Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

പി എസ് സി പ്രധാന അറിയിപ്പുകൾ; പുതുക്കിയ  പരീക്ഷാ, ഇന്റർവ്യൂ തീയ്യതികൾ

27 JUNE 2018 12:43 PM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍.... അവസാന അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പുറത്ത് നില്‍ക്കേണ്ടി വരില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങളുമായി ഇന്ഡസ്‌ഇന്ഡ് ബാങ്ക്; ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി

പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല.... കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ.. ഇനി തൊഴിൽ കാഴ്ചപ്പാടുകൾ മാറിയേ തീരു..

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %

 

കാറ്റഗറി നമ്പര്‍ 332/2017 പ്രകാരം കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ഫിസിക്‌സ് തസ്തികയ്ക്ക് 2018 ജൂണ്‍ 5 ന് നടത്താനിരുന്ന പരീക്ഷ 2018 ജൂണ്‍ 27 ന് നടത്തും .

കാറ്റഗറി നമ്പര്‍ 541/2017 പ്രകാരം ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ)/അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ) തസ്തികകള്‍ക്ക് 2018 ജൂണ്‍ 7 ന് നടത്താനിരുന്ന പരീക്ഷ 2018 ജൂണ്‍ 28 നായിരിക്കുമെന്നു പി എസ് സി അറിയിച്ചു.

കാറ്റഗറി നമ്പര്‍ 2/2017 പ്രകാരം ഇന്‍ഡസ്ട്രിയല്‍ ട്രയിനിംഗ് വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്ക് റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടിഷനിംഗ്) തസ്തികയ്ക്ക് അപേക്ഷിച്ചവർക്കുള്ള പരീക്ഷ 2018 ജൂണ്‍ 29 ന് നടത്താൻ തീരുമാനമായി . ഈ പരീക്ഷ 2018 ജൂണ്‍ 13 ന് നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.
കാറ്റഗറി നമ്പര്‍ 486/2016 പ്രകാരം ഹെല്‍ത്ത് സര്‍വീസസ് വകുപ്പില്‍ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (എന്‍സിഎധീവര), കാറ്റഗറി നമ്പര്‍ 356/2017 (എന്‍.സി.എ.എസ്.സി), കാറ്റഗറി നമ്പര്‍ 357/2017 (എന്‍.സി.എ.ഈഴവ/ബില്ലവ/തിയ്യ), 358/2017 (എന്‍.സി.എ.ഒ.ബി.സി), 423/2017 (എന്‍.സി.എ.ഹിന്ദു നാടാര്‍), തസ്തികകള്‍ക്കും, കാറ്റഗറി നമ്പര്‍ 535/2017 പ്രകാരം ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (പട്ടികജാതി/പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം) തസ്തികയുടെയും പൊതുപരീക്ഷ 2018 ജൂണ്‍ 30 നായിരിക്കും.

കാറ്റഗറി നമ്പര്‍ 191/2017, കാറ്റഗറി നമ്പര്‍ 201/2017 (എന്‍.സി.എ.എസ്.സി.), കാറ്റഗറി നമ്പര്‍ 202/2017 (എന്‍സിഎഎല്‍സി/എഐ.), കാറ്റഗറി നമ്പര്‍ 203/2017 (എന്‍സിഎ.മുസ്ലീം), പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് തസ്തികയ്ക്ക് 2018 ജൂലൈ 5 നും നടത്തുന്നതായിരിക്കും.

രാവിലെ 7.30 മുതല്‍ 9.15 വരെ നടക്കുന്ന ഒഎംആര്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മാറ്റിവയ്ക്കപ്പെട്ട പരീക്ഷകളുടെ പരീക്ഷാകേന്ദ്രങ്ങള്‍ക്കും രജിസ്റ്റര്‍ നമ്പരുകള്‍ക്കും യാതൊരു മാറ്റവും ഉണ്ടായിരിക്കുന്നതല്ല എന്ന് പി എസ് സി അറിയിക്കുന്നു.

 

 

 

ഒറ്റത്തവണ വെരിഫിക്കേഷന്‍

കാറ്റഗറി നമ്പര്‍ 428/2016 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ മൈക്രോബയോളജി തസ്തികയുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ 2018 ജൂലൈ 3, 4 തീയതികളിലും, കാറ്റഗറി നമ്പര്‍ 73/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്റോറളജി തസ്തികയുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ 2018 ജൂണ്‍ 25, 26 തീയതികളിലും, കാറ്റഗറി നമ്പര്‍ 198/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ലക്ചറര്‍ ഇന്‍ പീഡിയാട്രിക്‌സ് (ഒന്നാം എന്‍സിഎവിശ്വകര്‍മ്മ) തസ്തികയുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ 2018 ജൂണ്‍ 27 നും, പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു.

