മുംബൈയിലേക്ക് മടങ്ങവേ കാർ അപകടം, ബോളിവുഡ് താരം മലൈക അറോറ ആശുപത്രിയിൽ, വാഹനാപകടം രണ്ട് ടൂറിസ്റ്റ് വാഹനങ്ങൾക്ക് ഇടയിൽപ്പെട്ട്

മുംബൈയിലേക്ക് മടങ്ങവേ ബോളിവുഡ് താരം മലൈക അറോറ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. രണ്ട് ടൂറിസ്റ്റ് വാഹനങ്ങൾക്ക് ഇടയിൽപ്പെട്ടാണ് മലൈകയുടെ വാഹനം അപകടത്തിൽപ്പെട്ടത്.താരം ഇപ്പോൾ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. ആർക്കും ഗുരുതര പരുക്കുകളില്ല.പൂനെയിലെ ഫാഷൻ ഇവന്റിൽ പങ്കെടുത്ത് മുംബൈയിലേക്ക് മടങ്ങുന്നതിനിടെ ഖആലാപുർ ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്.
ഉടൻ തന്നെ അപകടത്തിൽ പരുക്കേറ്റ മലൈകയുൾപ്പെടെയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മലൈകയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും നിലവിൽ ഒബ്‌സർവേഷനിലാണെന്നും മലൈകയുടെ സഹോദരിയും നടിയുമായ അമൃത അറോറ അറിയിച്ചു.ബോളിവുഡിലെ മുന്‍ നിര നായികയാണ് മലൈക അറോറ. തന്റെ നൃത്ത മികവിലൂടേയും ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് മലൈക.ദിൽസേയിലെ ‘ചയ്യ ചയ്യ’, ദബാംഗിലെ ‘മുന്നി ബദ്‌നാം’ എന്നിങ്ങനെയുള്ള ഹിറ്റ് ഗാനങ്ങളിലൂടെയാണ് മലൈക ശ്രദ്ധേയയായത്.
ഓഫ് സ്‌ക്രീനിലും പലര്‍ക്കും പ്രചോദനവും മാതൃകയുമായി മാറിയ താരമാണ് മലൈക. തന്റെ ഫിറ്റ്‌നസിലൂടേയും മലൈക കയ്യടി നേടുന്നു. നടന്‍ അര്‍ബാസ് ഖാന്‍ ആയിരുന്നു മലൈകയുടെ ഭര്‍ത്താവ്. ഇരുവരും തമ്മില്‍ പ്രണയവിവാഹമായിരുന്നു. എന്നാല്‍ 19 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിട്ടു കൊണ്ട് മലൈകയും അര്‍ബാസും പിരിയുകയായിരുന്നു.
വിവാഹ ബന്ധം പിരിഞ്ഞുവെങ്കിലും നല്ല സുഹൃത്തുക്കളായി തുടരുകയാണ് മലൈകയും അര്‍ബാസും. തങ്ങളുടെ മകന്‍ അര്‍ഹാന്‍ ഖാന്റെ ഉത്തരവാദിത്തം പങ്കിടുന്ന കോ പാരന്റ്‌സ് ആണ് മലൈകയും അര്‍ബാസും. 2017 ലായിരുന്നു ഇരുവരും വിവാഹ മോചനം തേടുന്നത്. 2017 ല്‍ അര്‍ബാസുമായി പിരിഞ്ഞ മലൈക പിന്നീട് നടന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാവുകയായിരുന്നു. 2019 ല്‍ തന്റെ ജന്മദിനത്തിലാണ് മലൈക തങ്ങളുടെ പ്രണയം ലോകത്തോട് തുറന്ന് സമ്മതിക്കുന്നത്.
തന്നേക്കാള്‍ പ്രായം കുറഞ്ഞ താരത്തെ പ്രണയിക്കുന്നതിന്റെ പേരില്‍ പലപ്പോഴും മലൈകയ്ക്ക് കടുത്ത അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ട്രോളുകളില്‍ തളരാതെ മുന്നോട്ട് പോവുകയാണ് മലൈക. വിദേശത്ത് പഠിക്കുന്ന മകനെ സ്വീകരിക്കാനായി മലൈകയും അര്‍ബാസും ഒരുമിച്ചെത്തിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
https://www.facebook.com/Malayalivartha