എന്റെ നിയന്ത്രണത്തിലല്ലാത്ത പല കാര്യങ്ങളും ബിഗ് ബോസ് ഷോയ്ക്ക് ശേഷം ജീവിതത്തിൽ സംഭവിച്ചു, പിരിയുന്നതാണ് ഇരുവർക്കും നല്ലതെന്ന് മനസിലാക്കുന്നു, പ്രണയദിനരാവിൽ വേർപിരിയൽ പ്രഖ്യാപനവുമായി ബോളിവുഡ് താരം രാഖി സാവന്ത്..!

ബോളിവുഡ് താരം രാഖി സാവന്ത് വിവാഹമോചിതയാകുന്നു. രാഖി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഭർത്താവ് റിതേഷ് സിംങുമായി വേർപിരിയുന്ന കാര്യം ആരാധകരുമായി പങ്കുവയ്ച്ചത്. രാഖിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റഎ പൂർണ രൂപം ഇങ്ങനെയാണ്...... പ്രിയ ആരാധകരെ. ഞാനും റിതേഷും ബന്ധം വേർപ്പെടുത്തുകയാണ്. ബിഗ് ബോസ് ഷോയ്ക്ക് ശേഷം എന്റെ നിയന്ത്രണത്തിലല്ലാത്ത പല കാര്യങ്ങളും ജീവിതത്തിൽ സംഭവിച്ചു.
അഭിപ്രായ വ്യത്യാസങ്ങളെ മറികടക്കാൻ ഞങ്ങൾ ശ്രമിച്ചുവെങ്കിലും അവയൊന്നും വിജയിച്ചില്ല. പിരിയുന്നതാണ് ഞങ്ങൾ ഇരുവർക്കും നല്ലതെന്ന് മനസിലാക്കുന്നു. വാലന്റൈൻസ് ദിനത്തിന് തൊട്ട് മുൻപേ തന്നെ ഇത് സംഭവിച്ചതിൽ എനിക്ക് അതിയായ ദുഃഖവും വേദനയുമുണ്ട്. റിതേഷിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. എന്നാണ് രാഖിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
https://www.facebook.com/Malayalivartha