റിലീസിന് മുമ്പ് കാമുകനെ സിനിമ കാണിക്കണം, റിലീസ് ചെയ്യുമ്പോൾ എല്ലാവരും കണ്ടാൽ മതി, ആലിയ ഭട്ടിന്റെ ആവശ്യം നടക്കില്ലെന്ന് സഞ്ജയ് ലീല ബൻസാലി

സഞ്ജയ് ലീല ബൻസാലി ആലിയ ഭട്ടിനെ നായികയാക്കി ഒരുക്കുന്ന ചിത്രമാണ് ഗംഗുബായ്. എന്നാൽ റിലീസിന് മുമ്പ് തന്നെ തന്റെ കാമുകൻ രൺബീറിനെയും കുടുംബത്തെയും തന്റെ കുടുംബത്തെയും കാണിക്കാൻ ആലിയ ആഗ്രഹത്തെ സംവിധായകൻ എതിർത്തെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. റിലീസിന് മുമ്പുള്ള പ്രീ സ്ക്രീനിംഗ് പരിപാടികളോട് താൽപര്യമില്ലാത്ത ആളാണ് ബൻസാലി. അദ്ദേഹത്തിന്റെ സിനിമകളൊന്നും അത്തരത്തിൽ പ്രദർശിപ്പിച്ചിട്ടില്ല. രൺബീറിന്റെ അരങ്ങേറ്റ സിനിമയായ സാവരിയ്യയ്ക്കും പ്രീ സ്ക്രീനിംഗ് ഉണ്ടായിരുന്നില്ല.
ഗംഗുബായ് കത്ത്യവാടിയിലെ തന്റെ പ്രകടനത്തിൽ ആലിയയ്ക്ക് ഒരുപാട് അഭിമാനമുണ്ട്. ഗ്രേ ഷെയ്ഡുള്ള കഥാപാത്രമായി മാറാൻ തന്റെ കംഫർട്ട് സോണിന്റെ പുറത്ത് കടന്നിരിക്കുകയാണ് ആലിയ. ചിത്രത്തിലെ പ്രകടനത്തിന് ആലിയയെ തേടി ദേശീയ പുരസ്കാരം വരെ എത്താനുള്ള സാധ്യതയുണ്ട്.
അതുകൊണ്ട് തന്നെ തന്റെ പ്രിയപ്പെട്ടവരെ സിനിമ കാണിക്കാൻ ആലിയ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അതിന് ബൻസാലി തയ്യാറായിട്ടില്ല. തന്റെ സിനിമ 2022 ഫെബ്രുവരി 18ന് ആണ് റിലീസ് ചെയ്യുക. എല്ലാവരും അപ്പോൾ കണ്ടാൽ മതിയെന്നാണ് ബൻസാലിയുടെ നിലപാട് എന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് പ്രതിസന്ധിക്കിടെ റിലീസ് വൈകിയ ബോളിവുഡ് ചിത്രങ്ങളിൽ ഒന്നാണ് ഗംഗുബായ് കത്ത്യവാടി.
ഹുസൈൻ സൈദിയുടെ 'ദി മാഫിയ ക്യൂൻസ് ഓഫ് മുംബൈ" എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ബൻസാലി സിനിമ ഒരുക്കുന്നത്. ചതിയിലകപ്പെട്ട്കാമാത്തിപുരയിൽ എത്തുകയും ലൈംഗികത്തൊഴിലിൽ ഏർപ്പെടുകയും തുടർന്ന് 1960കളിൽ കാമാത്തിപുരയെ അടക്കി ഭരിക്കുകയും ചെയ്ത സ്ത്രീയാണ് ഗംഗുബായ്.
https://www.facebook.com/Malayalivartha