ബോളിവുഡിൽ മറ്റൊരു താരവിവാഹം കൂടി, അലി ഫസലും നടി റിച്ച ഛഡ്ഡയും വിവാഹിതരാകുന്നു, 2012 ൽ പുറത്തിറങ്ങിയ ഫുക്രേയുടെ സെറ്റിലാണ് ഇരുവരും കണ്ടുമുട്ടിയത്, നിലവിൽ ഹോളിവുഡ് സിനിമകളുടെ തിരക്കിലാണ് അലി ഫസൽ

ബോളിവുഡ് മറ്റൊരു താരവിവാഹത്തിന് കൂടി സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ്. കത്രീന കൈഫ് വിക്കി കൗശൽ എന്നീ താരങ്ങളുടെ വിവാഹത്തിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. ബോളിവുഡ് താരം അലി ഫസലും നടി റിച്ച ഛഡ്ഡയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. അടുത്ത വർഷമാകും ഇരുവരുടേയും വിവാഹം.
2012 ൽ പുറത്തിറങ്ങിയ ഫുക്രേയുടെ സെറ്റിലാണ് അരുവരും കണ്ടുമുട്ടിയത്. മുംബൈയിലും ഡൽഹിയിലുമാകും വിവാഹ ചടങ്ങുകൾ നടക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും.
നേരത്തെ ഏപ്രിൽ 2020 ന് ഇരുവരും വിവാഹിതരാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ കൊവിഡ് മഹാമാരിക്ക് പിന്നാലെയുണ്ടായ നിയന്ത്രണങ്ങളെ തുടർന്ന് വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. നിലവിൽ ഹോളിവുഡ് സിനിമകളുടെ തിരക്കിലാണ് അലി ഫസൽ. സഞ്ചജ് ലീല ബൻസാലിയുടെ ‘ഹീരാമന്ദി’ എന്ന വെബ് സീരിസാണ് റിച്ചയുടെ പുതുതായി പുറത്തുവരാനിരിക്കുന്ന പ്രൊജക്ട്.
https://www.facebook.com/Malayalivartha






















