Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മലയാളത്തില്‍ പരീക്ഷകള്‍ നടത്താന്‍ പിഎസ്‌സി തയ്യാറെന്ന് ചെയര്‍മാന്‍ എംകെ സക്കീര്‍

16 SEPTEMBER 2019 04:20 PM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍.... അവസാന അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പുറത്ത് നില്‍ക്കേണ്ടി വരില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങളുമായി ഇന്ഡസ്‌ഇന്ഡ് ബാങ്ക്; ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി

പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല.... കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ.. ഇനി തൊഴിൽ കാഴ്ചപ്പാടുകൾ മാറിയേ തീരു..

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍... മര്‍ത്യനു പെറ്റമ്മ തന്‍ഭാഷ താന്‍'....എന്ന വരികൾ പി എസ് സി പരീക്ഷ എഴുതാൻ പോകുന്നവരെല്ലാം പേടിച്ചിട്ടുണ്ടാകും ..എന്നാൽ അവർ പരീക്ഷ എഴുതേണ്ടത് ഇംഗ്ലീഷ് ഭാഷയിലും... ഭരണഭാഷ മലയാളമാക്കി സര്‍ക്കാര്‍ വിഞ്ജാപനം 2017 മെയ് 1ന് പുറപ്പെടിവിച്ചിട്ടും പിഎസ്‌സി പരീക്ഷകള്‍ മലയാളത്തില്‍ നടത്താറില്ല ..

കേരളാ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ മലയാളത്തിലാക്കണമെന്ന് ആവശ്യവുമായിട്ടാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം പട്ടത്തെ പിഎസ്‌സി ആസ്ഥാനത്ത് അനിശ്ചിതകാല സമരം നടത്തി വരുന്നത്..

ഈ നിരാഹാര സമരം ഒടുവിൽ ലക്‌ഷ്യം കണ്ടു ..നിരാഹാരസമരം 18 ദിവസം പിന്നിട്ടപ്പോഴാണ് പി എസ് സി മലയാളത്തിൽ പരീക്ഷ എഴുതാമെന്ന് സമ്മതിച്ചത് ...

മലയാളം സംരക്ഷണ സമിതിയടക്കം നിരവധി ഭാഷാ സ്‌നേഹികളുടെ സംഘടനകളുടെ കുത്തൊഴുക്കും ഈ സമരപന്തലിലേക്ക് എത്തിയിരുന്നു.. മാതൃഭാഷയെ മറന്ന് ഇംഗ്ലീഷിനെ ഉൾക്കൊള്ളുന്ന പ്രവണത മാറ്റാൻ സർക്കാർ മുൻകയ്യെടുക്കണമെന്ന് സമരത്തിൽ പങ്കെടുത്ത കവി പ്രൊഫ. വി മധുസൂദനൻ നായർ പറഞ്ഞു.

മലയാളത്തില്‍ പരീക്ഷകള്‍ നടത്താന്‍ പിഎസ്‌സി തയ്യാറെന്ന് ചെയര്‍മാന്‍ എംകെ സക്കീര്‍പറഞ്ഞു.ഇതനുസരിച്ച് വരാൻ പോകുന്ന KAS ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ മലയാളത്തില്‍ ആയിരിക്കും . മലയാളം പേപ്പര്‍ തയ്യാറാക്കാന്‍ അധ്യാപകരെ സജ്ജരാക്കണം എന്ന ബുദ്ധിമുട്ടുമാത്രമാണ് ഇപ്പോൾ പറയുന്നത് . പ്രായോഗിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ചോദ്യപേപ്പറിടുന്നവര്‍ തയ്യാറാകണമെന്ന് ചെയര്‍മാന്‍ പറഞ്ഞു. മുഖ്യമന്ത്രിയും പിഎസ്‌സി ചെയര്‍മാനും നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.

പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് സാങ്കേതിക പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് സമിതി രൂപീകരിക്കാൻ തീരുമാനമായി . ഇതിനു വേണ്ട നിർദ്ദേശങ്ങൾക്കായി എല്ലാ വൈസ് ചാന്‍സലര്‍മാരുടെയും യോഗം വിളിക്കും.

അതേസമയം, ഔദ്യോഗിക അറിയിപ്പ് കിട്ടുന്നത് വരെ സമരം തുടരുമെന്ന് ഐക്യമലയാള പ്രസ്ഥാനം അറിയിച്ചു.പിഎസ്‌സി പരീക്ഷകൾ മലയാളത്തിൽ നടത്തണമെന്നാവശ്യപ്പെട്ട്പതിനെട്ട് ദിവസമായി ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നിരാഹാര സമരം നടക്കുകയാണ്.തിരുവനന്തപുരം പട്ടത്തെ പിഎസ്‌സി ആസ്ഥാനത്തിന് മുന്നിലാണ് സമരം.

