‍ന്ന കുറെയേറെ കണ്ടുപിടിത്തങ്ങള്‍ക്ക് നേതൃത്വം നല്‍കി. നല്ലൊരു പര്‍വതാരോഹകന്‍ കൂടിയായിരുന്നു അദ്ദേഹം. പരീക്ഷണങ്ങള്‍ക്ക് ആവശ്യമായ പല ഉപകരണങ്ങളും അദ്ദേഹം നിര്‍മിച്ചു. അദ്ദേഹത്തിന്റെ പരീക്ഷണങ്ങളും നിരീക്ഷണക്കുറിപ്പുകളും ഏറെ കൃത്യതയുള്ളവയായിരുന്നു. ഈ ശാസ്ത്രജ്ഞനോടുള്ള ബഹുമാനാര്‍ഥം ആവര്‍ത്തനപട്ടികയിലെ 111ാം മൂലകത്തിന് റോണ്‍ട്‌ജേനിയം  എന്നാണ് പേരു നല്‍കിയിരിക്കുന്നത്.
1872ലാണ് അദ്ദേഹം അന്ന ബെര്‍ത ലുഡ്വിഗിനെ റോണ്‍ട്ജന്‍ വിവാഹംകഴിച്ചത്. മക്കളില്ലാതിരുന്ന ഈ ദമ്പതികള്‍ പിന്നീട് ഒരു പെണ്‍കുട്ടിയെ (ജോസഫൈന്‍ ബെര്‍ത ലുഡ്വിഗ്) ദത്തെടുത്ത് വളര്‍ത്തി. റോണ്‍ട്ജന്റെ അന്ത്യദിനങ്ങള്‍ ദാരിദ്ര്യത്തിലും പരാധീനതകള്‍ക്കും നടുവിലായിരുന്നു. താന്‍ സൃഷ്ടിച്ച കണ്ടുപിടിത്തത്തിന്റെ ദൂഷ്യഫലങ്ങളെപ്പറ്റി അദ്ദേഹം അറിഞ്ഞതുമില്ല. എക്‌സ്‌റേ രശ്മികള്‍ മൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങളും മറ്റു കഷ്ടതകളും റോണ്‍ട്ജന് അനുഭവിക്കേണ്ടിവന്നു. ഒന്നാം ലോകയുദ്ധത്തിനുശേഷം ജര്‍മനിയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി അദ്ദേഹത്തെയും ബാധിച്ചു. കുടലിനെ ബാധിച്ച കാന്‍സര്‍ ആരോഗ്യത്തെ കാര്‍ന്നുതിന്നുകൊണ്ടിരുന്നു. 1923 ഫെബ്രുവരി 10ന് മ്യൂണിക്കില്‍ വച്ച് ആ മഹാനായ ശാസ്ത്രജ്ഞന്‍ മരിച്ചു 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദമ്പതികൾ തമ്മിലുള്ള ഐക്യവും സ്നേഹവും വർദ്ധിക്കും. അനുകൂലമായ ഒരു ദിനം  (6 minutes ago)

പൂർണത്രയീശ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്  (30 minutes ago)

അനുജനെ ​ജ്യേഷ്ഠൻ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിന്റെ റിമാൻഡ്  (1 hour ago)

വെള്ളക്കുപ്പികളിൽ മൂത്രം മൗലവിയെ സംശയം  (1 hour ago)

ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (1 hour ago)

പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി ശരംകുത്തി വരെ നീണ്ട നിര... സ്പോട്ട് ബുക്കിങ് 5000 മാത്രമായി  (1 hour ago)

ധ്വജാരോഹണം ഇന്ന് അതിജാഗ്രതാ നിർദേശം  (2 hours ago)

ബസ് പിന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ...താഴ്ചയിലേക്ക് മറിഞ്ഞ് അപകടം  (2 hours ago)

ബാലനെ ഐഎസിൽ ചേർക്കാൻ ശ്രമം  (2 hours ago)

ആഡംബര കാറു വേണമെന്നായി... സാമ്പത്തിക സ്ഥിതി ഇല്ലെന്ന്  (2 hours ago)

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസ് കയറി  (2 hours ago)

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന്  (2 hours ago)

കൃഷിയെയും ഭൂമിയെയും ജീവിതത്തിൽ ചേർത്തുവെച്ച...  (2 hours ago)

ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം കർണാടക തുറന്ന പോരിലേക്ക് ?  (2 hours ago)

Malayali Vartha Recommends