അത് കരുതിയപോലെ ആയിരുന്നില്ല, എന്നാൽ അത് സംഭവിച്ചു...!!! ശരിക്കും എന്റെ ഹൃദയം തകര്‍ക്കുന്നതായിരുന്നു, വേദനയും നിരാശയും തോന്നിയ നിമിഷങ്ങൾ, താൻ നേരിട്ട ആ വിഷമഘട്ടത്തെ പറ്റി മനസ്സ് തുറന്ന് സണ്ണി ലിയോൺ

കേരളത്തിലടക്കം വലിയ ആരാധക പിന്തുണയുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോൺ. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സണ്ണി തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സണ്ണിയുടെ പുത്തനൊരു അഭിമുഖമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. അമ്മയാകുന്നതിന് മുമ്പ് താന്‍ കടന്നുപോയ പ്രതിസന്ധികളെക്കുറിച്ചാണ് താരം അഭിമുഖത്തിൽ പറയുന്നത്. മൂത്ത മകള്‍ നിഷയെ സണ്ണിയും ഡാനിയേലും ദത്തെടുത്തതാണ്.
ഇരട്ടകുട്ടികളായ ആഷറിനെയും നോഹയെയും സറോഗസിയിലൂടെയാണ് ഇരുവര്‍ക്കും കിട്ടിയത്.ആദ്യം സറോഗസിയായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍, അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏകദേശം ഒന്നരവര്‍ഷത്തോളമെടുത്തു. ഇതിനിടയിലാണ് ദത്തെടുത്താലോ എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്.
സറോഗസി കരുതിയപോലെ നടന്നില്ല.ഇതിനിടയില്‍ ഐ.വി.എഫും നടത്തി. എന്നാല്‍ അതും പരാജയമായിരുന്നു ഫലം. അമേരിക്കയിലായിരുന്നു ഐ.വി.എഫിനുള്ള നടപടികള്‍ നടത്തിയത്. ആകെ ആറ് ഭ്രൂണങ്ങളാണ് ഉണ്ടായിരുന്നത്. നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍ കുട്ടികളും. എന്നാല്‍, രണ്ട് പെണ്‍ ഭ്രൂണങ്ങള്‍ ഫലവത്തായില്ല. അത് ശരിക്കും ഹൃദയം തകര്‍ക്കുന്ന വേദനയും നിരാശയും തോന്നിയ നിമിഷങ്ങളായിരുന്നുവെന്നും സണ്ണി പറഞ്ഞു.
അങ്ങനെയാണ് ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. എന്നാൽ ദത്തെടുക്കല്‍ നടപടിക്ക് ഒട്ടേറെ സമയമെടുത്തു. നിരവധി രേഖകള്‍ വേണം. വളരെയധികം ശ്രദ്ധാപൂര്‍വം ചെയ്യേണ്ടകാര്യങ്ങളായിരുന്നു അതെല്ലാം. എന്നാൽ, ഇതേ ആഴ്ചയില്‍ തന്നെ സറോഗസിയിലൂടെ ഞങ്ങള്‍ക്ക് ഇരട്ട ആണ്‍കുട്ടികളെ കൂടി കിട്ടുമെന്ന് അറിയാന്‍ കഴിഞ്ഞു. അത് ദൈവത്തിന്റെ കരുണയായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ക്ക് മകളും രണ്ട് ആണ്‍ കുട്ടികളേയും കിട്ടിയതെന്നും സണ്ണി പറഞ്ഞു.
https://www.facebook.com/Malayalivartha