ഞാൻ അതിനായി കാത്തിരിക്കുന്നില്ല; എല്ലാ സ്ത്രീകളും അമ്മയാകണമെന്നത് അത്യാവശ്യമല്ല... ശരിയായ കാരണത്താലായിരിക്കണം അമ്മയാകേണ്ടത്: ഊർമിള മണ്ഡോദകർ

ബോളിവുഡിൽ ഏറെ ആരാധകരുള്ള നടിമാരിലൊരാളാണ് ഊർമിള മണ്ഡോദകർ. അമ്മയാകുന്നതിനെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാട് എങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ. എല്ലാ സ്ത്രീകളേയും അമ്മയാകാന്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്ന് ഊര്‍മിള പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഊർമിള ഇക്കാര്യം പറഞ്ഞത്. മാതൃത്വത്തെക്കുറിച്ചും വൈകാതെ അമ്മയാകുമോ എന്ന ചോദ്യത്തിനും ഉത്തരം നല്‍കുകയായിരുന്നു അവര്‍. ചിലപ്പോള്‍ തന്റെ ജീവിതത്തില്‍ അത് സംഭവിക്കാമെന്നും ചിലപ്പോള്‍ ഇല്ലെന്നും അത് സംഭവിക്കേണ്ടതാണെങ്കില്‍ സംഭവിക്കട്ടേയെന്നും ഊർമിള കൂട്ടിച്ചേര്‍ത്തു. ഞാന്‍ അതിനുവേണ്ടി മാത്രമായി കാത്തിരിക്കുന്നില്ല. എന്നാല്‍, കാത്തിരിക്കുന്നില്ലെന്നും അതിന് അര്‍ത്ഥമില്ല. ഒരു ശരിയായ കാരണത്താലായിരിക്കണം അമ്മയാകേണ്ടത്.
കുട്ടികളെ എനിക്ക് ഇഷ്ടമാണ്. പക്ഷേ, നമ്മുടെ സ്‌നേഹവും സംരക്ഷണവും ലഭിക്കേണ്ട ഒട്ടേറെ കുട്ടികള്‍ പുറത്തുണ്ട്. അവരെല്ലാം നിങ്ങളില്‍ നിന്നു ജനിക്കണമെന്നില്ല-ഊര്‍മിള പറഞ്ഞു. വിവാഹത്തെത്തുടര്‍ന്ന് സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് ഊര്‍മിള. സിനിമയിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് സിനിമ താന്‍ വിട്ടിട്ടില്ലെന്നും വ്യത്യസ്തമായ ഘട്ടങ്ങളിലൂടെയാണ് ജീവിതം കടന്നുപോകുന്നതെന്നും പറഞ്ഞു. ഓരോ ഘട്ടത്തിലൂടെയും ജീവിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിവാഹം കഴിഞ്ഞപ്പോള്‍ എനിക്ക് അത് ആസ്വദിക്കണമായിരുന്നു. എല്ലാക്കാര്യങ്ങളും പൂര്‍ണമായും ആസ്വദിക്കാനും അനുഭവിക്കാനുമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത് ഊർമിള പറയുന്നു. സിനിമ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഭാഗമാണെന്നും എന്നാല്‍ അതല്ല തന്റെ ജീവിതത്തിന്റെ അവസാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2016-ല്‍ ആയിരുന്നു ഊര്‍മിളയും കശ്മീരിൽ ബിസിനസ് ചെയ്യുന്ന മിര്‍ മൊഹ്‌സിന്‍ അഖ്തറും തമ്മിലുള്ള വിവാഹം. സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും രാഷ്ട്രീയത്തിലൂടെയും മറ്റും അവര്‍ പൊതുരംഗത്ത് സജീവമാണ്. ഇന്നലെയായിരുന്നു ഊർമിളയുടെ 48-ാം പിറന്നാൾ. ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ബർത്ത്ഡേ ആഘോഷങ്ങളുടെ ചിത്രങ്ങളും താരം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. രംഗീല, സത്യ, ജുഡൈ, ഏക് ഹസീന തി എന്നിവയാണ് ഊർമിളയുടെ പ്രശസ്തമായ ചിത്രങ്ങൾ.
https://www.facebook.com/Malayalivartha