ഞാന്‍ എത്ര തവണ പരാജയപ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയുമോ? രക്ഷപ്പെടാനുള്ള വഴി ജീവന്‍ അവസാനിപ്പിക്കുക മാത്രമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്; റിലേഷന്‍ഷിപ്പുകളും കരിയറും പരാജയപ്പെട്ടു; ജീവിച്ചിരിക്കാന്‍ യോഗ്യതയില്ലാത്തൊരു പരാജയമാണ് ഞാനെന്ന് തോന്നി; പക്ഷേ എല്ലാം മാറ്റി മറിച്ചത്... ഈ വര്‍ഷം അവസാനിക്കും മുമ്പ് ചെറിയൊരു പ്രചോദനവുമായി ഉര്‍ഫി ജാവേദ്

ഞാന്‍ എത്ര തവണ പരാജയപ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയുമോ? രക്ഷപ്പെടാനുള്ള വഴി ജീവന്‍ അവസാനിപ്പിക്കുക മാത്രമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നടുക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ ഉര്‍ഫി ജാവേദ്.
ഉര്‍ഫി സാമൂഹിക മാധ്യമത്തിൽ പങ്കു വച്ച കുറിപ്പിന്റെ സംക്ഷിപ്ത രൂപം ഇങ്ങനെ; ഞാന്‍ എത്ര തവണ പരാജയപ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയുമോ? എനിക്കത് എണ്ണാന്‍ പോലും സാധിക്കുന്നില്ല ഇപ്പോള്‍! രക്ഷപ്പെടാനുള്ള വഴി ജീവന്‍ അവസാനിപ്പിക്കുക മാത്രമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
എന്റെ ജീവിതം ശരിക്കും പ്രശ്‌നഭരിതമായിരുന്നു. കരിയര്‍ പരാജയപ്പെട്ടു, റിലേഷന്‍ഷിപ്പുകള്‍ പരാജയപ്പെട്ടു, പണമില്ല. ജീവിച്ചിരിക്കാന്‍ യോഗ്യതയില്ലാത്തൊരു പരാജയമാണ് ഞാനെന്ന് തോന്നി. ഇന്നും എനിക്ക് ഒരുപാട് പണമില്ല, സക്‌സസ്ഫുള്‍ ആയൊരു കരിയറില്ല, ഞാന്‍ സിംഗിളാണ്.
പക്ഷെ എനിക്ക് പ്രതീക്ഷയുണ്ട്. ഇന്ന് ഞാന്‍ ജീവിച്ചിരിക്കാന്‍ ഒരേയൊരു കാരണം (എന്റെ ജീവിതത്തില്‍ പലപ്പോഴായി മരിക്കാന്‍ തോന്നിയ ഒരുപാട് ഘട്ടങ്ങളുണ്ടായിട്ടുണ്ട്) ഞാന്‍ നില്‍ക്കാന്‍ തയ്യാറായില്ല എന്നതാണ്. ഞാന്‍ നടത്തം തുടര്‍ന്നു, ഇന്നും നടക്കുകയാണ്.
എത്തേണ്ടയിടത്തായിരിക്കില്ല പക്ഷെ ഞാന്‍ ആ വഴിയിലാണ്. ഈ വര്‍ഷം അവസാനിക്കും മുമ്പ് ചെറിയൊരു പ്രചോദനം. എഴുന്നേല്‍ക്കു, പോരാടൂ, ആവര്‍ത്തിക്കൂ. നിങ്ങള്‍ക്ക് ചുറ്റുമുള്ള സാഹചര്യങ്ങളേക്കാള്‍ ശക്തി നിങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.
പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ്‌ബോസിലൂടെയാണ് ഉർഫി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് . താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഉർഫി ജാവേദ് പലപ്പോഴും തന്റെ വസ്ത്രശൈലി കൊണ്ടാണ് ആരാധകരുടെ ഹൃദയം കവരുന്നത്. ഇടയ്ക്കു തന്റെ ചൂടൻ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുമുണ്ട്.
https://www.facebook.com/Malayalivartha