വിവാഹ സമയം കൈയില്‍ പണം ഉണ്ടായിരുന്നില്ല, അന്‍പതില്‍ കുറവ് അതിഥികൾ മാത്രമുള്ള ചടങ്ങ്, റിസപ്ഷന്‍ നടത്താനുള്ള പൈസയ്ക്കായി അതിഥികള്‍ കൊണ്ടുവന്ന കവറുകള്‍ പൊട്ടിക്കേണ്ടിവന്നു, മദ്യലഹരിയില്‍ ചിലര്‍ പുലഭ്യം പറഞ്ഞു..... വിവാഹ കേക്കും വളരെ മോശം, വിവാഹ വാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് സണ്ണി ലിയോണ്‍

വിവാഹ വാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് നടി സണ്ണി ലിയോണ്‍. ഒപ്പം വിവാഹ വേളയിലെ ചിത്രം പങ്കുവച്ചുകൊണ്ട്
ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിന് ആശംസയറിയിക്കുകയും ചെയ്തു.കഴിഞ്ഞ ദിവസമാണ് താരദമ്പതികൾ പതിനൊന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഇന്‍സ്റ്റഗ്രാമിലാണ് വിവാഹ വേളയിലെ ചിത്രം പങ്കുവച്ചുകൊണ്ട് ഹൃദയസ്പര്‍ശിയായ കുറിപ്പ് താരം പങ്കുവെച്ചത്.
വിവാഹ സമയത്ത് നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചൊക്കെയാണ് കുറിപ്പില്‍ പറയുന്നത്. 'പതിനൊന്ന് വര്‍ഷം മുമ്പുള്ള ഇതേ ദിനത്തിലായിരുന്നു എന്റെ വിവാഹം. ആ സമയം ഞങ്ങളുടെ കൈയില്‍ പണമില്ലായിരുന്നു. അന്‍പതില്‍ കുറവ് അതിഥികളേ ഉണ്ടായിരുന്നുള്ളൂ. റിസപ്ഷന്‍ നടത്താനുള്ള പൈസയ്ക്കായി അതിഥികള്‍ കൊണ്ടുവന്ന കവറുകള്‍ പൊളിക്കേണ്ടിവന്നു. പൂക്കളൊന്നും നേരെ ചൊവ്വേ അലങ്കരിച്ചില്ല. മദ്യലഹരിയില്‍ ചിലര്‍ പുലഭ്യം പറഞ്ഞു. വിവാഹ കേക്കും വളരെ മോശമായിരുന്നു.
ഇതൊരു ഓര്‍മപ്പെടുത്തലാണ്, ഞങ്ങള്‍ എവിടെയെത്തിയെന്നുള്ളതിന്റെ. നിങ്ങളുടെ സ്‌നേഹം കൂടാതെ എനിക്ക് ഇതൊന്നും സാദ്ധ്യമല്ല. എനിക്ക് നമ്മുടെ വിവാഹ കഥ വളരെ ഇഷ്ടമാണ്. ഇത് 'നമ്മുടെ യാത്രയാണ്', ഹാപ്പി ആനിവേഴ്സറി പ്രിയപ്പെട്ടവനേ...'എന്നാണ് സണ്ണി ലിയോണ്‍ കുറിച്ചത്.
പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും കടന്നുവന്ന് ബോളിവുഡില്‍ ഒരിടം കണ്ടെത്തുകയും വിമര്‍ശനങ്ങളെ കാറ്റില്‍പ്പറത്തി മുന്നേറിക്കൊണ്ടിരിക്കുന്ന താരമാണ് സണ്ണി ലിയോൺ. 2011ലാണ് ഡാനിയല്‍ വെബ്ബറുമായുള്ള വിവാഹം. മൂന്ന് കുട്ടികളാണ് സണ്ണി ലിയോണ്‍-ഡാനിയല്‍ വെബ്ബര്‍ ദമ്പതിമാര്‍ക്കുള്ളത്.
നിഷയാണ് മൂത്തത്. നിഷയെ സണ്ണിയും വെബ്ബറും ചേര്‍ന്ന് ദത്തെടുക്കുകയായിരുന്നു. 2017 ലാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും ചേർന്ന് ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുക്കുന്നത്. ഒരു അനാഥാലയത്തിൽ സണ്ണി ലിയോൺ സന്ദർശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നൽകിയത്. പിന്നാലെ സരോഗസിയിലൂടെ നോഹ്, അഷര്‍ എന്നീ ഇരട്ടക്കുട്ടികളുടേയും അമ്മയും അച്ഛനുമായി ഇരുവരും.
https://www.facebook.com/Malayalivartha