ഒറ്റദിവസം കൊണ്ട് ജന്മനാട്ടില്‍ അഭയാര്‍ത്ഥികളായവര്‍, നാടും വീടും വിട്ടോടിപ്പോകേണ്ടിവന്നവര്‍; 'ദി കാശ്മീര്‍ ഫയല്‍സിന്റെ' റിലീസിനു പിന്നാലെ അവശേഷിക്കുന്നത് ആ ഒരു ചോദ്യം മാത്രം!
കശ്മീര്‍ എന്ന് കേട്ടാല്‍ തന്നെ ആദ്യം മനസിലേയ്ക്ക് എത്തുന്നത് യുദ്ധവും ആക്രമണവും ഭീകരവാദവുമെല്ലാമാണ്. നിരവധി ചിത്രങ്ങളിലൂടെ കശ്മീരിലെ സാധാരണക്കാരുടെ ജീവിതം കണ്ട് കണ്ണി നിറഞ്ഞവരാണ് നമ്മളില്‍ പലരും. മഞ്ഞു മൂടി.., തണുത്തുറഞ്ഞ് കിടക്കുന്ന പ്രദേശത്തിന്റെ ഭംഗി വാക്കുകളില്‍ ഒതുക്കാവുന്നതല്ല. എന്നാല്‍ അവിടെ അരങ്ങേറുന്ന ക്രൂരത വരച്ചുകാട്ടാന്‍ ഈ വാക്കുകള്‍ ഒന്നും തന്നെ പോരാതെ വരും. അത്രത്തോളം ദയനീയമാണ് അവിടുത്തെ ഓരോ ജീവനുകളുടെയും അവസ്ഥ.
കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നമ്മുടെ മുന്നിലെത്തിയ ഓരോ പത്രങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞ് നിന്നിരുന്ന ഒരു പേരാണ് കശ്മീരി പണ്ഡിറ്റുകള്‍. ജമ്മു കശ്മീര്‍ സംസ്ഥാനത്തെ കശ്മീര്‍ താഴ്‌വരയിലുള്ള ഒരു ജനവിഭാഗമാണ് കശ്മീരി പണ്ഡിറ്റുകള്‍. കാശ്മീരി ബ്രാഹ്മണര്‍ എന്നും ഇക്കൂട്ടര്‍ അറിയപ്പെടാറുണ്ട്. കാശ്മീര്‍ താഴ്‌വരയിലെ ആദ്യകാല നിവാസികളില്‍ ഇപ്പോഴും നിലവിലുള്ള ഒരേയൊരു ഹിന്ദുജനവിഭാഗമാണ് ഇവര്‍. നിരവധി കൂട്ടക്കൊലകളുടെയും വംശീയ ഉന്മൂല നാശനങ്ങളുടെയും ഫലമായി കശ്മീര്‍ താഴ്‌വരയില്‍ നിന്നും ഇവര്‍ ജമ്മുവിലും എന്‍സിആറിലും ഇന്ത്യയുടെ വിവധ ഭാഗങ്ങളിലുമായാണ് കഴിയുന്നത്.
തെണ്ണൂറുകളില്‍ തീവ്രവാദികളെ ഭയന്ന് നിരവധി കാശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വന്തം വീടുകളും സ്വത്തുവകകളും ഉപേക്ഷിച്ച് വിവിധയിടങ്ങളിലേക്ക് പാലായനം ചെയ്യേണ്ടിവന്നിരുന്നു. ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍പ്രകാരം ഏകദേശം അറുപതിനായിരത്തിലധികം പേരാണ് അന്ന് ഇത്തരത്തില്‍ വീടുകള്‍ ഉപേക്ഷിച്ചത്. 1975 -ലെ കശ്മീര്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചത് കാശ്മീരികളുടെ പ്രിയ നേതാവ് ഷേക്ക് അബ്ദുള്ള തന്നെയായിരുന്നു. അത് ജമ്മു കശ്മീര്‍ സംസ്ഥാനത്തെ ഇന്ത്യന്‍ യൂണിയനോട് കൂടുതല്‍ ചേര്‍ത്തുനിര്‍ത്താന്‍ പരിശ്രമിക്കുന്ന ഒന്നായിരുന്നു.
