Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ദേശാടനപ്പക്ഷികള്‍ക്ക് ആറാം ഇന്ദ്രിയമുണ്ടോ... പിന്നെങ്ങനെ അവ ദേശാടനത്തിനുശേഷം സ്വന്തം കൂട്ടില്‍ തന്നെ എത്തിച്ചേരുന്നു?

05 APRIL 2018 01:00 PM IST
മലയാളി വാര്‍ത്ത

ദേശാടനപ്പക്ഷികള്‍ തങ്ങളുടെ സ്വന്തം കൂടുകളിലേയ്ക്ക് എങ്ങനെയാണ് തിരികെ എത്തുന്നതെന്നത്, ഇതുവരേയും ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയിരുന്ന ഒരു പ്രതിഭാസമാണ്. നീല വെളിച്ചത്തോട് സംവേദിയായ ഒരു പ്രത്യേക പ്രോട്ടീന്‍ ഇവയുടെ കണ്ണുകളില്‍ ഉള്ളതാണ് ഇതിനു കാരണമെന്നാണ് ഇപ്പോള്‍ ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. പക്ഷികളുടെ സാധാരണ ദൃശ്യതലത്തിനുമേല്‍ ഒരു ആവരണം പോലെ ഭൂമിയുടെ കാന്തിക മണ്ഡലം അവയ്ക്കു ദൃശ്യമാവാന്‍ ഈ പ്രോട്ടീന്‍ സഹായിക്കുന്നുണ്ടെന്നാണ് പുതിയ രണ്ടു പഠനങ്ങള്‍ വെളിവാക്കുന്നത്.

സ്വീഡനിലെ ലുന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ സീബ്രാ ഫിന്‍ച്ച് എന്ന പക്ഷിയേയും ജര്‍മ്മനിയിലെ കാള്‍ വോണ്‍ ഒസീയെറ്റ്‌സ്‌കി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ യൂറോപ്യന്‍ വണ്ണാത്തിക്കിളികളേയുമാണ് പഠനവിഷയമാക്കിയത്.

ഈ ഭൂഗോളത്തില്‍ തങ്ങള്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് ഓരോ പക്ഷിയും തിരിച്ചറിയുന്നതിനും ദിശ തെറ്റുന്നുണ്ടെങ്കില്‍ അത് ശരിയാകുന്നതിനുമൊക്കെ ശരിയായ ഗതി നിയന്ത്രണ സംവിധാനമുണ്ടായെങ്കിലേ സാധ്യമാകൂ... തങ്ങളുടെ ദേശാടന വഴികളെ കുറിച്ച് രൂപരേഖ തയ്യാറാക്കുന്നതിന് ഭൂമിയുടെ കാന്തിക മണ്ഡലമാണ് ഇവ ഉപയോഗപ്പെടുത്തുന്നത്. ഭൂമിയുടെ ഉള്‍ക്കാമ്പ് ആണ് അതിനു ചുറ്റും കാന്തിക മേഖല ഉണ്ടാകുവാന്‍ ഇടയാക്കുന്നതെന്നാണ് ശാസ്ത്രജ്ഞന്മാര്‍ വിശ്വസിക്കുന്നത്.ഭൂമിയുടെ പുറങ്കാമ്പിലുള്ള ഉരുകിയ ഇരുമ്പ് പുറത്തേക്കൊഴുകുമ്പോള്‍ അത് സംവഹന പ്രവാഹങ്ങള്‍ സൃഷ്ടിക്കുന്നു. ഇവ വൈദ്യൂത തരംഗങ്ങളെ സൃഷ്ടിക്കുമ്പോഴാണ് ഭൂമിയ്ക്കു ചുറ്റും കാന്തിക മണ്ഡലം രൂപപ്പെടുന്നത്.

ചില പ്രത്യേക തരംഗ ദൈര്‍ഘ്യമുള്ള പ്രകാശ രശ്മികളുടെ സാന്നിധ്യത്തില്‍ കാന്തികമേഖലയെ തിരിച്ചറിയാന്‍ പക്ഷികള്‍ക്കാവുമെന്ന് വിദഗ്ദ്ധര്‍ നേരത്തെ മനസ്സിലാക്കിയിരുന്നു. എന്നാല്‍ ഇപ്രകാരം സംഭവിക്കുന്നതെന്തുകൊണ്ട് എന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. ക്രിപ്‌റ്റോ ക്രോം 4(സിആര്‍വൈ 4) എന്ന പ്രോട്ടീന്‍ 24 മണിക്കൂറും പക്ഷികളില്‍ ഉണ്ടെന്നും ഇതാണ് രാത്രികാലങ്ങളില്‍ പോലും ഗതി നിയന്ത്രണത്തിന് സഹായിക്കുന്നതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ശാസ്ത്രജ്ഞര്‍ പഠനം നടത്തിയ സീബ്ര ഫിഞ്ച് എന്ന പക്ഷിയില്‍ മൂന്നു തരം ക്രിപ്‌റ്റോകോമുകളാണ് ഇവര്‍ കണ്ടത്. സിആര്‍വൈ 1 , സിആര്‍വൈ2, സിആര്‍വൈ 4 എന്നിങ്ങനെ ഇവ തലച്ചോറിലും, പേശികളിലും കണ്ണുകളിലും യഥാക്രമം ഇവ കാണപ്പെട്ടു. ക്രിപ്‌റ്റോക്രോമുകള്‍ 400-നും 495 നാനോ മീറ്ററിനും ഇടയില്‍ തരംഗ ദൈര്‍ഘ്യമുള്ള നീല പ്രകാശത്തോട് സംവേദിയാണ്. ഏത് ഋതുവാണ് ഇപ്പോഴുള്ളതെന്നും പരാഗണത്തിന് ഏറ്റവും അനുകൂല സാഹചര്യം നോക്കി പൂവിടേണ്ടത് എപ്പോഴാണെന്നുമൊക്കെ സസ്യങ്ങള്‍ക്ക് അറിവ് കൊടുക്കുന്ന പ്ലാന്റ് സെര്‍ക്കേഡിയന്‍ റിഥവുമായി ക്രിപ്‌റ്റോക്രോമുകള്‍ക്ക് ബന്ധമുണ്ടെന്നും വിവിധ സ്പീഷീസിലുള്ള ജീവികളില്‍ കാന്തിക മണ്ഡലം തിരിച്ചറിയുന്നതിന് ഇവ സഹായിക്കുന്നുവെന്നും കണ്ടെത്തി. അവര്‍ പഠനത്തിന് ഉപയോഗിച്ച സീബ്ര ഫിഞ്ചുകളില്‍ സിആര്‍വൈ1 ന്റേയും സിആര്‍വൈ2 ന്റേയും അളവ് വ്യത്യസ്ത നിലയിലായിരുന്നപ്പോള്‍ സിആര്‍വൈ4 ന്റെ നില എല്ലാ പക്ഷികളിലും ഒരു പോലെ ആയിരുന്നു. ലുന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണത്തിന് നേതൃത്വം കൊടുത്ത അറ്റികസ് പിന്‍സോണ്‍ റോഡ്രിഗസ് പറഞ്ഞത് സിആര്‍വൈ യുടെ മറ്റു വക ഭേദങ്ങളേക്കാള്‍ വളരെ കുറഞ്ഞ സെര്‍കേഡിയന്‍ ചലനങ്ങളെ സിആര്‍വൈ4 കാണിച്ചിട്ടുള്ളൂ എന്നാണ്.

ഈ പക്ഷികളില്‍ ഒരു അതിസൂക്ഷ്മ കോമ്പസ് ഉണ്ടെന്നും , ഇവ രാത്രിയും പകലും പ്രവര്‍ത്തനക്ഷമമാണെന്നും കണ്ടെത്തി. യൂറോപ്യന്‍ വണ്ണാത്തിക്കിളികളെ ഉപയോഗിച്ച് ഇതേ പഠനങ്ങള്‍ നടത്തിയ ടീമിന്റെ കണ്ടെത്തലും ഇങ്ങനെ തന്നെയായിരുന്നു. എന്നാല്‍ ദേശാടന കാലത്ത് യൂറോപ്യന്‍ വണ്ണാത്തിക്കിളികളില്‍ സിആര്‍വൈ/4-ന്റെ വളവ് വര്‍ദ്ധിക്കുന്നതായി ഇവര്‍ നിരീക്ഷിച്ചു. സിആര്‍വൈ 4 കാന്തിക മണ്ഡലത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നുണ്ട് എന്നതിന്റെ തെളിവുകള്‍ ശക്തമാണ് എങ്കിലും സിആര്‍വൈ1 ഉം സിആര്‍വൈ 2 ഉം ഇതിന് സഹായിക്കുന്നില്ല എന്ന് തീര്‍ച്ചപ്പെടുത്താവുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് ഗവേഷകരുടെ അഭിപ്രായം. സീബ്രാഫിഞ്ചുകളെ ഉപയോഗിച്ച് നടത്തിയ പഠനത്തിന്റെ വിവരങ്ങള്‍ ജേണല്‍ ഓഫ് ദ റോയല്‍ സൊസൈറ്റി ഇന്റര്‍ഫേസിലും വണ്ണാത്തിക്കിളിയെ ഉപയോഗിച്ചുള്ള പഠനത്തിന്റെ വിവരങ്ങള്‍ കറന്റ് ബയോളജിയിലുമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (1 hour ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (1 hour ago)

പിണറായി രാജി വയ്ക്കും..?!  (1 hour ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (2 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (2 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (2 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (2 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (5 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (5 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (5 hours ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (6 hours ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (6 hours ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (6 hours ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (6 hours ago)

Malayali Vartha Recommends