കാറ്റഗറി നമ്പര്‍ 454/2016 പ്രകാരം കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് തസ്തികയുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ ഇതുവരെ പൂര്‍ത്തിയാക്കാത്ത മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും 2018 ജൂലൈ 2 ന് കോഴിക്കോട് ജില്ലാ പിഎസ്‌സി ഓഫീസില്‍ വച്ച് നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

ഇന്റര്‍വ്യൂ

തിരുവനന്തപുരം ജില്ലയില്‍ കാറ്റഗറി നമ്പര്‍ 536/2013 പ്രകാരം വിദ്യാഭ്യാസ വകുപ്പില്‍ പിടിഎച്ച്എസ്എ(അറബിക്) തസ്തികയ്ക്ക് അപേക്ഷിച്ചവർക്ക് 2018 ജൂണ്‍ 29 ന് തിരുവനന്തപുരം പിഎസ്‌സി ജില്ലാ ഓഫീസില്‍ വേച്ഛയിരിക്കും ഇന്റർവ്യൂ .

കാറ്റഗറി നമ്പര്‍ 4/2015 പ്രകാരം ലീഗല്‍ മെട്രോളജി വകുപ്പില്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയ്ക്ക് 2018 ജൂണ്‍ 6, 7, 8 തീയതികളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ ജൂലൈ 4, 5, 6 തീയതികളില്‍ നടത്താൻ തീരുമാനമായി .
കോഴിക്കോട് പിഎസ്‌സി മേഖലാ ഓഫീസില്‍ ആയിരിക്കും ഇന്റർവ്യൂ.

കാറ്റഗറി നമ്പര്‍ 155/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ലക്ചറര്‍ (റേഡിയോതെറാപ്പി) എന്‍.സി.എ.ധീവര തസ്തികയ്ക്ക് 2018 ജൂലൈ 4 നും, കാറ്റഗറി നമ്പര്‍ 609/2017 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ (മ്യൂസിക് കോളേജുകള്‍) ല്കചറര്‍ ഇന്‍ വീണ (എന്‍.സി.എ.മുസ്ലീം) തസ്തികയ്ക്കും, കാറ്റഗറി നമ്പര്‍ 495/2016 പ്രകാരം കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ മാത്തമാറ്റിക്‌സ് (സീനിയര്‍) എന്‍സിഎഎസ്‌സി തസ്തികയ്ക്കും 2018 ജൂലൈ 12 ന് പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വെച്ച് ഇന്റര്‍വ്യൂ നടത്തുന്നു.

വകുപ്പുതല വാചാപരീക്ഷ

കേരള ജനറല്‍ സര്‍വ്വീസില്‍ ഡിവിഷണല്‍ അക്കൗണ്ടന്റുമാര്‍ക്കുള്ള വകുപ്പുതല പരീക്ഷയുടെ (2017 സെപ്റ്റംബര്‍) ഭാഗമായുള്ള വാചാ പരീക്ഷ 2018 ജൂണ്‍ 29 ന് പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു.

പൊതു അറിയിപ്പ്

12.10.2017 ലെ അസാധാരണ ഗസറ്റില്‍ 14 ജില്ലകളിലും വിജ്ഞാപനം ചെയ്തിരുന്ന എന്‍സിസി/സൈനിക ക്ഷേമവകുപ്പിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (വിമുക്തഭടന്മാര്‍ക്ക് മാത്രം) കാറ്റഗറി നമ്പര്‍ 385/2017 തസ്തികയുടെ വിജ്ഞാപനത്തിന്റെ അവസാന തീയതി വരെ (15.11.2017) മിലിട്ടറി ഗ്രാജ്വേഷന്‍ സര്‍ട്ടിഫിക്കറ്റ് ബിരുദം നേടിയ കാരണത്താല്‍ അപേക്ഷിക്കാന്‍ കഴിയാതിരുന്ന വിമുക്തഭടന്മാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കുന്നതിനായി കമ്മിഷന്റെ വെബ്‌സൈറ്റില്‍ കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ 14.06.2018 മുതല്‍ 28.06.2018 വരെ (15 ദിവസം) ഒണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (14 minutes ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (42 minutes ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (55 minutes ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (1 hour ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (1 hour ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (1 hour ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (1 hour ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (2 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (2 hours ago)

പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം...  (2 hours ago)

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു  (2 hours ago)

സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍...  (2 hours ago)

രാവിലെ 5.30ന് തൃശൂരില്‍ നിന്നും പുറപ്പെടുന്ന യാത്ര ...  (3 hours ago)

ഇന്ന് പുലര്‍ച്ചെയോടെയാണ് ഡീസല്‍ ശേഖരിച്ച ട്രെയിന്‍ വാഗണുകളില്‍ തീ പിടിച്ചത്...  (3 hours ago)

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ  (3 hours ago)

Malayali Vartha Recommends