എന്നാല്‍, ഇത്തരത്തില്‍ ഒരു ശ്രമത്തിനെതിരെ താഴ്വരയില്‍ വിമതസ്വരങ്ങള്‍ ഉയര്‍ന്നുവന്നു. താഴ്വര വിഘടനവാദത്തിനുള്ള അരങ്ങായി മാറി. ജമായത്ത്-എ-ഇസ്ലാമി കശ്മീര്‍, പീപ്പിള്‍സ് ലീഗ്, ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫോഴ്സ് എന്നിങ്ങനെ പല കക്ഷികളും എതിര്‍പക്ഷത്ത് അണിനിരന്നു. പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐ ആ വിഘടനവാദത്തിന് പരമാവധി കാറ്റുപകര്‍ന്നുകൊണ്ട് 'ആസാദ് കശ്മീര്‍' എന്ന സങ്കല്പത്തെ പ്രോത്സാഹിപ്പിച്ചു. അന്ന് കശ്മീരിലെ പ്രസന്നസാന്നിധ്യമായിരുന്ന 'സൂഫിസ'ത്തെ തുടച്ചു നീക്കിക്കൊണ്ട് 'വഹാബി'സത്തിന്റെ കൂടുതല്‍ യാഥാസ്ഥിതികമായ വേരുകള്‍ ഉറപ്പിക്കാന്‍ ആ കോക്കസ് പരമാവധി ശ്രമിച്ചു.
ഒരു പരിധിവരെ ആ കക്ഷികളുടെ താത്പര്യത്തിനൊത്തു തുള്ളാതെ ഷേക്ക് അബ്ദുള്ളയുടെ സര്‍ക്കാരിനും, ജനങ്ങള്‍ക്കിടയില്‍ നിലനില്പില്ലായിരുന്നു. എണ്‍പതുകളുടെ മധ്യത്തോടെ താഴ്വരയിലെ 2500 -ലധികം സ്ഥലങ്ങളുടെ പേര് ഇസ്ലാമികവല്‍ക്കരിച്ചുകൊണ്ട് അബ്ദുള്ളയും അതിനു കൂട്ടുനിന്നു. കശ്മീരിലെ ആരാധനാലയങ്ങളില്‍ ഷേഖ് അബ്ദുള്ള നടത്തിയ പ്രസംഗങ്ങളില്‍ താഴ്വരയിലെ ഹിന്ദു ന്യൂനപക്ഷത്തിനെ പലപ്പോഴും പരാമര്‍ശിച്ചിരുന്നത് ഇന്ത്യന്‍ ഗവണ്മെന്റിന്റെ മുഖ്ബിറുകള്‍ (ചാരന്മാര്‍) എന്നായിരുന്നു.
ഇപ്പോള്‍ ഇവര്‍ അനുഭവിച്ച ദുരിതങ്ങളുടെ കഥ പറയുന്ന 'ദി കാശ്മീര്‍ ഫയല്‍സ്' എന്ന ചിത്രം ഏറെ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന ഈ ചിത്രം 'മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷം വളര്‍ത്തുന്ന കുപ്രചരണമാണ്'എന്ന് പ്രസ്താവിച്ച് നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് മാര്‍ച്ച് 11ന്, മുമ്പ് തീരുമാനിച്ചിരുന്ന അതേ ദിവസം തന്നെ സിനിമ റിലീസ് ചെയ്യുകയായിരുന്നു.
തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. രണ്ട് മണിക്കൂറും 50മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്‌ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി, അതുല്‍ ശ്രീവാസ്തവ, മൃണാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha