വീണ്ടും ഒരു താരവിവാഹത്തിന് വേദിയാകാൻ ബോളിവുഡ്; ബി ടൌണിലെ തിളങ്ങുന്ന താരങ്ങളായ രണ്‍ബീര്‍ കപൂറിന്‍റെയും ആലിയ ഭട്ടിന്‍റെയും വിവാഹം ഈ വര്‍ഷം ഏപ്രിലില്‍! വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായും ഇരുവരുമായി അടുത്ത വൃത്തങ്ങള്‍, വേദിയാകുക രാജസ്ഥാനിലെ രൺതംബോർ
വീണ്ടും ഒരു താരവിവാഹത്തിനു കൂടി വേദിയാകുകയാണ് ബോളിവുഡ്. ബി ടൌണിലെ തിളങ്ങുന്ന താരങ്ങളായ രണ്‍ബീര്‍ കപൂറിന്‍റെയും ആലിയ ഭട്ടിന്‍റെയും വിവാഹം ഈ വര്‍ഷം ഏപ്രിലില്‍ തന്നെയുണ്ടാകുമെന്നാണ് ചില റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായും ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുകയുണ്ടായി.
അതേസമയം ആലിയ-രണ്‍ബീര്‍ വിവാഹത്തെക്കുറിച്ചു കുറച്ചു നാളായി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. 2021 ഡിസംബറിൽ ഇരുവരും വിവാഹിതരാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതേസമയം രാജസ്ഥാനിലെ രൺതംബോറിലായിരിക്കും വിവാഹം നടക്കുക. കാരണം ഏറ്റവും കൂടുതല്‍ അവധിക്കാലം ചെലവഴിച്ചതും ഇരുവരുടെയും ഏറ്റവും പ്രിയപ്പെട്ട സ്ഥലവുമായതുകൊണ്ടുമാണ് രണ്‍തംബോര്‍ തെരഞ്ഞെടുത്തിരിക്കുന്നത് തന്നെ. ഈയിടെ കത്രീന കപൂറിന്‍റെയും വിക്കി കൌശലിന്‍റെയും വിവാഹം നടന്നതും സവായ് മധോപൂരിലെ സിക്‌സ് സെൻസസ് റിസോർട്ട് ഫോർട്ട് ബർവാരയിലായിരുന്നു.
രണ്‍ബീറും ആലിയയും ഒന്നിക്കുന്ന ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിനു വേണ്ടിയാണ് ഇരുവരും കല്യാണം വൈകിപ്പിക്കുന്നതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. വിവാഹത്തിനു മുന്‍പ് തന്നെ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഇരുവരുടെയും ആഗ്രഹം എന്നത്. സെപ്തംബറിലാണ് ബ്രഹ്മാസ്ത്രയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ആലിയയും രണ്‍ബീറും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ബ്രഹ്മാസ്ത്ര. അയാന്‍ മുഖര്‍ജിയാണ് സംവിധാനം ചെയ്യുന്നത്.
അമിതാഭ് ബച്ചൻ, നാഗാർജുന അക്കിനേനി, ഡിംപിൾ കപാഡിയ, മൗനി റോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സഞ്ജയ് ലീലാ ബന്‍സാലിയുടെ ഗംഗുഭായ് കത്തിയവാഡിയാണ് ആലിയയുടെ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം എന്നത്.
https://www.facebook.com/Malayalivartha