കത്രീനയുടെ ഇഷ്ടപ്പെട്ട നിറമായ ചുവപ്പില്‍ സെലിബ്രിറ്റി ഡിസൈനര്‍ സബ്യസാചി മുഖര്‍ജി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങൾ മനോഹരിയാക്കി; ലെഹംഗയ്ക്ക് ഉപയോഗിച്ചത് സില്‍ക്ക്; 22 കാരറ്റ് സ്വര്‍ണാഭരണങ്ങൾ; വിക്കിയുടെ ശിരോവസ്ത്രത്തിന് പിന്നിലെ രഹസ്യം ഇതാണ്; ബോളിവുഡ് നടി കത്രീന കൈഫിന്റേയും നടന്‍ വിക്കി കൗശലിന്റേയും വിവാഹ വസ്ത്രത്തിന്റെ അറിയാക്കഥകൾ

ബോളിവുഡ് നടി കത്രീന കൈഫിന്റേയും നടന്‍ വിക്കി കൗശലിന്റേയും വിവാഹം കഴിഞ്ഞിരുന്നു. കത്രീനയുടെ വിവാഹ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ആഗ്രഹമുണ്ട് . കത്രീനയുടെ ഇഷ്ടപ്പെട്ട നിറമാണ് ചുവപ്പ്. ചുവപ്പില്‍ സെലിബ്രിറ്റി ഡിസൈനര്‍ സബ്യസാചി മുഖര്‍ജി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളിലായിരുന്നു വിവാഹദിവസം വിക്കി കൗശലും കത്രീന കൈഫും അടിച്ച് പൊളിച്ചത്.
സില്‍ക്ക് ആണു ലെഹംഗയ്ക്ക് ഉപയോഗിച്ചത്. വെല്‍വറ്റിലുള്ള വര്‍ക്കും സര്‍ദോശി എംബ്രോയ്ഡറിയും ലെഹംഗയ്ക്ക് മേനി കൂട്ടി. 22 കാരറ്റ് സ്വര്‍ണാഭരണങ്ങളാണ് കത്രീന അണിഞ്ഞത്. വിക്കിയാകട്ടെ ഐവറി നിറത്തിലുള്ള ഷെര്‍വാണി ധരിച്ചിരുന്നു.
പരമ്പരാഗതമായ മാരോറി എംബ്രോയ്ഡറിയും സബ്യസാചിയുടെ ബംഗാള്‍ ടൈഗര്‍ ബട്ടന്‍സും ഷെര്‍വാണിയെ മനോഹരമാക്കി . ടുസ്സാര്‍ ജോര്‍ജറ്റ് കൊണ്ടാണ്ടായിരുന്നു ഷാള്‍. തലപ്പാവിന് ഉപയോഗിച്ചത് ബനാറസി സില്‍ക് ആണ് . ശിരോവസ്ത്രം വിക്കിയുടെ പഞ്ചാബി പാരമ്പര്യത്തിന് ആദരം അര്‍പ്പിക്കുന്നതായിരുന്നു .
സബ്യസാചി ഹെറിട്ടേജ് ജുവല്‍റിയില്‍ നിന്നുള്ളതാണ് അത്. അണ്‍കട്ട് ഡയമണ്ട് മുത്തുകള്‍ ആഭരണങ്ങള്‍ക്ക് ക്ലാസിക് ലുക്ക് നല്‍കി. ഡിസംബര്‍ 9 ന് രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഹോട്ടല്‍ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാന എന്ന ആഡംബര റിസോര്‍ട്ടിലായിരുന്നു വിവാഹം നടന്നത് . വിവാഹത്തിന് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു.
https://www.facebook.com/Malayalivartha






