ഓഗസ്റ്റ് 29ന് പി.എസ്.സി ആസ്ഥാനത്ത് ആരംഭിച്ച നിരാഹാര സമരം ഉദ്ഘാടനം ചെയ്തത്് സുഗതകുമാരി ടീച്ചറാണ്. കവി മധുസൂദനന്‍ നായര്‍, ഏഴാച്ചേരി രാമചന്ദ്രന്‍, സുനില്‍.പി ഇളയിടം, വി.എന്‍ മുരളി, എ.ജി ഒലീന, പി.പവിത്രന്‍ തുടങ്ങിയവരും സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ രംഗത്തെത്തിയിരുന്നു .

സംസ്ഥാന സർക്കാർ ഭാഷാ നയം നടപ്പിലാക്കിയിട്ടും പൊലീസ് കോൺസ്റ്റബിൾ, എക്‌സൈസ് ഗാർഡ്, എൽഡിസി പരീക്ഷകൾക്ക് മാത്രമാണ് മലയാള ചോദ്യപേപ്പര്‍ ഉള്ളത്

അതേസമയം, ഇക്കാര്യത്തില്‍ ഔദ്യോഗിക ഉറപ്പ് കിട്ടുന്നത് വരെ സമരം തുടരുമെന്ന് ഐക്യമലയാളം പ്രസ്ഥാനം അറിയിച്ചു. പിഎസ്‌സി പരീക്ഷകള്‍ മലയാളത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി ആസ്ഥാനത്തിന് മുമ്പില്‍ കഴിഞ്ഞ പത്തൊന്‍പത് ദിവസമായി ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം നടത്തുകയായിരുന്നു. കഴിഞ്ഞ മാസം 29 നാണ് പിഎസ്‌സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്

പാലക്കാട് ഉള്ളൂര്‍ക്കുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മലയാള വിഭാഗം അദ്ധ്യാപകന്‍ ശ്രീയേഷും ശ്രീശങ്കരാചാര്യ യൂണിവേഴ്‌സിറ്റി മലയാളം ഗവേഷണ വിദ്യാര്‍ത്ഥി രൂപിമയുമാണ് അനിശ്ചിത കാല നിരാഹാര സമരത്തിലേര്‍പ്പെട്ടിരുന്നത്. അനിശ്ചിതകാല നിരാഹാരത്തിന്റെ ഭാഗമായി രൂപിമയുടെ ആരോഗ്യസ്ഥി വഷളായതോടെ കൊല്ലം യു.ഐ.ടിയിലെ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിയായ ശ്രേയ സമരം ഏറ്റെടുത്തു ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WORLD പലകോണുകളിലും പ്രകൃതിക്ഷോഭങ്ങൾ..  (2 hours ago)

എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം  (2 hours ago)

KSRTC DRIVER കല്ലേറ് വന്നാല്‍ തല സൂക്ഷിക്കണ്ടേ  (2 hours ago)

Bharat-bandh- റെയിൽ വേ പാളത്തിലും സമരക്കാർ  (2 hours ago)

പുറപ്പെടാൻ തയ്യാറായി നിന്ന വിമാനത്തിന്റെ എൻജിനിൽ കുടുങ്ങി പിടഞ്ഞ് യുവാവിന് ദാരുണാന്ത്യം; പിന്നാലെ വിമാനത്താവളത്തിൽ സംഭവിച്ചത്  (4 hours ago)

നാളെ പഠിപ്പുമുടക്ക്  (4 hours ago)

പോരാട്ടം ശക്തമാക്കിഎസ് എഫ് ഐ; ഗവർണറുടെ സുരക്ഷക്കായി സി ആർ പി എഫ് ഇറങ്ങുന്നു ?  (5 hours ago)

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച  (5 hours ago)

40 അടി ഉയരമുള്ള ഇലഞ്ഞി മരത്തിൽ തളർന്നു അവശനായി കുടുങ്ങി ആസാം സ്വദേശി; പിന്നാലെ സംഭവിച്ചത്  (5 hours ago)

ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക്...  (5 hours ago)

സ്വര്‍ണവില കുറഞ്ഞു  (5 hours ago)

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് കോടതി  (6 hours ago)

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച ...  (6 hours ago)

പ്രതിദിന കണക്കില്‍ മലയാള ചിത്രങ്ങളേക്കാള്‍ മുന്നില്‍ ഹോളിവുഡ് ചിത്രങ്ങള്‍ ....  (7 hours ago)

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (7 hours ago)

Malayali Vartha Recommends