"എന്‍റെ സന്തോഷകരമായ സ്ഥലം..." കല്യാണം കഴിഞ്ഞ് കത്രീനയും വിക്കിയും പറന്നത് ഇവിടേക്ക്; ഹണിമൂൺ ചിത്രങ്ങൾ വൈറൽ!

കഴിഞ്ഞ വര്‍ഷം ഡിസംബറിൽ ആയിരുന്നു ബോളിവുഡ് താരങ്ങളായ കത്രീന കയ്ഫും വിക്കി കൗശലും നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായത്. രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെൻസസ് ഫോർട്ട് ബർവാര റിസോര്‍ട്ടില്‍ വച്ച് ആഡംബരപൂര്‍ണ്ണമായിട്ടാണ് വിവാഹം നടന്നത്. വിവാഹത്തിൽ വമ്പന്‍ താരനിരയും സന്നിഹിതരായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ ശേഷം ഇരുവരും ഹണിമൂണ്‍ ആഘോഷത്തിനായി പോയിരുന്നു. എന്നാൽ ഇവർ എവിടേക്കാണ് പോയതെന്ന കാര്യം അറിയിച്ചിരുന്നില്ല. ഇപ്പോഴിതാ മാലദ്വീപില്‍ നിന്നുള്ള ചിത്രങ്ങളാണ് കത്രീന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ക്രീം നിറത്തിൽ പച്ച പ്രിന്റ് കലര്‍ന്ന ഷര്‍ട്ടും ഷോര്‍ട്ട്സുമണിഞ്ഞ്, കടല്‍ത്തീരത്ത് സന്തോഷവതിയായി ചിരിച്ചുകൊണ്ടു നില്‍ക്കുന്ന കത്രീനയെയാണ് ചിത്രത്തില്‍ കാണാൻ സാധിക്കുന്നത്. "എന്‍റെ സന്തോഷകരമായ സ്ഥലം" എന്ന് കത്രീന ഇതിനു ക്യാപ്ഷന്‍ ആയി നൽകിയിരിക്കുന്നത്. എന്നാല്‍ ഇത് ഹണിമൂണ്‍ സമയത്ത് എടുത്തതാണോ എന്നുള്ള കാര്യം വ്യക്തമല്ല.
അതേസമയം വിവാഹശേഷം തിരക്കേറിയ ജീവിതത്തിലേക്ക് കത്രീനയും വിക്കിയും മടങ്ങിയെത്തിയിരിക്കുകയാണ്. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെയും നടിയും കോഹ്ലിയുടെ ഭാര്യയുമായ അനുഷ്‌ക ശർമ്മയുടെയും അയല്‍പ്പക്കത്തേക്കാണ് ഈയിടെ ഇവര്‍ താമസം മാറിയത്. ശ്രീറാം രാഘവനൊപ്പമുള്ള 'മെറി ക്രിസ്മസ്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിലാണ് കത്രീന ഇപ്പോള്‍. ഫോൺ ഭൂത്, ടൈഗർ 3, ജീ ലെ സരാ എന്നിവയും കത്രീനയുടെതായി വരാനിരിക്കുന്ന ചിത്രങ്ങളാണ്. അതേപോലെ, സാം ബഹാദൂർ, ഗോവിന്ദ നാം മേര എന്നീ ചിത്രങ്ങളില്‍ വിക്കിയും എത്തുകയാണ്.
https://www.facebook.com/Malayalivartha