'മാറിടം വലുതാക്കാൻ വേണ്ടിയുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയാകുക... എങ്ങനെയെങ്കിലും കരിയർ രൂപപ്പെടുത്തണമെന്ന് ഭ്രാന്തമായി ആഗ്രഹിക്കുന്ന സമയത്ത് അത് തള്ളിക്കളയാൻ തോന്നിയല്ലോ എന്നോർത്ത് ഇന്ന് അഭിമാനം തോന്നുന്നു...' എന്നാൽ ഷാരൂഖ് നൽകിയ ഉപദേശം ഞെട്ടിച്ചു! വെളിപ്പെടുത്തലുമായി ദീപിക പദുക്കോൺ
ബോളിവുഡിന് പുറമെ ഏറെ ആരാധകരുള്ള നടിയാണ് ദീപിക പദുക്കോൺ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഏവരെയും വിസ്മയിപ്പിക്കുന്ന താരത്തിന്റേതായിനിരവധി സിനിമകളാണ് പുറത്ത് വരാൻ ഇരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ഒരു തുറന്നുപറച്ചിലുമായി തരാം രംഗത്ത് എത്തിയിരിക്കുകയാണ്. കരിയറിന്റെ തുടക്കത്തിൽ തന്നെ തനിക്ക് ഒട്ടേറെ ഉപദേശങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഏറ്റവും മോശവും നല്ലതുമായ ഉപദേശങ്ങൾ ഇനിയും മറന്നിട്ടില്ലെന്നു പറയുകയാണ് നടി ദീപിക പദുക്കോൺ.
സിനിമയിൽ എത്തുന്നതിനു മുമ്പ് തന്നെ മോഡലായിട്ടായിരുന്നു ദീപികയുടെ ഭാഗ്യ പരീക്ഷണം. അക്കാലത്ത് ഒട്ടേറെ മോശം അനുഭവങ്ങിലൂടെ അവർ കടന്നുപോയിട്ടുണ്ട്. കൂടാതെ ഇടക്കുണ്ടായ വിഷാദ രോഗത്തെക്കുറിച്ചും നടി നേരത്തേതന്നെ തുറന്നുപറഞ്ഞിട്ടുണ്ടായിരുന്നു.
18-ാം വയസ്സിൽ തന്നെ തനിക്ക് ലഭിച്ച ഒരു ഉപദേശം നടി ഇപ്പോഴും ഓർക്കുകയാണ് താരം. മാറിടം വലുതാക്കാൻ വേണ്ടിയുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയാകുക എന്നായിരുന്നു ഉപദേശം ലഭിച്ചത്. എന്നാൽ ആ ഉപദേശം കേട്ടമാത്രയിൽ തന്നെ തള്ളിക്കളയാനുള്ള വിവേകം തനിക്കുണ്ടായി എന്നും അവർ അനുസ്മരിക്കുകയാണ്.
അതോടൊപ്പം തന്നെ എന്തുകൊണ്ടും ചീത്ത ഉപദേശമായിരുന്നു അത്. അക്കാലത്ത് അത് തള്ളിക്കളയാൻ തോന്നിയല്ലോ എന്നോർത്ത് ഇന്ന് അഭിമാനം തോന്നുന്നതായും നടി വ്യക്തമാക്കി. 18-ാം വയസ്സിലായിരുന്നു അതെന്ന് ഓർക്കണം. എങ്ങനെയെങ്കിലും കരിയർ രൂപപ്പെടുത്തണമെന്ന് ഭ്രാന്തമായി ആഗ്രഹിക്കുന്ന സമയത്ത്. എന്നിട്ടും അതൊരു മോശം ഉപദേശമായിത്തന്നെ തള്ളിക്കളയാൻ എനിക്കു കഴിഞ്ഞു- എന്നും ദീപിക അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി.
കൂടാതെ മികച്ച ഉപദേശങ്ങളും തനിക്ക് കിട്ടിയിട്ടുണ്ടെന്നും നടി വ്യക്തമാക്കുന്നു. കൂടെ അഭിനയിച്ച നടൻ ഷാരൂഖ് ഖാനാണ് ജീവിതത്തിലെ ഏറ്റവും നല്ല ഉപദേശം തന്നതെന്നും ദീപിക വെളിപ്പെടുത്തുകയുണ്ടായി. സഹകരിച്ചാൽ നന്നാകും, നല്ലൊരു അനുഭവത്തിലൂടെ കടന്നുപോകാൻ കഴിയും എന്ന് ഉറപ്പുള്ള ആളുകളുമായി മാത്രം ചേർന്നുപ്രവർത്തിക്കുക എന്നാണ് കിങ് ഖാൻ എന്നറിയപ്പെടുന്ന നടൻ തന്നോട് ഉപദേശിച്ചത്. ഒരു സിനിമയിൽ അഭിനയിക്കുക എന്നു പറഞ്ഞാൽ ഒരു ടീമിനൊപ്പം ജീവിക്കുക എന്നാണർഥം.
അക്കാലത്തിന്റെ ഓർമകൾ പിന്നീട് കുറേക്കാലം മനസ്സിൽ ഉണ്ടാകുകയും ചെയ്യും. നല്ല അനുഭവങ്ങളും ബാക്കിനിൽക്കും. അതുകൊണ്ടുതന്നെ മികച്ച ആളുകൾക്കൊപ്പം ജോലി ചെയ്യാൻ തയാറാകുക. അങ്ങനെ നല്ല ഓർമകളും മധുരമുള്ള അനുഭവങ്ങളുമായി ഓരോ ഷൂട്ടിങ് സെറ്റിൽ നിന്നും മടങ്ങുക എന്നും അദ്ദേഹം പറഞ്ഞതായി നടി ചൂണ്ടിക്കാണിച്ചു.
ഷാരൂഖ് ഖാൻ നൽകിയ ഈ ഉപദേശം ജീവിതത്തിൽ തനിക്ക് വഴിവിളക്കായി തോന്നിയെന്ന് നടി പറയുകയുണ്ടായി. ഇപ്പോൾ വിജയത്തിന്റെ പ്രഭയിൽ നിൽക്കുകയാണെങ്കിലും പോയകാലത്തെ മോശം അനുഭവങ്ങൾ നടി മറന്നിട്ടില്ല. പുതിയ തലമുറയ്ക്ക് സഹായമാകാൻ വേണ്ടി അവയെക്കുറിച്ചു പറയാറുമുണ്ടെന്നും നടി പറഞ്ഞു.
https://www.facebook.com/Malayalivartha