ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍ വിവാഹത്തിനുള്ള ഒരുക്കംതുടങ്ങി; തീയതി പുറത്ത് വിട്ട് താരങ്ങൾ, വിവാഹം നടക്കുക ചെമ്പൂരിലെ ആര്‍.കെ. ബംഗ്ലാവിൽ....
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബോളിവുഡ് നടീനടന്‍മാരായ ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍ വിവാഹത്തിനുള്ള ഒരുക്കംതുടങ്ങിയതായി റിപ്പോർട്ട്. ഈ മാസം 14-ന് തന്നെ വിവാഹം നടക്കുമെന്ന് ആലിയയുടെ അമ്മാവന്‍ റോബിന്‍ മാധ്യമങ്ങളോട് വ്യക്തമാക്കുകയുണ്ടായി. 13-ന് വിവാഹാഘോഷങ്ങള്‍ തുടങ്ങുന്നതാണ്. ചെമ്പൂരിലെ ആര്‍.കെ. ബംഗ്ലാവിലാണ് വിവാഹം. പഞ്ചാബിരീതിയില്‍ നാല് ദിവസമായാകും ആഘോഷം അരങ്ങേറുക.
ഷാരൂഖ് ഖാന്‍, ദീപികാ പദുകോണ്‍, സഞ്ജയ് ലീല ബന്‍സാലി, സല്‍മാന്‍ ഖാന്‍ തുടങ്ങി ബോളിവുഡിലെ മുന്‍നിരതാരങ്ങളും സംവിധായകരും ചടങ്ങിനെത്തുമെന്നാണ് അറിയാൻ കഴിയുന്നത്. ബോളിവുഡിലെ തന്നെ പ്രശസ്ത ഡിസൈനറായ സഭ്യസാച്ചിയാണ് ആലിയയ്ക്കും വിവാഹ വസ്ത്രങ്ങള്‍ ഒരുക്കുന്നത്.
അതേസമയം അനുഷ്‌ക ശര്‍മ, ദീപികാ പദുകോണ്‍, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നീ താരങ്ങളെല്ലാം വിവാഹദിനത്തില്‍ ഉപയോഗിച്ചിരുന്നത് സഭ്യസാച്ചി തയ്യാറാക്കിയ വസ്ത്രങ്ങളായിരുന്നു. വിവാഹദിനം ലെഹങ്കയായിരിക്കും ആലിയയുടെ വേഷം എന്നാണ് അറിയാൻ കഴിയുന്നത്. കൂടാതെ സംഗീത്, മെഹന്ദി ചടങ്ങുകള്‍ക്ക് മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വേഷങ്ങളാവും അണിയുക.
അതോടൊപ്പം തന്നെ അന്തരിച്ച ബോളിവുഡ് നടന്‍ ഋഷി കപൂറിന്റെയും നടി നീതുസിങ്ങിന്റെയും മകനാണ് രണ്‍ബീര്‍ കപൂര്‍. സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ ഭട്ട്. ഇവര്‍ ഒരുമിച്ച് അഭിനയിച്ച 'ബ്രഹ്മാസ്ത്ര'യുടെ ബള്‍ഗേറിയയിലെ ലൊക്കേഷനിൽ വച്ചാണ് അവര്‍ പ്രണയത്തിലാകുന്നത്. ചിത്രം ഈ വര്‍ഷാവസാനമെത്തുന്നതാണ്. പിന്നീട് 2018- ല്‍ രണ്‍ബീറും ആലിയയും സോനം കപൂറിന്റെ വിവാഹത്തിന് ഒരുമിച്ച് എത്തിയതോടെ പ്രണയം പരസ്യമാക്കുകയും ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha