Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...

കോശന്തരചലനങ്ങളുടെ 3ഡി ദൃശ്യങ്ങള്‍ പകര്‍ത്തി, സഹായകമായത് ഗൈഡ്സ്റ്റാര്‍ ഇമേജിംഗ് ടെക്‌നിക്ക് കൊണ്ട് പ്രവര്‍ത്തിക്കുന്ന മൈക്രോസ്‌കോപ്പ്

23 APRIL 2018 12:33 PM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയ അംഗീകാര തിളക്കത്തിൽ ടെക്നോപാർക്ക്: ഗുണനിലവാര പരിശോധനയ്ക്കുള്ള ഐഎസ്ഒ (ISO) സർട്ടിഫിക്കേഷൻ ഇനി ടെക്നോപാർക്ക് എൻജിനീയറിങ് ലബോറട്ടറിക്കും സ്വന്തം...

ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും... ഭൂമിയിൽനിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം

ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു....അവസാന തീയതി: സെപ്റ്റംബർ 25

ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...

മൈക്രോസ്‌കോപ്പ് ഉപയോഗിച്ചാല്‍, നമ്മുടെ കണ്ണുകള്‍ കൊണ്ട് നമുക്ക് നേരിട്ട് കാണാനാവാത്ത വളരെ ചെറിയ വസ്തുക്കളെ വലുതായി കാണാന്‍ കഴിയും എന്ന് നമുക്കറിയാം. അങ്ങനെ കാണുന്നതിനായി വലുതായി കാണേണ്ട വസ്തുവിനെ എടുത്ത് ഒരു സ്ഫടിക സ്ലൈഡില്‍ വച്ച് മൈക്രോസ്‌കോപ്പിന്റെ ലെന്‍സിനടിയില്‍ വച്ചു നോക്കുകയാണ് ചെയ്യുന്നത്.

എന്നാല്‍ സചേനവസ്തുക്കളുടെ ഉള്ളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ 'ലൈവ് ടെലികാസ്റ്റ്' കാണാന്‍ ഇനി സാധിക്കുമെന്ന് വേണമെങ്കില്‍ പറയാം. അതിനു സഹായിക്കുന്ന ഗൈഡ് സ്റ്റാര്‍ എന്ന സാങ്കേതിക സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോസ്‌കോപ്പ് വികസിപ്പിച്ചെടുത്തതായി സയന്‍സ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തു. ജൈവിക പ്രവര്‍ത്തനങ്ങള്‍ 3ഡി മികവില്‍ ആലേഖനം ചെയ്യുന്നതിന് ഇതു മൂലം സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഹാര്‍വാര്‍ഡ് മെഡിക്കല്‍ കോളേജിലേയും ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ആശുപത്രിയിലേയും ഹോവാര്‍ഡ് ഹ്യൂഗ്‌സ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേയും ശാസ്ത്രജ്ഞരുടെ സംയുക്ത പരിശ്രമഫലമാണ് ഇത് സാധ്യമാക്കിയത്.

അങ്ങനെ ആദ്യമായി കോശത്തിനുള്ളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം തത്സമയം കാണാന്‍ നമുക്ക് ഇടയായി എന്ന് തോമസ് കിര്‍ച്ച് ഹൗസെന്‍ അഭിപ്രായപ്പെട്ടു.



സീബ്രാഫിഷിന്റെ ഇനത്തില്‍ പെട്ട ഒരു മത്സ്യത്തിനെ സ്‌കാന്‍ ചെയ്തപ്പോള്‍ മത്സ്യത്തിന്റെ ആന്തരിക കര്‍ണ്ണത്തില്‍ നിന്നും നീല ഗ്ലൂക്കോസ് കണികകളെ ആഗിരണം ചെയ്യാനായി പ്രതിരോധ കോശങ്ങള്‍ സഞ്ചാരം നടത്തുന്നതായി കണ്ടുവത്രേ.

കൂടാതെ രക്താണുക്കളിലൂടേയും സുഷുമ്‌നാ നാഡീകോശങ്ങളിലൂടെയും കാന്‍സര്‍ കോശങ്ങള്‍ നിരനിരയായി കടന്നു പോകുന്നതിന്റെ വീഡിയോ ചിത്രങ്ങളും ലഭിക്കുകയുണ്ടായി എന്നും അദ്ദേഹം പറഞ്ഞു. കോശങ്ങള്‍ക്കുള്ളില്‍ ജൈവിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ഇത്ര വിശദമായി ഇതിനു മുമ്പ് കണ്ടിട്ടില്ലാത്തതിനാല്‍ ഗവേഷണം ചെയ്തു തുടങ്ങേണ്ടത് എങ്ങനെയാണ് എന്നതിനെ കുറിച്ച് തന്നെ ഒരു ആശയക്കുഴപ്പത്തിലായിരിക്കുകയാണ് ശാസ്ത്ര സംഘം.

