അഞ്ചുവർഷത്തെ പ്രണയം പൂവണിഞ്ഞു; ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറിന്റെയും വിവാഹ ചിത്രങ്ങൾ വൈറൽ, ഇരുവരും അണിഞ്ഞത് സബ്യസാചി ഡിസൈൻ ചെയ്ത ഐവറി നിറമുള്ള വിവാഹവസ്ത്രങ്ങൾ, വിശേഷങ്ങൾ ഇങ്ങനെ....
ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറിന്റെയും വിവാഹ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ജീവിതത്തിൽ ഒന്നിച്ചത്. സബ്യസാചി ഡിസൈൻ ചെയ്ത ഐവറി നിറമുള്ള വിവാഹവസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞത്. ഐവറി നിറമുള്ള ഒർഗൻസ സാരിയായിരുന്നു ആലിയയുടെ വിവാഹവേഷം. എബ്രോയിഡറി വർക്കുള്ള ടിഷ്യു ഷാളും വിവാഹവേഷത്തിന് മോടി കൂട്ടി. സബ്യസാചി ഹെറിറ്റേജ് ജ്വല്ലറികളാണ് ആലിയ അണിഞ്ഞത്.
ആലിയയുടെ വസ്ത്രവുമായി ഇണങ്ങുന്ന ഐവറി നിറത്തിലുള്ള സിൽക്ക് ഷെർവാണിയായിരുന്നു രൺബീറിന്റെ വേഷം. സരി മറോറി എബ്രോയിഡറി വർക്കുള്ള ഷാളും സിൽക്ക് ഒർഗൻസ സഫയും രൺബീർ അണിഞ്ഞിരുന്നു. അൺകട്ട് ഡയമണ്ട്, എമറാൾഡ്, പേൾസ് എന്നിവ കോർത്തിണക്കി സബ്യസാചി ഹെറിറ്റേജ് ജ്വല്ലറി രൺബീറും അണിഞ്ഞിരുന്നു. പാലി ഹില്‍സിലെ രണ്‍ബീറിന്റെ വീടായ വാസ്തുവില്‍ ആയിരുന്നു വിവാഹാഘോഷ ചടങ്ങുകള്‍ നടന്നത്. പഞ്ചാബി രീതിയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഞായറാഴ്ചയാണ് വിവാഹ വിരുന്ന്.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങു നടന്നത്. വളരെ കുറിച്ച് പേര്‍ മാത്രം നടന്ന ചടങ്ങില്‍ ബോളിവുഡ് താരങ്ങളായ കരിഷ്മ കപൂര്‍, കരീന കപൂര്‍, സെയ്ഫ് അലി ഖാന്‍, കരണ്‍ ജോഹര്‍, ഷാരൂഖ് ഖാന്‍, ദീപിക പദുകോണ്‍, സഞ്ചയ് ലീല ബന്‍സാലി, സല്‍മാന്‍ ഖാന്‍ തുടങ്ങി ബോളിവുഡിലെ മുന്‍നിര താരങ്ങളും സംവിധായകരും അംബാനി കുടുംബവും എത്തി.
ബുധനാഴ്ച ഹല്‍ദി, മെഹന്തി ചടങ്ങുകളും നടന്നിരുന്നു. പാലി ഹില്ലിലെ രണ്‍ബീറിന്റെ വാസ്തു എന്ന വീട്ടില്‍ വച്ചായിരുന്നു മെഹന്ദി-ഹല്‍ദി ആഘോഷങ്ങള്‍. കരീന കപൂര്‍, കരിഷ്മ, കരണ്‍ ജോഹര്‍ തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്കായി എത്തിയിരുന്നു. ഏകദേശം നാലര വര്‍ഷമായി ആലിയയും രണ്‍ബീറും പ്രണയത്തിലാണ്. ഒരുമിച്ച് അഭിനയിച്ച ‘ബ്രഹ്‌മാസ്ത്ര’യുടെ ലൊക്കേഷനിലാണ് അവര്‍ പ്രണയത്തിലായത്.
https://www.facebook.com/Malayalivartha
