ഇവര്‍ പഠനത്തിനുപയോഗിച്ച സീബ്രാഫിഷിന്റെ ചര്‍മ്മം അര്‍ദ്ധതാര്യമായതിനാല്‍ ( സുതാര്യമല്ലെങ്കിലും പ്രകാശ ഭേദ്യമായത്) ജീവനോടെ തന്നെ അവയ്ക്കുള്ളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ ദൃശ്യവത്ക്കരിക്കാനാവും. എന്നാല്‍ മറ്റു ജീവജാലങ്ങളുടെ കോശാന്തര പ്രവര്‍ത്തനങ്ങളെ പകര്‍ത്തുന്നത് ഇത്ര സുഗമമല്ല. അവയുടെ കോശങ്ങള്‍ ലോലമായതിനാല്‍ അവയുടെ ബഹുകോശ ഘടനയ്ക്കുള്ളില്‍ നിന്നു കൊണ്ട് അവയിലെ പ്രകാശ സംവേദിയായ വസ്തുക്കളെ പകര്‍ത്താനായാല്‍ മാത്രമേ അവയ്ക്കുള്ളിലെ പ്രവര്‍ത്തനങ്ങളെ എല്ലാ സൂക്ഷ്മ വിവരങ്ങളോടും കൂടി വീക്ഷിക്കാനാവൂ. കോശങ്ങള്‍ക്കു ചുറ്റുമായി കലകളും മറ്റ് ശാരീരിക ഘടകങ്ങളുമൊക്കെയുള്ളതിനാല്‍ കോശത്തെ കാണുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ പ്രശ്‌നത്തിന് പരിഹാരമായി, ലാറ്റിസ് ലൈറ്റ്ഷീറ്റ് മൈക്രോസ്‌കോപ്പി സാങ്കേതിക വിദ്യയെ ഒന്നു പരിഷ്‌ക്കരിച്ചെടുക്കുകയാണ് ഗവേഷകര്‍ ചെയ്തത്.

പ്രകാശത്തിന്റെ ഒരു അതിസൂക്ഷ്മഫലകം ഒരു വസ്തുവിനു മുകളില്‍ കൂടി വളരെ വേഗത്തില്‍ ആവര്‍ത്തിച്ച് നീക്കി ആ വസ്തുവിന്റെ പ്രതിബിംബം രൂപപ്പെടുത്തി എടുക്കുന്ന രീതിയാണ് ലാറ്റിസ് ലൈറ്റ് ഷീറ്റ് മൈക്രോസ്‌കോപ്പി. അപ്രകാരം ലഭിക്കുന്ന 2ഡി ഇമേജുകളെ യോജിപ്പിച്ചാണ് 3ഡി ഇമേജുകള്‍ രൂപപ്പെടുത്തി എടുക്കുന്നത്. അഡാപ്റ്റീസ് ഓപ്റ്റിക്‌സ് സാങ്കേതിക വിദ്യയും ഇതില്‍ സമന്വയിപ്പിച്ചിട്ടുണ്ട്. ഒരു മൈക്രോസ്‌കോപ്പ് ശേഖരിക്കുന്ന അപഭ്രംശം വന്ന ഇമേജുകളെ ഒരു ഗൈഡ് സ്റ്റാര്‍ (ഇവിടെ ഉപയോഗിക്കുന്നത് 2 ഫോട്ടോണ്‍ ലേസര്‍) രൂപപ്പെടുത്തുന്ന ഇമേജുകളുമായി അളന്നു നോക്കുകയാണ് അഡാപ്റ്റീവ് ഓപ്റ്റിക്‌സ് ചെയ്യുന്നത്. ഈ താരതമ്യത്തില്‍ അധികരിച്ചാണ് പിന്നീട് യഥാര്‍ത്ഥ ഇമേജ് രൂപപ്പെടുത്തുന്നത്.

ലാറ്റിസ് ലൈറ്റ് ഷീറ്റ് മൈക്രോസ്‌കോപ്പിയും അഡാപ്റ്റീവ് ഓപ്റ്റിസ്‌ക്‌സും സംയോജിപ്പിച്ച് ഉപയോഗിച്ചതിനാലാണ് കോശാന്തര പ്രവര്‍ത്തനങ്ങള്‍ അതീവ വ്യക്തതയോടെ കാണാനായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 9 ജില്ലകളിലെ തദ്ദേശ സ്ഥാപന പരിധികളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാകളക്ടർമാർ  (7 minutes ago)

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് .... ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ സന്തോഷ് കുമാർ തമിഴരസൻ ഫൈനലിൽ...  (29 minutes ago)

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്  (36 minutes ago)

പുതിയ ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാമിന് പകരം ലഭിക്കുന്നത് 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടര്‍  (52 minutes ago)

കണ്ണീർക്കാഴ്ചയായി.. എംസി റോഡിൽ കിളിമാനൂരിന് സമീപം കുറവൻകുഴിയിൽ ഓട്ടോറിക്ഷയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (1 hour ago)

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (1 hour ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (2 hours ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (2 hours ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (2 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (2 hours ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (2 hours ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (2 hours ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (3 hours ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

Malayali Vartha Recommends